Image

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്‌ പുതിയ ഭാരവാഹികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2011
എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്‌ പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയ ചാപ്‌റ്ററിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഡിസംബര്‍ നാലാം തീയതി ഞായറാഴ്‌ച ദേവാലയ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെട്ടു. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രസിഡന്റ്‌ ജോസ്‌ ഞാറക്കുന്നേല്‍ ഏവരേയും സ്വാഗതം ചെയ്‌തു. 2009-2011 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ട്രഷറര്‍ ആലീസ്‌ വാളിപ്ലാക്കലും അവതരിപ്പിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുശേഷം ഇരു റിപ്പോര്‍ട്ടുകളും യോഗം പാസാക്കി.

തുടര്‍ന്ന്‌ 2011 - 2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്‌ വരണാധികാരി, മുന്‍ നാഷണല്‍ സെക്രട്ടറി ജോസഫ്‌ കാഞ്ഞമല നേതൃത്വം നല്‍കി.

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്റെ പുതിയ പ്രസിഡന്റായി ഷോളി കുമ്പിളുവേലി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ എസ്‌.എം.സി.സി നാഷണല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ മെമ്പറാണ്‌ ഷോളി.

താഴെപ്പറയുന്നവരാണ്‌ മറ്റ്‌ ഭാരവാഹികള്‍:

സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (വൈസ്‌ പ്രസിഡന്റ്‌), ചിന്നമ്മ ജോസഫ്‌ പുതുപ്പറമ്പില്‍ (സെക്രട്ടറി), ആലീസ്‌ വാളിപ്ലാക്കല്‍ (ജോ. സെക്രട്ടറി), ജോജോ ഒഴുകയില്‍ (ട്രഷറര്‍), ജോസ്‌ മാലിയില്‍ (ജോ. ട്രഷറര്‍), ഓള്‍ഗാ സുനില്‍ ചാക്കോ, ഷാജി സക്കറിയ, എല്‍ദോ കുരുന്നപ്പള്ളി, ജോസി പൈലി, മേരിക്കുട്ടി തെള്ളിയാങ്കല്‍ (കമ്മിറ്റി അംഗങ്ങള്‍). ജോണ്‍ വാളിപ്ലാക്കല്‍, ജിമ്മി ഞാറക്കുന്നേല്‍ (യൂത്ത്‌ പ്രതിനിധികള്‍), ജെയിംസ്‌ തെള്ളിയാങ്കല്‍ ആണ്‌ ഓഡിറ്റര്‍. നാഷണല്‍ ബോര്‍ഡ്‌ മെമ്പര്‍ ജോസഫ്‌ കാഞ്ഞമല, നാഷണല്‍ ഗവേണിംഗ്‌ കമ്മിറ്റി അംഗങ്ങളായ ജോസ്‌ ഞാറക്കുന്നേല്‍, ലീനാ ആലപ്പാട്ട്‌ എന്നിവര്‍ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളാണ്‌.

ജോസ്‌ ഞാറക്കുന്നേലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം എസ്‌.എം.സി.സി നടത്തിയ പ്രവര്‍ത്തനങ്ങളെ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി പ്രശംസിച്ചു. പുതിയ കമ്മിറ്റിക്ക്‌ അച്ചന്‍ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. പുതിയ പ്രസിഡന്റ്‌ ഷോളി കുമ്പിളുവേലി മറുപടി പ്രസംഗം നടത്തി.

116 വര്‍ഷം പഴക്കമുള്ള, എപ്പോള്‍ വേണമെങ്കിലും അതിഭയാനകമായ ഒരു ദുരന്തം സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ ഡാമിന്‌ താഴെ 4 ജില്ലകളിലായി പ്രാണഭയത്തോടെ, ഉറക്കമില്ലാതെ കഴിഞ്ഞകൂടുന്ന 35-ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കക്ഷി-രാഷ്‌ട്രീയ ഭേദമെന്യേ നടന്നുവരുന്ന സമരങ്ങള്‍ക്ക്‌ അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പുതിയ സെക്രട്ടറി ചിന്നമ്മ പുതുപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. ട്രസ്റ്റമാരായ ജോട്ടി പ്ലാത്തറ, ഇട്ടൂപ്പ്‌ കണ്ടംകുളം, സെക്രട്ടറി തോമസ്‌ ചാമക്കാല, മുന്‍ ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ക്ലാര ജോബ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഷൈമോള്‍ ജോസ്‌ അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക