Image

കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ സെപ്‌റ്റംബര്‍ 4-ന്‌ ഓണം ആഘോഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 June, 2011
കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ സെപ്‌റ്റംബര്‍ 4-ന്‌ ഓണം ആഘോഷിക്കുന്നു
ഫീനിക്‌സ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ നാലാംതീയതി ഓണം ആഘോഷിക്കുന്നു. സ്‌കോട്ട്‌ഡെയിലിലെ പ്രശസ്‌തമായ ഹോറിസോണ്‍ പാര്‍ക്ക്‌ ഓഡിറ്റോറിയമാണ്‌ ആഘോഷങ്ങള്‍ക്ക്‌ വേദിയാകുന്നത്‌.

ആഘോഷത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി, പൂക്കളം, മഹാബലി, പുലികളി, വഞ്ചിപ്പാട്ട്‌, ഗാനങ്ങള്‍, നൃത്തം, സ്‌കിറ്റ്‌, വിവിധ കലാ-കായിക മത്സരങ്ങള്‍, ഓണസദ്യ എന്നിവ അരങ്ങേറും. ആഘോഷപരിപടികള്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി വിജയന്‍ ദിവാകരന്‍, ജീവന്‍ ശ്രീധരന്‍, സുരേഷ്‌ ബാബു, ഗിരീഷ്‌ ചന്ദ്രന്‍ എന്നിവരെ ചുമതലപ്പെടുത്തി. കലാപരിപാടികള്‍ക്ക്‌ ദിലീപ്‌ എസ്‌. പിള്ള, സുധീര്‍ കൈതവന, അരണ്യ ശ്രീജിത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കും.

ഇതിന്റെ വിജയകരമായ നടത്തിപ്പിലേക്ക്‌ അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ദിലീപ്‌ എസ്‌. പിള്ള (480 516 7964), സുധീര്‍ കൈതവന (480 246 7546) എന്നിവരുമായി ബന്ധപ്പെടുക. സ്‌പോണ്‍സര്‍ഷിപ്പ്‌ വിവരങ്ങള്‍ക്ക്‌: azhindus@gmail.com ല്‍ ബന്ധപ്പെടുക. അരിസോണയില്‍നിന്നും മനു നായര്‍ അറിയിച്ചതാണിത്‌.
കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ സെപ്‌റ്റംബര്‍ 4-ന്‌ ഓണം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക