Image

ലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

ജോണ്‍ ജോര്‍ജ്, ലാസ് വേഗാസ് Published on 12 December, 2011
ലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

കേരളാ അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗാസ്സിന്റെ 2011 ലെ ക്രിസ്തുമസ് ആഘോഷം ഫ്‌ളെമിന്‍ഗ്ഗോ ലൈബ്രറി തിയേറ്ററില്‍ വിജയകരമായി കൊണ്ടാടി. അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനത്തോടെ പരിപടികള്‍ക്ക് തുടക്കമായി.

കള്‍ച്ചറല്‍ സെക്രട്ടറി ഷിമി മാത്യൂ പരിപാടികളുടെ അവതാരകരായി എഡ്വിന്‍ ഓണാട്ടിനെയും റ്റാഷ ജോസഫിനെയും സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീമതി ആന്‍സി ജോണ്‍ സദസ്സിനു ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കൊണ്ടു ഈ വര്‍ഷത്തെ മുഖ്യ അതിഥിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ മുഖ്യ അതിഥി നിവാദ സ്റ്റേറ്റ് സെനറ്റര്‍ ശ്രീ റൂബിന്‍ കിഹൂണ്‍ ആയിരുന്നു. ലാസ് വേഗാസ്സില്‍ സ്ഥിരതാമസ്സമാക്കിയിരുന്ന ഇന്ത്യയിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നുള്ള എല്ലാവര്‍ക്കും ശ്രീ കിഹൂണ്‍ നിവാദ സ്റ്റേറ്റിന്റെ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. അമേരിക്കയിലെ ഒരു സംസ്ഥാനത്തിനുപോലും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണു ഇന്ത്യയിലെ തെക്കു പടിഞ്ഞാറു കിടക്കുന്ന കൊച്ചു കേരളത്തിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സമ്പൂര്‍ണ്ണ സാക്ഷരതയിലൂടെ നേടാന്‍ കഴിഞ്ഞതെന്നു അദ്ദേഹം എടുത്തു പറഞ്ഞു. താന്‍ ഇന്ത്യയുടെ ഒരു നല്ല സുഹൃത്താണെന്നും അതു തുടരുമെന്നും 2012-ലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്കു മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കിഫൂണ്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഡെമോക്രാറ്റിക് രാജ്യങ്ങളാണു ഇന്ത്യയും അമേരിക്കയും. വിവിധ മേഘലകളില്‍ ലോക ശക്തിയായി വളര്‍ന്നു വരുന്ന ഇന്ത്യയ്ക്ക് അമേരിക്ക വളരെ പ്രാധാന്യും നല്‍കുകയും ഇതിനകം പ്രധാന സഖ്യ രാജ്യമായി സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞതായി ശ്രീ കിഹൂണ്‍ തന്റെ പ്രസംഗ്ഗത്തില്‍ എടുത്തു പറഞ്ഞു.

ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ , ഫോക്ക് തുടങ്ങി നൃത്ത നൃത്ത്യങ്ങള്‍ , വിവിധ ഗാനങ്ങള്‍, സ്‌കിറ്റുകള്‍, സാന്റാ ക്ലോസ്സിന്റെ സാന്നിദ്ധ്യം തുടങ്ങി രണ്ടര മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമാക്കി. അസ്സോസിയേഷന്‍ സെക്രട്ടറി ശ്രീ ജോസ് തോമസ് നന്ദി രേഖപ്പെടുത്തി. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ട്രോഫികള്‍ നല്‍കി ആദരിച്ചു. തുടര്‍ന്നു വിഭവ സമൃദ്ധമായ ക്രിസ്തുമസ് സദ്യക്ക് ശേഷം ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം സമാപിച്ചു.

ലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായിലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായിലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായിലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായിലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായിലാസ് വേഗാസ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക