Image

ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2011
ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ കഴിഞ്ഞ 24 വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്‌തുമസ്‌ കരോള്‍ നവംബര്‍ 27-ന്‌ ശനിയാഴ്‌ച ഷിക്കാഗോയില്‍ ആരംഭിച്ച്‌ ഡിസംബര്‍ 11-ന്‌ എല്‍മസ്റ്റില്‍ അവസാനിച്ചു. ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ സംഭവിച്ച യേശുവിന്റെ ജനനം എന്ന മഹാസന്തോഷം വിളിച്ചറിയിച്ച്‌ ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമ്മാനപ്പൊതികളും കുഞ്ഞുങ്ങള്‍ക്ക്‌ ചോക്ക്‌ലേറ്റുകളും, മറ്റ്‌ പലഹാരങ്ങളുമായി കത്തീഡ്രലിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച്‌ ശാന്തിയുടേയും സമാധാനത്തിന്റേയും ദൂത്‌ നല്‍കി, ഏരിയാ തിരിച്ചുള്ള ഈവര്‍ഷത്തെ കരോള്‍, ഒരു ഗാനമത്സരം തന്നെയായിരുന്നു. ഏലിയാസ്‌ തോമസ്‌ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

ഡിസംബര്‍ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ കത്തീഡ്രലില്‍ ക്രിസ്‌തുമത്‌ ഈവിന്റെ ശുശ്രൂഷകള്‍ നടക്കും. 25-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരം, 9.30-ന്‌ വിശുദ്ധ കുര്‍ബാനയും ക്രിസ്‌തുമസിന്റെ പ്രത്യേക ആരാധനയും നടക്കും. ആരാധനകളില്‍ `ബല്‍വുഡ്‌ വോയിസ്‌' ഗാനങ്ങള്‍ ആലപിക്കും. ലീജിന്‍ സംഗീതം നല്‍കും. ആരാധന മധ്യേ ഫാ. ഡാനിയേല്‍ ജോര്‍ജ്‌ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ വിഭവസമൃദ്ധമായ ക്രിസ്‌തുമസ്‌ വിരുന്ന്‌ നല്‍കും, റീനാ വര്‍ക്കിയുടെ നേതൃത്വത്തില്‍. തുടര്‍ന്ന്‌ ഒരുമണിക്ക്‌ കത്തീഡ്രല്‍ ഹാളില്‍ ക്രിസ്‌തുമത്‌ -ന്യൂഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനങ്ങള്‍, സ്‌കിറ്റ്‌, കരോള്‍ ഗാനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നരച്ച താടിയും, ചുവന്ന മേലങ്കിയുമുള്ള `സാന്റാക്ലോസ്‌' എന്നറിയിപ്പെടുന്ന ക്രിസ്‌തുമസ്‌ ഫാദറിനൊപ്പം ഡാന്‍സ്‌ പരിപാടിയും ഉണ്ടായിരിക്കും.

മികച്ച വിജയം കൈവരിച്ച സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും, പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തിയ വിവിധ കലാമത്സരങ്ങളില്‍ വിജയികളായവരേയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കും.

ഡിസംബര്‍ 31-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാനമസ്‌കാരവും പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. ജനുവരി 1-ന്‌ രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ പുതുവത്സര ശുശ്രൂഷകളും നടക്കും. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും. ആഘോഷങ്ങളുടെ നടത്തിപ്പിനായി പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, ഫിലിപ്പ്‌ കുന്നേല്‍, ഗ്രിഗറി ഡാനിയേല്‍, ഏലിയാമ്മ ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂസ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക