ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍
അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് സ്വകാര്യ കമ്പനികള്‍ക്കും അഞ്ച്
കോര്‍പ്പറേറ്റ് മേധാവികള്‍ക്കും എതിരെയാണ് കുറ്റപത്രം.
എസ്സാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ രവി റൂയിയ, ഡയറക്ടര്‍ അന്‍ഷുമാന്‍
റൂയിയ, എസ്സാര്‍ ടെലികമ്യൂണിക്കേഷന്‍ സി.ഇ.ഒ വികാസ് സരഫ്, ലൂപ്പ് ടെലികോം
പ്രമോട്ടര്‍മാരായ ഐ.പി ഖെയ്താന്‍, കിരണ്‍ ഖെയ്താന്‍ എന്നിവരാണ്
കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപന മേധാവികള്‍.
ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
എസ്സാര്‍, ലൂപ്പ് ടെലികോം എന്നിവയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട
കമ്പനികള്‍. 2ജി അഴിമതിക്കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന മൂന്നാമത്തെ
കുറ്റപത്രമാണിത്.