Image

ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌

Published on 12 December, 2011
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
ന്യൂയോര്‍ക്ക് : ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശക്തമായ ഘടകമായ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായി ജോസ് കാടാപുറം തിരഞ്ഞെടുക്കപ്പെട്ടു. കൈരളി ടി.വിയുടെ അമേരിക്കന്‍ പ്രതിനിധിയായ അദ്ദേഹം ഇന്ത്യ പ്രസ്‌ക്ലബ്ബ് രൂപീകരണത്തില്‍ ശ്രദ്‌ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സജി എബ്രഹാമാണ് (കേരള ഭൂഷണം) ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ സെക്രട്ടറി. കൈരളി ടി.വി ന്യൂജേഴ്‌സി ബ്യൂറോ ചീഫ് ഫിലിപ്പ് മാരേട്ട് ട്രഷററായിരിക്കും. പ്രിന്‍സ് മര്‍ക്കോസിനെ (അക്ഷരം മാസിക) വൈസ് പ്രസിഡന്റായും ജെ. മാത്യൂസിനെ (ജനനി) ജോയിന്റ്‌ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സണ്ണി പൗലോസ് (ജനനി) ഓഡിറ്ററാണ്.

ഡിസംബര്‍ പത്തിന് ന്യൂയോര്‍ക്കിലെ ജറീക്കോ ടേണ്‍പൈക്കിലുളള ഫൈവ്‌സ്റ്റാര്‍ ഇന്ത്യന്‍ കുസീനില്‍ വച്ചായിരുന്നു ഏകകണ്ഠമായ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിലൂടെയല്ലാതെ നാമനിര്‍ദ്ദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുകയും അവരെ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പാരമ്പര്യത്തെ മുറുകെപ്പിടിച്ചായിരുന്നു തിരഞ്ഞെടുപ്പ്. പ്രസ്‌ക്ലബ്ബ് ദേശീയ പ്രസിഡന്റ്‌ റെജി ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മേല്‍നോട്ടം വഹിച്ചു.

പത്രപ്രവര്‍ത്തകര്‍ക്ക് സംഘബോധത്തിന്റെ ശക്തി പകരുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മുന്നേറ്റത്തിന് കഴിവിന്റെ പരമാവധി യത്‌നിക്കുമെന്ന് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കാടാപുറം സ്ഥാനമേറ്റു കൊണ്ടുളള പ്രസംഗത്തില്‍ പറഞ്ഞു. ഐക്യമെന്ന പ്രസ്‌ക്ലബ്ബിന്റെ മുദ്രാവാക്യമാവും താന്‍ നേതൃത്വം നല്‍കുന്ന ടീം മുറുകെപ്പിടിക്കുക. പ്രൊഫഷണല്‍ സംഘടനയെന്ന പ്രസ്‌ക്ലബ്ബിന്റെ മുഖഛായ മിനുക്കിയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാവുന്നതില്‍ സന്തോഷമുണ്ട്. ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക് തന്നെ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ജോസ് കാടാപുറം നന്ദി രേഖപ്പെ ടുത്തി.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി മധു കൊട്ടാരക്കര എന്നിവര്‍ കഴിഞ്ഞ രണ്ടുവര്‍ഷം തങ്ങള്‍ക്കു ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് നാലാം കോണ്‍ഫറന്‍സിന്റെ നാലാം കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വിജയകരമായി സമാപിച്ചത് ആതിഥേയരായ ന്യൂയോര്‍ക്ക് ചാപ്റ്ററിന് അഭിമാനിക്കാവുന്ന കാര്യമാണെന്ന് ഇരുവരും പറഞ്ഞു. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനങ്ങളും വന്‍വിജയമാക്കാന്‍ സഹായിച്ച പ്രസ്‌ക്ലബ്ബ് അംഗങ്ങളോടും അക്ഷരങ്ങളെ സ്‌നേഹിക്കുന്ന സ്‌പൊണ്‍സര്‍മാരോടും തങ്ങള്‍ക്ക് ഏറെ കടപ്പാടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
ജോസ് കാടാപുറം പ്രസിഡന്റ്‌
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
സജി എബ്രഹാം സെക്രട്ടറി
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
ഫിലിപ്പ് മാരേട്ട് ട്രഷറര്‍
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
പ്രിന്‍സ് മര്‍ക്കോസ് വൈസ് പ്രസിഡന്റ്‌
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
ജെ. മാത്യൂസ് ജോയിന്റ്‌സെക്രട്ടറി
ജോസ് കാടാപുറം ഇന്ത്യ പ്രസ്‌ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌
സണ്ണി പൗലോസ് ഓഡിറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക