Image

ദുബായ്‌ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയ്‌ക്ക്‌ തുടക്കമായി

Published on 15 December, 2011
ദുബായ്‌ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയ്‌ക്ക്‌ തുടക്കമായി
ദുബായ്‌: വിദേശത്തെ ഇന്ത്യക്കാര്‍ക്ക്‌ ഒട്ടേറെ ഓഫറുകളുമായി ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയ്‌ക്ക്‌ തുടക്കമായി. 70 സ്‌ഥാപനങ്ങളുടെ 300 പദ്ധതികളാണ്‌ സുമാന്‍സ എക്‌സിബിഷന്‍സ്‌ സംഘടിപ്പിക്കുന്ന പ്രോപ്പര്‍ട്ടി ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. ബജറ്റ്‌ അപ്പാര്‍ട്ട്‌മെന്റുകള്‍ മുതല്‍ ലക്‌ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ വരെ വിവിധ ഓഫറുകളാണു നല്‍കുന്നത്‌. 11 മണിക്കു നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങില്‍ ഗായകന്‍ ലക്കി അലി, എം.എ. യൂസഫലി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

പ്രമുഖ ബില്‍ഡര്‍മാരായ യൂണിടെക്‌, വാടിക ഗ്രൂപ്പ്‌, നിര്‍മല്‍ ലൈഫ്‌സ്‌റ്റൈല്‍, ഹീര നന്ദാനി, അല്‍സല്‍ ഹൗസിങ്‌, ഇന്ത്യ ബുള്‍സ്‌, ഐറിയോ തുടങ്ങിയവരും വിവിധ ബാങ്കുകളും സാമ്പത്തിക സ്‌ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്‌. ഡര്‍ബന്‍, സിംഗപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങള്‍ക്കുശേഷം വീണ്ടും ദുബായില്‍ പ്രോപ്പര്‍ട്ടി ഷോ എത്തുന്നതില്‍ സന്തോഷമുണ്ടെന്ന്‌ സുമാന്‍സ സിഇഒ സുനില്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ്‌ മേഖല ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഏകദേശം 15,000 പേര്‍ സന്ദര്‍ശിക്കുമെന്നാണു കരുതുന്നത്‌. ഡിസ്‌കൗണ്ടുകള്‍, ഹോളിഡേ പാക്കേജുകള്‍, സൗജന്യ റജിസ്‌ട്രേഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രോപ്പര്‍ട്ടി ധമാക്കയാണ്‌ ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. വാസ്‌തു, നിയമപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും ഉണ്ടാകും.
ദുബായ്‌ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയ്‌ക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക