Image

ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2011
ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം
ഷിക്കാഗോ: അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും ഭദ്രാസന ട്രഷററും ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളി സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കി ആദരിക്കുന്നതിന്‌ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ തിരുമനസ്സുകൊണ്ട്‌ കല്‍പ്പനയായി.

നിയുക്ത ഷെവലിയാര്‍ 1949-ല്‍ കോട്ടയത്ത്‌ തിരുവഞ്ചൂരില്‍ പ്രശസ്‌തമായ വേങ്കടത്ത്‌ കുടുംബത്തില്‍ പരേതരായ ആന്ത്രയോസിന്റേയും ഏലിയാമ്മയുടേയും മൂത്ത പുത്രനായി ജനിച്ചു. അമേരിക്കന്‍ ഭദ്രാസനത്തിനും പ്രത്യേകിച്ച്‌ ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിക്കും അദ്ദേഹം ചെയ്‌തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌.

ആദിമ ക്രൈസ്‌തവ കാലം മുതല്‍ വേങ്കടത്ത്‌ കുടുംബത്തില്‍ പൗരോഹിത്യം നിലനില്‍ക്കുന്നതായി കാണാം. പരിശുദ്ധ തോമാശ്ശീഹയാല്‍ സ്ഥാപിതമായ തിരുവിതാംകോട്‌ അര പള്ളിയില്‍ വേങ്കടത്ത്‌ കത്തനാര്‍ കബറങ്ങിയിരിക്കുന്നു എന്നുള്ള ചരിത്ര സത്യം വേങ്കടത്ത്‌ കുടുംബത്തിന്റെ പൗരോഹിത്യ പാരമ്പര്യം വിളിച്ചറിയിക്കുന്നു. അന്നുമുതല്‍ ഇടമുറിയാതെ പൗരോഹിത്യം നിലനില്‍ക്കുന്ന പാരമ്പര്യമാണ്‌ വേങ്കടത്ത്‌ കുടുംബത്തിനുള്ളത്‌.

ശ്രീ ചെറിയാന്റെ മാതാവ്‌, വൈക്കത്ത്‌ പൗരോഹിത്യ പാരമ്പര്യമുള്ള പോത്താറ കുടുംബാംഗമാണ്‌. റവ.ഫാ. തോമസ്‌ വേങ്കടത്ത്‌ ഈ കുടുംബത്തെ ഇപ്പോഴത്തെ പുരോഹിതനും, ചെറിയാന്റെ നേര്‍ സഹോദരനുമാണ്‌. എല്‍സി വേങ്കടത്ത്‌ സഹധര്‍മ്മിണിയും, ചെത്സസ്‌ വെങ്കേടത്ത്‌, എലിസബത്ത്‌ വേങ്കടത്ത്‌ എന്നിവര്‍ മക്കളുമാണ്‌. കുര്യാക്കോസ്‌ വേങ്കടത്ത്‌, ഫാ തോമസ്‌ വേങ്കടത്ത്‌ എന്നിവര്‍ സഹോദരങ്ങളും, വത്സമ്മ, ലിസിമോള്‍, ലൗലി എന്നിവര്‍ സഹോദരികളുമാണ്‌.

സ്ഥാനലബ്‌ദിയുടെ തീയതി പള്ളികമ്മിറ്റിയുമായി ആലോചിച്ച്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി തീരുമാനിക്കും.
ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക