Image

അമേരിക്കയിലുള്ള ഫാസ്റ്റ്‌ ഫുഡ്‌ ബിസിനസ്‌ മാതൃക ഇന്ത്യന്‍ നഗരങ്ങളില്‌ ആരംഭിക്കുന്നു

എബി മക്കപ്പുഴ Published on 13 December, 2011
അമേരിക്കയിലുള്ള ഫാസ്റ്റ്‌ ഫുഡ്‌ ബിസിനസ്‌ മാതൃക ഇന്ത്യന്‍ നഗരങ്ങളില്‌ ആരംഭിക്കുന്നു
ഡാലസ്‌: ഇന്ത്യന്‍ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മുകേഷ്‌ അംബാനി അമേരിക്കയിലുള്ള ഫാസ്റ്റ്‌ ഫുഡ്‌ ബിസിനസ്‌ മാതൃകയാക്കി ഇന്ത്യന്‍ നഗരങ്ങളിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ ഒരുക്കങ്ങളായി. റിലയന്‍സ്‌ ബ്രാന്‍ഡില്‍ തന്നെയാവും ഫാസ്റ്റ്‌ ഫുഡ്‌ സര്‍വീസ്‌ ശൃംഖല തുടങ്ങുക. മക ഡൊണാള്‍ഡ്‌സ്‌, ഡോമിനോസ്‌ എന്നീ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മാതൃകയിലാവും റിലയന്‍സ്‌ ഫാസ്റ്റ്‌ ഫുഡിന്റെ പ്രവര്‌ത്തനം. അടുത്ത 34 മാസങ്ങള്‌ക്കുള്ളില്‍ തന്നെ പുതിയ ബിസിനസ്‌ തുടങ്ങാനാണ്‌ റിലയന്‌സ്‌ ഇന്‌ഡസ്‌ട്രീസ്‌ ഒരുങ്ങുന്നത്‌.

ഏകീകൃത വിലയും, മെനുവുമായി വിദേശ ഇന്ത്യന്‍ ആഹാര വിഭവങ്ങള്‍ ആയിരിക്കും ഓരോ ഫാസ്റ്റ്‌ഫുഡ്‌ ഔട്ട്‌ലെറ്റിലും. പ്രാരംഭത്തില്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഫാസ്റ്റ്‌ ഫുഡ്‌ സര്‍സുകള്‍ തുറക്കാനാണ്‌ ഉദേശിക്കുന്നത്‌.. ഭാവിയില്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ചെറു ഔട്ട്‌ലെറ്റുകള്‌ മുതല്‍ ഫുഡ്‌ കോര്‍ട്ടുകള്‍ വരെയുള്ള ഫുഡ്‌ സര്‍വീസ്‌ പ്രവര്‌ത്തന ശൃംഖലയാണ്‌ മുകേഷ്‌ വിഭാവന ചെയ്‌തിരിക്കുന്നത്‌ .
അമേരിക്കയിലുള്ള ഫാസ്റ്റ്‌ ഫുഡ്‌ ബിസിനസ്‌ മാതൃക ഇന്ത്യന്‍ നഗരങ്ങളില്‌ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക