Image

ആള്‍ദൈവങ്ങള്‍ അമാനുഷരോ അതോ കപട വിഗ്രഹങ്ങളോ? പി.വി.തോമസ്

പി.വി.തോമസ് Published on 08 December, 2014
ആള്‍ദൈവങ്ങള്‍ അമാനുഷരോ അതോ കപട വിഗ്രഹങ്ങളോ? പി.വി.തോമസ്
എന്തു കൊണ്ടാണ് ജനം ആള്‍ദൈവങ്ങളെ വിഗ്രഹങ്ങളായി പൂജിക്കുന്നതും ആരാധിക്കുന്നതും?
ഈ ആഴ്ചത്തെ ഈപംക്തി എഴുതുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്? വേറൊന്നും അല്ല. ഒരു ആള്‍ദൈവം സൃഷ്ടിച്ച സംഭവ പരമ്പരയാണ്. മാസങ്ങളായി കോടതിയുടെ ആജ്ഞ നിരാകരിച്ച് കോട്ടപോലെ പടുത്തുയര്‍ത്തിയ ആശ്രമത്തില്‍ നിയമത്തെ മറികടന്ന് ജീവിച്ച ഒരു കുറ്റവാളിയായ (ബലാല്‍സംഗം) ഒരു ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യുവാന്‍ ഇരുപത്തിആറര കോടിയിലേറെയും ആറ് മനുഷ്യ ജനങ്ങളെയും കുരുതികൊടുത്ത സാഹചര്യത്തിലാണ് (നവംബര്‍ 18.)

സംഭവം നടന്നത് ഹരിയാനയില്‍. പക്ഷേ, ആള്‍ ദൈവങ്ങള്‍ എല്ലായിടത്തും ഉണ്ട്. കേരളം ഉള്‍പ്പെടെ. ആ ലിസ്റ്റിലേക്ക് വിശദമായി വഴിയേവരാം. ഇതിന് അനുബന്ധമായി മറ്റൊരു സംഭവം കൂടെ ഉണ്ട്. മരിച്ചിട്ടും അനുയായികള്‍ അടക്കുവാന്‍ അനുവദിക്കാത്ത മറ്റൊരു ആള്‍ ദൈവത്തിന്റെ കഥ! അതും പിന്നാലെ.

“A sound magician is a mighty God” ഇത് ഇന്‍ഡ്യയിലെ ആരാദ്ധ്യരായ ആള്‍ദൈവങ്ങളെകുറിച്ച് ആരും എഴുതിയതല്ല, തെറ്റിദ്ധരിക്കേണ്ട. “ഒരു നല്ല ആഭിചാര പ്രവര്‍ത്തകന്‍ ശക്തനായ ഒരു ദൈവം ആണ്” എന്നാണ് ഈ ഇംഗ്ലീഷ് ഉദ്ധരണിയുടെ അര്‍ത്ഥം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇത് ബ്രിട്ടീഷ് നാടകകൃത്തായ ക്രിസ്റ്റഫര്‍ മാര്‍ലോവിന്‌റെ ഡോക്ടര്‍ ഫോസ്റ്റസ് (Christopher Marlow- Doctor Faustus) എന്ന നാടകത്തില്‍ നിന്നും ആണ്. ഇത് വളരെ ശരിയും ആണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍. എത്രയെത്ര ആള്‍ ദൈവങ്ങള്‍! അവര്‍ക്ക് ലക്ഷോപലക്ഷം ആരാധകര്‍! എന്തെങ്കിലും ചെപ്പടി വിദ്യകാണിച്ചാല്‍ നിങ്ങള്‍ ഇന്ന് ഇന്‍ഡ്യയില്‍ ഒരു ആള്‍ ദൈവം ആണ്. അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുക. റോളക്‌സ് വാച്ച് ഉല്പാദിക്കുക. വാക്ക്‌ധോരണിയാല്‍ മെസ്മറയസ് ചെയ്യുക. രോഗവിമുക്തിക്കുള്ള കഴിവ് പ്രകടിപ്പിക്കുക. എല്ലാം ശുദ്ധ തട്ടിപ്പാണെന്ന് തല്‍ക്കാലത്തേക്കെങ്കിലും വിശ്വസിപ്പിക്കാതിരിക്കുക.

 ധ്യാനവും ഹലേലുയ്യയും വഴി ജനലക്ഷങ്ങളുടെ കണ്ണില്‍ മണ്ണിടുക. ഇതില്‍പ്പരം എന്താണ് ആദ്ധ്യാത്മീക അപഥ സഞ്ചാരണത്തിന് വേണ്ടത്? എത്രയോ കപട പ്രവാചകന്മാര്‍ ഈ വഴിയിലൂടെ കടന്ന് വന്നു. മാന്ത്രിക സമാനന്മാരായ ആള്‍ദൈവങ്ങള്‍! 1970-കളില്‍ ഒരു ഹഠയോഗി അവതരിച്ചു. അദ്ദേഹം വെള്ളത്തിനു മുകളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു. അന്നത്തെ ബോംബെയില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.

പക്ഷേ, തടിച്ചുകൂടിയ പ്രേക്ഷകരുടെ മുമ്പില്‍ രണ്ടാമത്തെ ചുവടില്‍ വെള്ളത്തില്‍ താഴ്ന്നുപോയി. പിന്നീട് രംഗപ്രവേശം ചെയ്തത് മഹര്‍ഷി മഹേഷ് യോഗി എന്ന ഒരു വന്‍ കഥാപാത്രം ആയിരുന്നു. മഹര്‍ഷി ആയിരിക്കാം ഒരു പക്ഷേ വന്‍തോതില്‍ കാവിയെ യൂറോപ്പിലും അമേരിക്കകളിലും വിറ്റത്. ആഫ്രിക്കയെ ഉള്‍പ്പെടുത്തുന്നില്ല. കാരണം ദരിദ്രരാജ്യങ്ങളില്‍ ആള്‍ ദൈവങ്ങള്‍ക്ക് താല്പര്യം ഇല്ല. അവര്‍ കമ്പോളം സ്ഥാപിക്കാറും ഇല്ല. മഹേഷ് യോഗി ഡോളര്‍ കൊയ്തു. ട്രാന്‍സെന്റന്ഡ് മെഡിറ്റേഷന്‍ അഥവാ അതീന്ദ്രിയ  ധ്യാനം ആയിരുന്നു. അദ്ദേത്തിന്റെ ആയുധം. ഇത് ഒരു ട്രെയ്ഡ് മാര്‍ക്ക് ആയി (റ്റി.എം.) യൂറോപ്പിലും അമേരിക്കയിലും ശരിക്കും വിറ്റു എന്ത് ഡോളര്‍ ആണ് സമ്പാദിച്ചത്?

 ഞാന്‍ ദൊറാഡൂണില്‍  വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ യോഗി യൂറോപ്പിലും അമേരിക്കയിലും കത്തി നില്‍ക്കുന്ന സമയം ആണ്. ഞാനും അദ്ദേഹത്തിന്റെ ഒരു ആശ്രമത്തില്‍ (ദൊറാഡൂണ്‍- രാജ്പ്പൂര്‍ റോഡ്) ശിഷ്യത്വം തേടുകയുണ്ടായി. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഋഷികേശിലുള്ള ആശ്രമത്തെ കുറിച്ച് അറിയുവാനും ഇടയായി. ഋഷികേശില്‍ ഗംഗയുടെ കരയിലുള്ള ഈ ആശ്രമം ശീതളീകരിച്ചതായിരുന്നു. ആശ്രമത്തിന്റെ മട്ടുപ്പാവില്‍ ഹെലികോപ്ടര്‍ പറന്നിറങ്ങുവാനുള്ള സംവിധാനം ഉണ്ടായിരുന്നു. അവിടെ ഗായകരായ ബീറ്റില്‍സ് വരുമായിരുന്നു. അവര്‍ യോഗിയുടെ ആരാധകര്‍ ആയിരുന്നു. അവസാനം മഹേഷ് യോഗിയും ഒരു സുപ്രഭാതത്തില്‍ ഒന്നുമല്ലതാ#െ മാഞ്ഞുപോയി.

പിന്നീട് ഇന്‍ഡ്യയില്‍ അവതരിപ്പിച്ച ഒരു വലിയ ആള്‍ ദൈവം ആയിരുന്നു ആചാര്യ രജനീഷ്. പിന്നീട് അദ്ദേഹം ഓഷോ എന്ന പേരില്‍ തിരോധാനം ചെയ്തു. എന്തായിരുന്നു രജനീഷിന്റെ പ്രഭാവം? പൂനൈ (മഹാരാഷ്ട്ര) ആയിരുന്നു അദ്ദേഹത്തിന്റെ വിഹാരകേന്ദ്രം. അവിടെ മദ്യവും മയക്കുമരുന്നും ഫ്രീ സെക്‌സും അദ്ദേഹം പ്രചരിപ്പിച്ചു. ഒപ്പം ഒരു തത്വശാസ്ത്രവും. അദ്ദേഹത്തിന്റെ തത്വശാസ്ത്രം ആരെയും വെല്ലുന്നതായിരുന്നു. അദ്ദേഹവും ഡോളര്‍ കൊയ്തു. വേദി അമേരിക്കയിലെ ഒറിഗണിലെ ഒരു റാഞ്ചിലേക്ക് മാറ്റി. അവിടെ അദ്ദേഹം അഴിഞ്ഞാടി ഒരു ആള്‍ ദൈവം എന്ന നിലയില്‍. ആയിരക്കണക്കിന് സായ്പന്മാര്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് ആരാധിച്ചു. അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ മദിച്ചുല്ലസിച്ചു. അവസാനം അമേരിക്ക അദ്ദേഹത്തെ രാജ്യഭ്രഷ്ടനാക്കുമ്പോള്‍ രജനീഷിന് വൈഡൂര്യങ്ങളുടെ ഒരു വലിയ സമ്പത്തും 99 റോള്‍സ് റോയ്‌സ് കാറുകളും 45 ഹെലികോപ്ടറുകളുടെ ഒരു ഫ്‌ളീറ്റും ഉണ്ടായിരുന്നു. എത്ര സമ്പന്നായ ഒരു ആള്‍ദൈവം ആയിരുന്നു ആചാര്യ രജനീഷ്! അദ്ദേഹം ഒറിഗണില്‍ നിന്നും സ്ഥാനഭ്രഷ്ടനായി വരുന്നത് ഹിമാചല്‍പ്രദേശത്തിലെ മനാലിയിലേക്കായിരുന്നു.

 ഞാന്‍ അന്ന്(1985 ആയിരിക്കാം) സിലംയില് ഒരു പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. എല്ലാം സൂക്ഷ്മമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. രജനീഷ് വന്ന് താവളമടിച്ചത് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ആയ കമല്‍നാഥിന്‌റെ സ്പാന്‍ റോബോട്ട് എന്ന ഹോട്ടലില്‍ ആയിരുന്നു. സ്യാസ് നദിയുടെ കരയിലെ മനോഹരമായ ഒരു റിസോര്‍ട്ട്. ക്രമേണ രജനീഷും അസ്തമിച്ചു.

ഇതേകാലഘട്ടത്ത് കേട്ടിരുന്ന ഒരു ആള്‍ദൈവത്തിന്റെ പേരാണ് സത്യസായിബാബയുടേത്. ഭഗവാന്‍ സത്യസായിബാബ. ആന്ധ്രയിലെ ആനന്ദപ്പൂര്‍ ജില്ലയിലെ (ഇപ്പോള്‍ തെലങ്കാന) പുട്ടപര്‍ത്തിയില്‍ ആയിരുന്നു ഭഗവാന്റെ ആസ്ഥാനമായ പ്രശാന്തി നിലയം. ഞാന്‍ ഒരിക്കല്‍ അവിടെ പോകുവാന്‍ ഇടയായി. ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് രായലസീമ എന്ന വരള്‍ച്ച ബാധിത പ്രദേശത്ത് ആണ്! വരള്‍ച്ചയുടെ കെടുതിയെ കുറിച്ച് ഒരു പരമ്പര ചെയ്യുവാന്‍ ആണ് ഞാന്‍ അവിടെ പോയത്.

ഒരു മനോഹരമായ സായാഹ്നത്തിൽ  ഞാനും സഹപ്രവര്‍ത്തകരും ആനന്ദപ്പൂരിലെ വറ്റിവരണ്ട് ഉണങ്ങിയ ഒരു വന്‍തടാകത്തിന്റെ കരയില്‍ നില്‍ക്കുകയായിരുന്നു. അസ്തമയം ആയിരുന്നു. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണപ്രഭയില്‍ അങ്ങ് ദൂരെ ഒരു സുവര്‍ണ്ണ മകുടം കണ്ടു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആന്ധ്രാക്കാരായ സുഹൃത്തുക്കള്‍ പറഞ്ഞു അതാണ് പ്രശാന്തിനിലയം എന്ന്. സാക്ഷാല്‍ ഭഗവാന്‍  സത്യസായിബാബയുടെ ആസ്ഥാനം. എങ്കില്‍ വണ്ടി അങ്ങോട്ട് പോകട്ടെ എന്ന് ആയി ഞാന്‍. സന്ധ്യ നേരത്താണ് പ്രശാന്തി നിലയത്തില്‍ എത്തിയത്. ഭഗവാന്‍ അവിടെ ഉണ്ടായിരുന്നില്ല. എല്ലായിടവും കയറികണ്ടു. ഒരു കാര്യം എന്നെ ആകര്‍ഷിച്ചത് പ്രധാന കവാടത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ഒരു ബോര്‍ഡ് ആയിരുന്നു. ജലക്ഷാമം ഉണ്ട്. സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക.

അന്തരീക്ഷത്തില്‍ നിന്നും ഭസ്മവും റോളക്‌സ് വാച്ചും സ്വര്‍ണ്ണമാലയും എടുക്കുവാന്‍ സാധിക്കുന്ന ഭഗവാനു  എന്താണ് ജലത്തിന്റെ ദൗര്‍ലഭ്യം? ഞാന്‍ എന്റെ പരമ്പര ആരംഭിച്ചതും അങ്ങനെതന്നെ. അവസാനം ഭഗവാന്‍ തന്നെ ഭസമമായി. അദ്ദേഹത്തിനുമേല്‍ വധശ്രമം ഉണ്ടായി. ശിഷ്യനായി ഒരു ഭക്തന്‍. ഭഗവാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന ആരോപണവും ഈ ആക്രമണകാരി ആരോപിച്ചു. അദ്ദേഹത്തിന്റെ ആത്മീയതയും ആള്‍ ദൈവത്വവും വെറും മാജിക്കും മന്ത്രവും തന്ത്രവും  ആണെന്നും വിമര്‍ശനം ഉണ്ടായി. പക്ഷേ, ഒരു കാര്യം സത്യം ആണ്. സത്യസായിബാബ വളരെ സ്വധീനം ഉള്ള ഒരു ആള്‍ ദൈവം ആയിരുന്നു. ശതകേടീശ്വരന്‍ ആയിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തീകമായും സ്വാധീനമുള്ള ഒട്ടേറെ വ്യക്തികള്‍ അദ്ദേഹത്തിന്റെ പാദസേവകര്‍ ആയിരുന്നു.

മറ്റ് ഒട്ടേറെ ആള്‍ ദൈവങ്ങളെപ്പോലെ.
ഉത്തര്‍പ്രദേശില്‍ ഒരു ബാബ  ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ പേരിന് കാരണം അദ്ദേഹം മരത്തിനു മുകളിലുള്ള ഒരു ഏറുമാടത്തിലായിരുന്നു താമസം. താഴെ വരില്ല. അവിടെ ഇരുന്നുകൊണ്ടാണ് ഭക്തര്‍ക്ക് ദര്‍ശനവും അനുഗ്രഹവും നല്‍കുന്നത്. അദ്ദേഹത്തിന്റെ പാദം അനുഗ്രഹം തേടിവരുന്ന ഭക്തന്റെ ശിരസില്‍ വയ്ക്കും. അതാണ് രീതി. ഇന്ദിരാഗാന്ധിയും നാരായണ്‍  ദത്ത് തീവാരിയും അങ്ങനെ ഒട്ടേറെ രാഷ്ട്രീയ നേതാക്കന്മാരും തെരഞ്ഞെടുപ്പ് കാലത്ത് ബാബയുടെ പാദാനുഗ്രഹള്‍ക്കായി എത്താറുണ്ടായിരുന്നു! ഉത്തര്‍പ്രദേശില്‍ തന്നെ  ഒരു പൈലറ്റ് ബാബ  ഉണ്ടായിരുന്നു. അദ്ദേഹം ഇന്‍ഡ്യയുടെ വായുസേനയില്‍ പൈലറ്റ് ആയിരുന്നു. സേവന ജീവിതത്തിനുശേഷം അദ്ദേഹം ആള്‍ ദൈവം ആയി. അനുഗ്രഹവും രോഗവിമുക്തിയും എല്ലാം പതിവാക്കി.

ചന്ദ്രസ്വാമിയെ എല്ലാവര്‍ക്കും അറിയാം. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ആസ്ഥാനഗുരു. മന്ത്രവാദവും കൈനോട്ടവും ബ്ലാക്ക് മാജിക്കും അദ്ദേഹത്തിന് വശം ആയിരുന്നുവെന്നാണ് ആരോപണം. ഇങ്ങനെ ആണ് അദ്ദേഹം നരസിംഹറാവുവിനെ പ്രധാനമന്ത്രിപദം വരെ എത്തിച്ചതെന്നും ആരോപണം ഉണ്ട്. ഏതായാലും അദ്ദേഹവും റാവുവിന്റെ നിധാനത്തോടെ പൊതുവേദിയില്‍ നിന്നും വിടവാങ്ങി. 1990 കളില്‍ വളരെ ശക്തനായ ഒരു ആള്‍ദൈവം ആയിരുന്നു ചന്ദ്രസ്വാമി. ഇാഷ്ട്രീയമായി നല്ല ഒരു കളി അദ്ദേഹം കളിച്ചിട്ടുണ്ട്.

മറ്റൊരു ആള്‍ദൈവം ധീരേന്ദ്രബ്രഫചാരി ആണ്.  ഇന്ദിരാഗാന്ധിയുടെ ആള്‍ ദൈവം! ഇന്ദിരഗാന്ധിയുടെ ഈ യോഗ ഗുരുവിന് ജമ്മുവില്‍ ശിവ ഗണ്‍ ഫാക്ടറി എന്ന ഒരു തോക്ക് കമ്പനി ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളുടെ ആരംഭത്തിലും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ റാസ്പുട്ടില്‍ എന്നാണ് വിളിച്ചിരുന്നത്.

ഇപ്പോള്‍ കൊടികുത്തിവാഴുന്ന ആള്‍ദൈവങ്ങളില്‍ പ്രമുഖന്‍ ആണ് ബാവ രാംദേവ്. ഇദ്ദേഹം നരേന്ദ്രമോഡിയുടെ ഉറ്റസുഹൃത്താണ്. ഇസഡ് പ്ലസ് സെക്യൂരിറ്റിയാണ് മോഡി ഈ ആള്‍ദൈവത്തിന് നല്‍കിയിരിക്കുന്നത്. ഇദ്ദേഹം യോഗയെ ജനകീയവല്‍ക്കരിക്കുകയും അതിന് ജനസമ്മതി ഉണ്ടാക്കിയെന്നും ആണ് ഇദ്ദേഹത്തിന് അനുകൂലമായ വാദം. ഇദ്ദേഹം ആള്‍ ദൈവം ആണോ അതോ യോഗയെ വിറ്റ് കാശാക്കുന്ന വ്യവസായി ആണോ എന്നും സംശയം ഉണ്ട്. ഏതായാലും ആയുര്‍വേദത്തിലും യോഗയിലും അധിഷ്ഠിതമായ ഒരു വന്‍വ്യവസായം തന്നെ ഋഷികേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ആള്‍ദൈവത്തിന് ഉണ്ട്.

അണ്ണ ഹസാരെയുടെ ലോക്പാല്‍- അഴിമതി വിരുദ്ധ സമരത്തില്‍ രാംദേവ് ഒരു സജീവ ഭാഗവാക്ക് ആയിരുന്നു. ഒടുവില്‍ സമരവേദിയില്‍ നിന്നും അറസ്റ്റ് ഭയന്ന് സ്ത്രീവേഷം ധരിച്ച് ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇദ്ദേഹത്തെ പോലീസ് പിടികൂടിയതും ചരിത്രം ആണ്. ആഗോള അംഗീകാരം ഉള്ള ആള്‍ദൈവം ആണ് മാതാ അമൃതാനന്ദമയി. അടുത്ത ദിവസം  മാര്‍പാപ്പയെ വത്തിക്കാനില്‍ എത്തി സന്ദര്‍ശിച്ചതുള്‍പ്പെട അമൃതാനന്ദമയി ജൈത്രയാത്ര തുടരുകയാണ്. ശതകോടീശ്വരിയാണ്. അധികാരത്തിനും യാതൊരു കുറവും ഇല്ല. അമ്മക്കെതിരെ ഒരു മുന്‍ ഭക്ത എഴുതിയ പുസ്തകം ഒന്നും അവരുടെ മാന്ത്രിക വശ്യതയെ തെല്ലും ബാധിച്ചിട്ടില്ല. ജനം ഇതുപോലുള്ള സ്വഭാവഹത്യയില്‍ ഒന്നും വിശ്വസിക്കുന്നില്ല. അവരുടെ വിശ്വാസം അന്ധവും അരക്കിട്ടുറപ്പിച്ചതും ആണ്.

എന്തുകൊണ്ടാണ് ഈ ആള്‍ ദൈവങ്ങള്‍ ഇങ്ങനെ വാഴുന്നത്? ഇവരുടെ നിരനീണ്ടതാണ്. സമകാലീക ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഇടംപിടിച്ച ചിലരുടെയെങ്കിലും പേരുകള്‍ കൂടെ പരാമര്‍ശിക്കാതെ ഇത് അവസാനിപ്പിക്കുവാന് വയ്യ. സന്ത് രാംപാല്‍ ആണ് അടുത്തയിടെ വാര്‍ത്തയില്‍ സ്ഥാനം പിടിച്ച ഒരു ആള്‍ദൈവം. ആദ്യം പരാമര്‍ശിച്ചതുപോലെ ഈ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യുവാന്‍ ഗവണ്‍മെന്റ് ചിലവാക്കിയത് 26.5 കോടി രൂപയും ബലികഴിച്ചത് ആറ് മനുഷ്യ ജീവിതവും ആണ്. ഹരിയാനയിലെ സത്‌ലോക് ആശ്രമത്തില്‍ നിന്നും ആണ് ഈ ആള്‍ദൈവത്തെ ഒരു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സ്റ്റൈല്‍  പ്രക്രിയയിലൂടെ ഗവണ്‍മെന്‌റ് അറസ്റ്റ് ചെയ്തത്.

110 പോലീസുകാരും 70 സാധാരണജനങ്ങളും ഈ സ്‌ഫോടനാത്മകമായ ഓപ്പറേഷനില്‍ മുറിവേറ്റു. ഭക്തരെ കവചങ്ങള്‍ ആക്കി വച്ച് ആള്‍ദൈവം പെരുമാറുകയായിരുന്നു. ഇദ്ദേഹം കൊലപാതകം, ദേശദ്രോഹം എന്നീ കേസുകളില്‍ പ്രതിയാണ്. പക്ഷേ, നിയമത്തിന് കീഴടങ്ങുവാന്‍ തയ്യാറല്ല. ഇദ്ദേഹം സന്ത് കബീറിന്റെ പുനര്‍ അവതരാരം ആണെന്നാണ് ഇരുപതിനായിരത്തോളം വരുന്ന ഭക്തരെ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ജന്മത്തിന്റെ ഉദ്ദേശം ഇന്‍ഡ്യയില്‍ ഒരു ആദ്ധ്യാത്മീക വിപ്ലവം കൊണ്ടുവരികയാണെന്നും  അനുയായികളെ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു. ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ ആണ്.
അടുത്തത് ആശാറാം ബാപ്പു. ഈ ആള്‍ ദൈവത്തിന് ഇന്‍ഡ്യയില്‍ ഉടനീളം 425 ആശ്രമങ്ങള്‍ ഉണ്ട്. ഇദ്ദേഹം കറുത്ത ഗ്ലാസ് ഉള്ള ഹൈ എന്റ് ബി.എം.ഡബ്ലിയൂ. കാറിലെ സഞ്ചരിക്കൂ. ഇദ്ദേഹത്തിനെതിരായ കുറ്റം ബലാല്‍സംഗവും ശിശുപീഡനവും ആണ്. (protection of children from sexual offence act). ഈ ആള്‍ദൈവവും ഇപ്പോള്‍ ജയിലില്‍. അടുത്തത് നിര്‍മ്മല്‍ ബാബ. ഇദ്ദേഹത്തിനു സ്വന്തമായ ടെലിവിഷന്‍ ചാനല്‍ ഉണ്ട്. അതില്‍ ആയിരങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ കാത്കൂര്‍പ്പിച്ചിരിക്കുന്നത് കാണാം. ശുദ്ധ അസംബന്ധപരവും യുക്തിക്ക് നിരക്കാത്തതുമായ അന്ധവിശ്വാസ ഉപദേശങ്ങള്‍ ഭക്തര്‍ക്ക് നല്‍കുന്നതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇദ്ദേഹത്തിന് വിലക്ക് കല്‍പിച്ചിരിക്കുകയാണ്.

പക്ഷേ, ഇദ്ദേഹം ഇപ്പോഴും ഇത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ജീവിത വിഷയങ്ങളില്‍ കഷ്ടപ്പെട്ട് നട്ടംതിരിയുന്ന മനുഷ്യരില്‍ നിന്നും വന്‍തുക തട്ടിയെടുക്കുന്നുവെന്നും ഇദ്ദേഹത്തിനെതിരായി ആരോപണം ഉണ്ട്. ഒരു മൂന്നാം കണ്ണ് തനിക്ക് ഉണ്ടെന്നും അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും ഭക്തരെ ധരിപ്പിക്കുന്നു. ഇദ്ദേഹം ഇതുവരെയും ജയിലില്‍ ആയിട്ടില്ല. ഗുര്‍മീത് റാം റഹീം ആണ് അടുത്ത ആള്‍ദൈവം. ഇദ്ദേഹം ദേരാസച്ചാ സൗദാ എന്ന ഒരു വിഭാഗത്തിന്റെ സ്ഥാപകന്‍ ആണ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്രമോഡി ഇദ്ദേഹത്തെ കണ്ട് ആശീര്‍വാദം വാങ്ങിയത് വലിയ വിവാദം ആയിരുന്നു.

ഇദ്ദേഹം സിക്കുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംങ്ങിന്റെ അവതാരം ആണെന്നാണ് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ഇദ്ദേഹത്തിന് 700 ഏക്കര്‍ ആദ്ധ്യാത്മീക സാമ്രാജ്യേ ആണ് ഉള്ളത്. കൊലപാതകകുറ്റത്തിനും ബലാല്‍സംഗത്തിനും ഈ ആള്‍ദൈവം നിയമത്തെ നേരിടുന്നു. ആള്‍ ദൈവം ജയിലില്‍ അല്ല. സ്വാമി നിത്യാനന്ദയും കല്‍ക്കി ഭഗവാനും മറ്റ് ചില ആള്‍ദൈവങ്ങള്‍ ആണ്. സ്വാമിനിത്യാനന്ദ(ബാംഗ്ലൂരു)ക്ക് എതിരായി അസന്മാര്‍ഗ്ഗീക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പെറ്റീഷന്‍ നിലവിലുണ്ട്.

കല്‍ക്കി ഭഗവാന്‍ വിഷ്ണുവിന്റെ പത്താമത്തെ അവതാരം ആണ് എന്നാണ് അവകാശപ്പെടുന്നത്.  ആള്‍ ദൈവം അശുതോഷ് മഹാരാജ കഴിഞ്ഞ ജനുവരിയില്‍ മരിച്ചതാണ്. അദ്ദേഹത്തിന്റെ മരണം വൈദ്യശാസ്ത്രം സ്ഥിരീകരിച്ചതും ആണ്. പക്ഷേ, ഈ ആള്‍ദൈവത്തിന്റെ അനുയായികള്‍ ഇത് അംഗീകരിക്കുന്നില്ല. ഇദ്ദേഹത്തിന്റെ മൃതശരീരം 11 മാസമായി ഫ്രീസറില്‍ ആണെങ്കിലും അത് സംസ്‌ക്കരിക്കുവാന്‍ അനുയായികള്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് അദ്ദേഹം ഇനിയും മരിച്ചിട്ടില്ല. സമാധിയില്‍ മാത്രം ആണ്. ഈയിടെ ഒരു കോടതിവിധി അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തുവാന്‍ ആജ്ഞാപിച്ചെങ്കിലും അനുയായികള്‍ സമ്മതിക്കുന്നില്ല. നീതിന്യായ വ്യവസ്ഥ തകരാമെന്ന അവസ്ഥയാണ്. ഇതാണ് ഇന്‍ഡ്യയിലെ ആള്‍ദൈവങ്ങളുടെയും അവരുടെ അനുയായികളുടെയും കഥ.

ഇതുകൊണ്ട് ആര്‍ഷഭാരതം വ്യാജ  ആള്‍ ദൈവങ്ങളെ മാത്രമെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് ധരിക്കരുത്. ധിഷണാശാലികളായ എത്രയോ സന്യാസശ്രേഷ്ഠന്മാരെ അത് ലോകത്തിന് നല്‍കിയിട്ടുണ്ട്. അദൈ്വതവാദിയായ ആദിശങ്കരനും സ്വാമി വിവേകാനന്ദനും അരവിന്ദോയും ശ്രീരാമകൃഷ്ണപരമഹംസരും ജിദു കൃഷ്ണമൂര്‍ത്തിയും എല്ലാം ഈ പരമ്പരയിലെ ദിവ്യ ജോതിസുകളാണ്! ആന്ധ്രപ്രദേശിലെ മദനപ്പള്ളി സ്വദേശിയായ കൃഷ്ണമൂര്‍ത്തി കണ്ടെത്തിയത് ആനി ബസന്ത് ആയിരുന്നു. അദ്ദേഹത്തെ ഒരു ആള്‍ദൈവം ആയി പാരീസിലെ 400 ഏക്കര്‍ വരുന്ന ഒരു റാഞ്ചില്‍ പ്രതിഷ്ഠിക്കുവാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ശ്രമിച്ചെങ്കിലും ഗുരു എന്ന ആശയത്തില്‍ പോലും വിശ്വാസം ഇല്ലാതിരുന്ന കൃഷ്ണമൂര്‍ത്തി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്‍ഡ്യയിലെ മഹാന്മാരായ മഹര്‍ഷിമാരൊന്നും അന്തരീക്ഷത്തില്‍ നിന്നും ഭസ്മവും റോളക്‌സ് വാച്ചും എടുത്ത് ആള്‍ക്കാരെ അത്ഭുത സ്തബ്ധരാക്കി ആള്‍ദൈവങ്ങള്‍ ആയി വാണവരല്ല. അവര്‍ക്കെതിരെ ബലാല്‍സംഗ കേസുകളോ കൊലപാതകേസുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. അവര്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളും എഞ്ചിനീയറിംങ്ങ് കോളേജുകളും നടത്തി വന്‍ലാഭം കൊയ്തിരുന്നില്ല. അവര്‍ യോഗയും ആയുര്‍വ്വേദവും വിറ്റ് ഡോളര്‍ കൊയ്തിരുന്നുമില്ല. അവര്‍ക്ക് വൈഡൂര്യം പതിച്ച രുദ്രാക്ഷമാലയോ റോള്‍സ് റോയ്‌സ് കാര്‍വ്യൂഹങ്ങളോ ധനാഢ്യന്മാരായ സായ്പ്പന്മാരായ അനുയായികളോ ഉണ്ടായിരുന്നില്ല. അവര്‍ ഭാരതീയ അദ്ധ്യാത്മീക പാരമ്പര്യത്തിന്റെ പ്രതീകങ്ങള്‍ ആയിരുന്നു.

എന്തുകൊണ്ടാണ് വ്യാജന്മാരായ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്? ജനങ്ങളില്‍ ഭൂരിഭാഗവും ദുര്‍ബ്ബലരും മാനസീകമായി ബലഹീനരും ആണ്. അവര്‍ക്ക് ചിന്തിക്കുവാനും സ്വന്തം പ്രശ്‌നങ്ങള്‍ക്ക് സ്വയം ഒരു പ്രതിവിധി കണ്ടെത്തുവാനും ഉള്ള ശക്തി ശക്തിനഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും കീഴ്‌പ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആള്‍ദൈവങ്ങള്‍ ഇങ്ങനെ കരുത്താര്‍ജ്ജിക്കുന്നത്.

യൂറോപ്പും അമേരിക്കയും ഇന്‍ഡ്യയിലെ ഈ കപട ആള്‍ദൈവങ്ങളെ ധനപരമായും രാഷ്ട്രീയമായും സഹായിക്കുന്നത്, പരിപോഷിപ്പിക്കുന്നത് അവരുടെ അദ്ധ്യാത്മീക പാപ്പരത്തം കൊണ്ടും ഭൗതീകമായ നിരര്‍ത്ഥതകൊണ്ടും ആണ്. ആഫ്രിക്ക ദരിദ്രം ആയതുകൊണ്ട് അവിടെ ഈ ആള്‍ ദൈവങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് ഇല്ല. ഈ ആള്‍ ദൈവങ്ങളില്‍ നിന്നും ആരെങ്കിലും അവരുടെ ആദ്ധ്യാത്മീകമോ ഭൗതീകമോ ആയ പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും പ്രതിവിധി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്. അതുകൊണ്ടാണ് ഈ ആള്‍ ദൈവങ്ങളെ ഈ വിഗ്രഹങ്ങളെ  ഭഞ്ജിക്കേണ്ടതായിട്ട് വരുന്നത്.
ആള്‍ദൈവങ്ങള്‍ അമാനുഷരോ അതോ കപട വിഗ്രഹങ്ങളോ? പി.വി.തോമസ്
Join WhatsApp News
വിദ്യാധരൻ 2014-12-08 13:17:15
അഭിനന്ദനത്തിന്റെ പൂച്ചെണ്ടാദ്യമായി 
നിങ്ങൾക്ക് നൽകട്ടെ എഴുത്തുകാരാ.
ചങ്കൂറ്റമോടിങ്ങനെ എഴുതിടുമ്പോൾ 
കപടരാം എഴുത്തുകാർ ഓടിടുമേ 
ഭയമാണ് എല്ലാർക്കും ആൾ ദൈവങ്ങളെ 
വിരൽ ചൂണ്ടി സത്യങ്ങൾ ചൊല്ലിടുവാൻ.
പോലീസും പട്ടാളോം ഗുണ്ടകളും 
കൂടാതെ രാഷ്ട്രീയ നാറികളും 
ഇവരുടെ ചരടിലെ കളിപ്പാവയല്ലോ?
തിരിമറി അഴുമതി കൊള്ളപിന്നെ 
കൊല്ലും കൊലയും കൊലപാതാകവും 
കൂടാതെ കാമത്തിൻ ആര്ത്തി തീർക്കാൻ 
സ്വവർഗ്ഗരതി പീഡനം മാനഭംഗം.
ഇവയൊക്കെ ചെയ്യിതിട്ടും ഇവർക്ക് നേരെ 
ചെറുവിരൽ അനങ്ങാത്ത രാഷ്ട്രീയ കോമരങ്ങൾ !!
സ്വർണ്ണ മാല വള വിഭൂതി പിന്നെ 
കൊച്ചില്ലാത്ത ഇല്ലാത്ത മച്ഛിക്ക് കൊച്ചു കുഞ്ഞും!!
ആൾ ദൈവം അവധാരം തന്നെ തീർച്ച.
പണമെന്ന മുന്തിരി കണ്ടിടുമ്പോൾ 
ചാടാത്ത മനുഷ്യ കുരങ്ങുണ്ടോ ഭൂവിൽ?
ഒരു നേരം ഭക്ഷിപ്പാൻ വകയില്ലാതെ, 
തലയൊന്നു ചായിക്കാൻ ഇടമില്ലാതെ, 
അലയുന്ന പാവങ്ങൾ ഏറെയല്ലേ?
അവരുടെ കുഴിഞ്ഞതാം കണ്ണിൽ പൊടി  വിതറി 
അവരുടെ കീശേലെ കാശടിച്ചു 
വിലസുമീ ആൾ ദൈവങ്ങളെ 
പൊരിക്കണം തിളക്കുന്ന വെളി ച്ചെണ്ണേൽ
മുക്കി മുക്കി കരിക്കണം ഭസ്മമായി മാറുവോളം .

Anthappan 2014-12-09 05:08:05
Jesus never claimed that he is God. But some schizophrenics did and, that is best claim they did. The First Council of Nicaea in a Synod assembly of bishops in 325 AD called by the Roman emperor Constantine the Great were among them. In Romans 1 Paul the Apostle described Jesus as being the Son of God and the Lord. Bishop Athanasius of Alexandria wrote in defense of the divinity of the Holy Spirit. Orthodox Christianity adopted his teachings at the First Council of Nicaea in a Synod assembly of bishops in 325 AD called by the Roman emperor Constantine the Great. Over time, with the composition and establishment of the Nicene and Athanasian creeds, Jesus was declared God Incarnate. He is now considered to be divine in most Christian views of Jesus; God the Son in Trinitarian Christianity
Ninan Mathullah 2014-12-09 05:40:33
Thanks Mr. P.V. Thomas for the article refreshing our memory. Mr. Anthappan has nothing to say about the content of the article. He use this also as an occasion to tarnish the image of Christianity. His RSS leaning is clearly evident here.
Anthappan 2014-12-09 09:17:26

Every God in this world I s created by morons and a bunch of crooks.  And,  Mr.  P.  V.  Thomas elaborated on that very well.   The people in Judea wanted to make Jesus a King and when he tried to escape that, he was crucified.   After his crucifixion and death, Christians made him a God and continued there irresponsible behavior just like the Jews did it when they failed to make him a king.   I don’t blame Jesus for all these fall out but the people who claim that they are the followers of him.   What took place in Nicaea is a bunch of crooks got together, manipulated the history and came up with the creed.    Every Sunday, Christians repeat this gibberish in the church and declare their loyalty believing that they will all go to heaven and a life free of responsibility.    If that is the case of Christianity, the other religions (including RSS) are not different from it.  It is bunch of crooks takings morons for a ride.    A controversy is brewing in India when the External Affairs Minister Sushma Swaraj made a statement to make Bhagavat Geetha the national Book and Mr. Matthulla must be more worried about that than worrying about me.   Be shrewd like a snake Mr. Matthulla!

JOHN KUTTY 2014-12-09 09:25:05
അന്തപ്പാൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. മിസ്റ്റർ നിനൻ തങ്ങള് ചരിത്രം അല്പം വായിച്ചാൽ മതി കാര്യങ്ങൾ പിടികിട്ടും. അല്ലാതെ കുറെ അച്ചന്മാരും മെത്രാന്മാരും പറയുന്നത് ആണ് സത്യം എന്ന് ധരിച്ചാൽ ഇങ്ങനയെ മറുപടി എഴുതാൻ പറ്റുകയുള്ളു യേശുവിനെ വോട്ടിനിട്ടാണ് സണ്‍ ഓഫ് ഗോഡ് ആയി കുസ്റ്റന്ദീൻ ചക്രവര്ത്തിയും ബിഷൊപ്പുമരും തീരുമാനിച്ചത്. മിസ്റ്റർ തോമസിനോട് ഒത്തിരി കര്യംഗൽ യോജിപ്പനുല്ലതെന്നു കൂടി പറയട്ടെ നമ്മൾ പൊട്ടാ കിണറിലെ തവളകൾ ആണ്
Ninan Mathullah 2014-12-09 11:00:09
Mr. Anthappan has every right to say his opinion. Whether he is misleading others is a different question. Also be aware that you can lose respect when your opinions are against facts. Jesus is crucified not by the people of Judea but the Roman authorities. When the people of Judea want to make you king why a normal person do not agree to that? Some of the Jewish people were behind crucifying Jesus. They were against Jesus becoming king as that will provoke the Romans. So Anthappan’s argument is against facts here. It is not the Christians that made Jesus God. The Bible is written inspired by God. In the book of John written by one of the disciples of God, it says, “In the beginning was the Word, and the Word was with God, and the Word was God. He was in the beginning with God. All things came into being through him. And the Word became flesh and lived among us (Jesus Christ) John 1:1-3, 14. When Jesus asked the disciples what people say about him, and when Jesus identified Jesus as the Son of God the Christ they were expecting, Jesus confirm it. So it is not Christians that made him God. Again what Anthappan write is against facts? I am not worried about Bhagavad Gita. I like that book. All books have its place in human mind. No book can take the place of Bible. I am a student of history. John Kutty is referring to which history book? What Anthappan say will fall under 'Matha Ninda' as per RSS definition.
വിദ്യാധരൻ 2014-12-09 11:31:48
അന്തപ്പൻ പറഞ്ഞതിനോട് ഞാനും യോചിക്കുന്നു.  പക്ഷെ  അകത്ത് ഇരുട്ട് കേറിയവർക്ക് അതൊന്നും മനസിലാക്കാനോ കഴിയില്ല,  മതം മനുഷ്യരെ തീവ്രവാദികൾ ആക്കുന്നു എന്നത് മനസിലാക്കണം എങ്കിൽ ഇവരുടെ വായിൽ നിന്ന് വരുന്നത് ശ്രദ്ധിച്ചാൽ മതി,  ജോണി പറഞ്ഞതുകൊണ്ട് ചരിത്രം വായിക്കാൻ പോകുന്നില്ല. കൂടാതെ ഇത്തരക്കാർക്ക് ഭഗവത് ഗീതയോ, ഖുറാനോ ഒക്കെ വായിക്കാൻ ഉള്ള സന്മനസ്സും ഇല്ല.  വീടിനകത്തും പുറത്തും ബൈബിളു കൊണ്ട് മതിലു കെട്ടി അകത്തിരിക്കുന്ന ഇവർക്ക് ജോണിയോ ഞാനോ ഒക്കെ മനുഷ്യരല്ല. അവരെ ഭയപ്പെടുത്തുന്ന ഭൂതങ്ങളാണ്.   ഇന്നത്തെ മതങ്ങൾ ഇവരെപ്പോലെയുള്ളവവരുടെ രക്തം വലിച്ചു കുടിച്ചു ചീര്ക്കുകയാണ്.   

"ചെമ്പിച്ച താടിയും മീശയും കേശവും 
വമ്പിച്ച കൈകളിൽ വില്ലും ശരങ്ങളും " - മായി നടക്കുന്ന അച്ചന്മാരും സനിയാസിമാരും തലക്കത്തു കൂടുകെട്ടി താമസിക്കുകയാണ്.  രക്ഷയില്ല എന്നാലും ചുമ്മാ അടിച്ചു കൊണ്ടിരിക്കുക . ഒരു പക്ഷേ ഉയരത്ത് എഴുനേറ്റാലോ ?
വായനക്കാരൻ 2014-12-09 12:39:44
നാകമേതു? ഫണിലോകമേതു? നരലോകമേതിവ ഭവിക്കിലി–
ന്നാകണം സകലദര്‍ശിയാം തവ വിലോകനത്തിനിതു ഗോചരം
ലോകമുള്‍ഭ്രമമിയന്നു വല്ലതുമുരച്ചിടട്ടെ, മതിമാന്‍ ഭവാന്‍
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുനരന്യമെന്തിഹ ഭവിച്ചിടാം?

(നീലകണ്ഠദീക്ഷിതരുടെ ശ്ലോകത്തിന്റെ പരിഭാഷ: കേരളവര്‍മ്മ വലിയകോയിത്തമ്പുരാൻ)
സ്വര്‍ഗ്ഗം എന്താണു്? പാതാളം എന്താണു്? ഭൂമി എന്നു പറയുന്നതു് എന്താണു്? എല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന നിനക്കു് ഈ പറയുന്നതൊക്കെ എന്തു കൊണ്ടു മനസ്സിലാകുന്നില്ല? (ആളുകള്‍) നടന്നു് എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ. എടോ തവളേ, നിനക്കു നന്നായി അറിയാവുന്ന ഈ പൊട്ടക്കിണറല്ലാതെ വേറേ എന്തെങ്കിലും ഉണ്ടാവുമോ?
വിദ്യാധരൻ 2014-12-09 13:11:54
എന്താണ് വായനാക്കാര 
വഴിയെപോയ വയ്യാവേലി 
പത്തുംരണ്ടും പലിശക്ക് കടം കൊള്ളുകയോ ?
കിടക്കെട്ടവനാ,  ആ തവള,  പൊട്ടാ കിണറ്റിൽ 
അവനൊരു ചൊറി തവളയാ 
വലിച്ചു കേറ്റണ്ടവനെ വിട്ടിടുനീ 
ഇടിച്ചിടാം മണ്ണും കല്ലും അൽപ്പാല്പമായി 
കുഴിച്ചുമൂടാം മുകളിലൊരു കുരിശും വച്ചിടാം 
Ninan Mathullah 2014-12-09 13:54:03
The true color of Vidhyadharan also is coming out. Who is blind here? Both of them can’t see the contributions of religion to humanity as both are blind or biased towards religion. Vidhyadharan’s argument that religion makes a person extremist is like arguing that Science is the cause of destruction and killing. Extremism is not in religion alone. Political views can be extreme. The extreme of a conservative is a reactionary (Moorachi). Both of them are beating on the bush here. When I replied each of their questions one by one, both act as if not seeing it, and then beat around the bush. It is a strategy that politicians use. When somebody asks, “Ari ethraya”, then the reply is “payar anjazhi”. Readers are watching such evasive tactics instead of staying on the subject. About my reading Bhaghavad Gita, I have read it three times. I do not think the majority of Hindus can name the different Yogas Krishna is advising Arjuna and its meaning, or practice it in their life. It is atheists like Anthappan and Vidhyadharan that consider religious books trash and do not read any of these religious books, and blame others of the same. They are the ones like the frogs in a well. It is not objective to say that something is not right from preconceptions. They do not understand that God bring changes in human mind and thus in society and thus change direction of history through three kinds of people- Prophets, King and Priests. Literally Prophets and Kings are not here. But their role is taken by writers & Media and Politicians and administrators respectively. It is high time to change the preconceptions and prejudices and stereotyped opinions that help to inject poison into human minds.
Anthappan 2014-12-09 14:09:54

The whole world know that Joseph Caiaphas,, the Jewish high priest was  the master mind behind the crucifixion of Jesus.  He joined with the Roman’s and crucified him because Jesus was undermining the Caiaphas’s priestly business.  He was just like Catholic Bishops (I avoid Pope because I see some goodness in him) who live in multimillion dollar mansions by looting the marginalized.   Now, you go back and read what Mathulla has written.  He distorted the truth and saying that the Roman’s crucified him and there was some assistance from Jews.  He completely disregarded Potties Pilate, the Roman governor who really wanted to save Jesus’ life.    I   I just want to expose the real Matthulla who is either a Christian fanatic or a moron who lost his brain to the Caiaphas of this century.     I don’t know whether we can save him or not but will drop the rope to ditch. 

വിദ്യാധരൻ 2014-12-09 21:19:42
ചെയ്തിട്ടുണ്ട് മതം ഒട്ടേറെ മനുഷ്യനു 
അക്കാര്യം മാത്രം വിളംമ്പണ്ട മാത്തുള്ള 
യഹൂദൻ ഇസ്ലാം ക്രൈസ്തവരൊക്കയും 
അബ്രാമിന്റെ മക്കളാണെങ്കിൽ തന്നെയും 
തമ്മിതല്ലി മരിക്കും അവസരം കിട്ടുകിൽ 
ദൈവത്തെ പ്രീതിപ്പെടുത്താൻ പണ്ട് 
കായേനും അബേനും തുടങ്ങിയ  യുദ്ധം 
കാട്ടുതീപോലെ പടർന്നു പിടിച്ചിട്ടു 
ചുട്ടു കരിച്ചു നഗരങ്ങൾ ഗ്രാമങ്ങൾ 
കത്തി കരിച്ചു  കുടുംബങ്ങൾ ഒട്ടേറെ 
ചത്തു മലച്ചതിൽ കുട്ടികൾ അമ്മമാർ
ക്രൂസേഡ് തൊട്ടിങ്ങോട്ട്‌  എണ്ണിയാൽ -
തീരാത്ത മത ഭ്രാന്തിന്റെ യുദ്ധങ്ങൾ
അള്ളാവിന്റെ പേരിൽ ഒട്ടേറെ  യുദ്ധങ്ങൾ
ഇസ്ലാം ഹിന്ദുവും ഹിന്ദുവും ക്രിസ്ത്യാനീം 
ജൂഥനും ഇസ്ലാമും ഇസ്ലാമും കൃത്യാനീം 
ഇങ്ങനെ പോകുന്നു യുദ്ധത്തിൻ കഥ 
മാത്തുള്ള മാത്രം കഥയറിയാതെ ആടുന്നു 
കണ്ണ്‍ തുറക്കുക വിസ്താരമായി നിങ്ങൾ 
തള്ളിപ്പറയുക മതമെന്ന ശയിത്താനെ 
എന്നിട്ട് സ്നേഹിക്കു അന്തപ്പനെ, എന്നെ 
കൂടാതെ ആ നല്ല വായനക്കരനേം 
ഉള്ളിൽ നിങ്ങൾക്ക് സൂര്യൻ ഉദിക്കുവാൻ 
ഉടക്കുന്നുണ്ട് ഒരു തേങ്ങ ഇന്ന് തന്നെ  ഞാൻ 
അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും നിങ്ങൾ 
മനുഷ്യനാണെന്നത് മറക്കുന്നില്ല ഞാൻ 
മതമേതായാലും മനുഷ്യരല്ലേ നാം 
വെറുതെയാ കറുപ്പടിച്ചു പിമ്പിരിയാകണോ?
മതത്തിന്റെ പിന്നാലെ നടന്നു വെറുതെ 
ചെരുപ്പ് തേച്ചു കളയല്ലേ സ്നേഹിതാ 
മറക്കുക മതത്തെ നീ മെല്ലെ മെല്ലെ 
സ്വതന്ത്രനായി പറക്കുക നീ പറവയെപ്പോല്ലേ 
പൊട്ടിച്ചെറിയുക കാലിലെ ചങ്ങല 
പൊട്ടിച്ചിരിക്കൂ ആർത്തുല്ലസിക്കൂ നീ.

Ninan Mathullah 2014-12-10 12:38:33
Mr. Anthappan, I am not ready to call you names. It is a trend commonly seen that if you have no logical answer then you call names to ridicule the person. My differences with Anthappan is not personal but against his ideas. I still respect him as a person. He is again beating around the bush here. The issue is the historicity of Jesus, and whether Christians made Jesus God. Anthappan is trying to change the subject. It doesn’t matter too much who is responsible for killing Jesus. That is not the issue here. Both Romans and a group of Jewish people are responsible for it. Most of Jesus’s followers were Jewish people. So, all Jews are not responsible for killing Jesus. Vidyadharan do not understand the purpose of war. War is inevitable in human history. You will die one day in life. You have no choice as to how you will be removed from here. Old Testament is full of bloodshed. Most of it as instructed or permitted by God. The good thing from war is the embrace of different cultures. God use war to improve the standard of living or status of a culture in the long run through these wars. For example there was war between Indians and British. It led to the English way of education and thinking. Now we can say that all the developments we see in India and its GDP is the result of this conflict. Those who do not understand this point fingers and blame God.
Anthappan 2014-12-10 19:23:39
I really don’t understand you Matthulla; on one side you are justifying the war and the other side you are worshipping the God, the father of Jesus.     Or otherwise you are saying that Jesus and God had a conflict on war and Jesus was lying.  Those who have studied the teaching of Jesus know that Jesus never had advocated war rather he was preaching about love.  Jesus even said that whoever takes sward shall be perished with it.  In your comment you say that war is inevitable.   I don’t blame you because that is what you were taught or that is what you religious crooked leaders and priests wanted you to believe.   You are like a parrot which is trained to say what it was taught.   You are the best defense for your religious group.  Because you’re critical thinking faculty has been hacked
Ninan Mathullah 2014-12-11 05:46:51
Mr. Anthappan, I do not blame you for not understanding me. Sometimes we do not understand our parents or teachers or friend’s rationalization. It might take years for that. We are at two levels of understanding now. My knowledge base and understanding of the truth is not the same as yours. I am trying to share that. I see resistance or blocking here for the sake of argument instead of trying to understand. Aren’t you putting words in mouth through your arguments? Jesus and God is the same. Jesus can’t lie. Jesus is not against war. God is the author of history. God’s fingers write history. God remove kings and also place them in authority. The methods different empires used to come to power were different. Jesus tells Pilate that unless he received the power from above he wouldn’t have any power. It is through war that the Roman Empire came to power. Jesus talk about the sword is using at the personal level for gains. David was a fighter with sword. All kings God appointed were fighters. Your understanding of Bible is like that of a blind person sees elephant. Please take time to read it with prayer for grace to understand the Truth in it. Jesus Christ is that Truth. All the 66 books in it have the Truth in it. You need wisdom from above to see that. Please do not stray away from the subject matter- whether Jesus is a historical figure and Jesus is God or not.
Anthappan 2014-12-11 11:38:17

 Jesus and God are same, God writes History, His finger print is everywhere, God place and remove Politicians, God allows war, God allows people to be killed by other people when they get pissed off for no reason, and these are all written in the Bible and that is the reason for Mr. Matthulla to conclude, beyond doubt, that there is a God somewhere up in the sky, sitting in a thrown and controlling every events taking place.  And, he sees all that power is culminated in Jesus.  I am pretty sure this includes all the scientists and their hard work they do, to unravel the mystery of the universe we live.  (Otherwise they would have been a threat for Matthulla).  Istead of getting engaged in critical thinking and have clash with other minds with different opinion and find out the truth, he is sticking with his gun.  He is also, in his own word, beating the bush and avoid the genuine questions of the people those who are zealous about finding the truth.   He has few weapons in his arsenal to use against such people and those are, atheist, people who cannot understand the concept of God, distractors, and so forth and so on.   He doesn’t care about the billions of non-christens whose blue print of the birth is the same as the so called, and specially called by God,  to live with him in heaven for thousands of years with King Jesus. Otherwise the notion is, Jesus doesn’t like what is happening in this world so he created another place for these special people and have fun.   There is another implication for this argument and that is the specially selected people are lazy asses who don’t want to take any responsibility but want to have fun and good life even if rest of the people go to hell (Sounds like Republican Party).   Yes,  Matthulla; there is a big difference between your and my understanding about Jesus.   I always respect the spirit in every living being than the projected body.   Human beings   fashioned in a way to think freely, logically, rationally, and make the choice and decision and Jesus understood this better than anyone and clarified it for the benefit of the other fellow beings through his teaching during his life on earth.  And, thus he became part of the history.  There are some very big differences between the Human Gods and Jesus as the   author has depicted in his article.  I had a chance to visit Poona when Rajneesh was living there like a God with pomp and proud (Like Matha Amarthamai). Meditation, fee sex and sexual orgies were interrogated into their life style.  Now what is the difference between his life style then and the life style of the people modern priests, Bishops, sages, and saints?  Jesus, according to my understanding, was hopping and envisioning a society where people are treated equally, justly and enjoy life and die according to the natural law.   He was humanist who interested in the welfare of the fellow beings not a God.  

Ninan Mathullah 2014-12-11 19:17:16

Mr. Anthappan, there must be a basis for our arguments. I noticed that you believe only certain things Jesus said for your convenience. You can believe whatever you want to believe. Nobody question that right (to stay in a well). But I believe everything Jesus said. I didn’t say Jesus and God are the same. I said Jesus is God as there is only one God (singular). My words about Kings and Politicians and wars are based on Bible and not my opinion. If God can choose prophets to convey his messages of things to come through them, God can choose scientists to reveal secrets of nature. The best known of those scientists, Einstein’s quotes on God Anthappan do not want to take. These are Einstein’s quotes. I want to know God's thoughts; the rest are details." "I am convinced that He (God) does not play dice (means what you see didn’t happen by chance. This means Einstein didn’t believe in Big bang and evolution)." "God is subtle but he is not malicious." "Science without religion is lame. Religion without science is blind." "God does not care about our mathematical difficulties. He integrates empirically." "My religion consists of a humble admiration of the illimitable superior spirit who reveals himself in the slight details we are able to perceive with our frail and feeble mind." (Copyright: Kevin Harris 1995 may be freely distributed with this acknowledgement) Einstein had a humble spirit to acknowledge God. Anthappan act like God with his all knowing pride as there is nothing to know more, and whatever he believes is all that need to know. It is pride that does not let a person acknowledge God. Heaven proclaim the glory of God. Nothing comes from nothing and there must be a reason for everything. God is the reason behind everything. Bible clearly states that. We can deduce from Bible that soon the whole world will be under a super power. This superpower or the Beast or Antichrist of the Book of Revelation will rise from USA, as he will hijack the military of USA. Certain other countries will side with him. The established church also can side with him as the false Prophet. Things are moving in that direction. Atheists and Gays and Lesbians will be their supporters. He will receive authority for a short time. He will even get authority to give life to the clones of the Beast. This shows that soon man will be able to develop a human being from a cell of the body. Stem cell research is trying to accomplish this. All these things are foretold in the Bible. One needs special grace to understand this. When Anthappan stand on Judgment day, how he will answer the question as to why he didn’t see the reason behind sky and stars and Earth, and acknowledged God and gave respect to Him.

വിദ്യാധരൻ 2014-12-11 21:20:41
                തപസ്സ് 

മരാളകന്യകമാരുടെ നടുവിൽ 
മനസ്സരസ്സിൻ കടവിൽ 
തപസ്സു ചെയ്യുകയല്ലോ ഞാനീ 
താമരവള്ളിക്കുടിലിൽ 
നിരഞ്ഞുപോട്ടും നീർക്കുമിളകളിൽ 
നിന്ന് തുടിച്ചു കാലം 
മനുഷ്യ്നാരംഭിച്ച തപസ്സിൽ 
മയങ്ങി വീണു ദൈവം 
വികാരമൂർച്ഛയിലുൾതൃഷ്ണമൂലം 
വിയർത്തിരുന്നു മോഹം 
മനസ്സിൽ വിശ്വപ്രകൃതിയെ നിർത്തി 
മണിക്കിരീടം ചാർത്തി 
അപാരതാരാന്തര വീഥികളിൽ 
തപോനല ദ്യുതി വീശി 
തപസ്സിരുന്നിടും എന്നെക്കാണാൻ 
തനിച്ചു വന്നു ദൈവം 
പറുദീസയിൽ നിന്നും എന്നെ ഇറക്കിയ 
പാശ്ചാതാപവുമായി
പറഞ്ഞു ദൈവം "പണ്ടേ തമ്മിൽ 
പിരിഞ്ഞുവല്ലോ നമ്മൾ "
നമ്മുടെ ഇടയിൽപ്പുരോഹിതന്മാർ 
കന്മതിൽ കെട്ടി ഉയർത്തി 
പറഞ്ഞകറ്റി വൈദികർ നമ്മെ 
പല നൂറ്റാണ്ടുകളായി 
അവർക്ക് ജീവിതശ്വാദ്വല -മല്ലൊരു 
ശവ പ്പറമ്പേ വേണ്ടു 
പ്രപഞ്ച ജീവിത സത്യാന്വേഷണ -
തപസ്സിനിടയിൽ പ്പോലും 
ചലിച്ചു ഹൃദയം ; ചൊല്ലീ ഞാനാ 
ചൈതന്യത്തിനൊടേവം 
"മനസ്സിലാകുക നമ്മൾ പരസ്പരം 
എനിക്കതൊന്നെ മോഹം "  (വയലാർ )

Anthappan 2014-12-12 05:25:43

Matthulla – Probably, if you get out of your closed mind, you will see the beauty of this world and everything in it.  But you are limiting it by giving the credit to this one person God and shutting your mind.  You are very paranoid too with all these Judgment day and other crap.  The one damage religion did to many people is instilling fear into the mind of people by telling them about sin.  There are people out there who cannot enjoy martial life properly because they were taught that sex is a sin.  There are people out there who were taught that looking at a girl is a sing and the eyes of such people should be plucked out and thrown.   There are hundreds of bad things I can quote trapped good people because their brain power was taken away by these religious people.  When you become overzealous about and religious, ask one of your friends to watch and tell him to stop you otherwise you are heading towards trouble.   Einstein’s God- Whether embracing the beauty of his gravitational field equations or rejecting the uncertainty in quantum mechanics, he displayed a profound faith in the orderliness of the universe.  This served as a basis for his scientific outlook- and also hid religious outlook.  “The highest satisfaction  of a scientific person, “ he wrote in 1929, is to come to the realization “ that God Himself could not have arranged these connections any other way than that which  does exist, any more than it would have been in His power to make four a prime number.”  (Einstein- His life and Universe-Walter Isacson-Page 385)

Ninan Mathullah 2014-12-12 06:09:12
Anthappan is again beating around the bush, and stray away from the subject. Time will prove the Truth. By then it will be too late. Will Anthappan stand straight on judement day without his knees vibrating for misleading so many people with his baseless arguments?
പാസ്റ്റർ മത്തായി 2014-12-12 07:23:44
മാത്തുള്ള പറഞ്ഞതുപോലെ ന്യായവിധിയുടെ ദിവസം അന്തപ്പൻ ദൈവത്തിന്റെ മുന്നിൽ നിന്ന് നിക്കറിൽ മൂത്രം ഒഴിക്കു
പരേതനായ കള്ളൻ തോമാച്ചൻ 2014-12-12 08:34:57
ദൈവത്തിന്റെ മുൻപിൽ ന്യാവിധിക്ക് നിൽക്കുമ്പോൾ നൂല് ബന്ധം ഇല്ലാതെ നില്ക്കണം.  മൂത്രം ഒഴിക്കുന്ന സാധനം അതുപോലെ ഇഷ്ടം ഉള്ള സാധനം ഒന്നും കൊണ്ട്  അങ്ങോട്ട്‌ പോകാൻ പറ്റില്ല.  ആത്മാവായിട്ടാണ് നില്ക്കണ്ടത്.  കേരളത്തിലെ പോലീസുകാരുപോലും നാണം മറക്കായ്ൻ എന്തെങ്കിലും തരും  പക്ഷേ ഇവിടെ അതൊന്നും ഇല്ല.  വാതിലിൽ വിശുദ്ധനായ പോളെന്ന പറയുന്ന ഒരു പഴേ താപ്പാന ഇരിപ്പുണ്ട്.  ഇയാളുടെ കഥ ഞാൻ പറയാതെ നിങ്ങള്ക്കരിയാവുന്നതാണെല്ലോ? സ്റ്റീവൻ എന്ന് പറഞ്ഞ ഒരാളെ കല്ലെറിഞ്ഞു കൊന്നപ്പോൾ ഇദ്ദേഹം അയ്യാളുടെ വസ്ത്രം വരെ അടിച്ചു മാറ്റി.  പിന്നെ ഇയാൾ യേശുവിന്റെ അനുയായികളെ ഓടിച്ചിട്ട്‌ പിടിച്ചു കൊല്ലുമായിരുന്നു (ഒരു പക്ഷേ അവന്മാരുടെ കയ്യിലിരുപ്പ് കൊണ്ടായിരിക്കും) എന്തായാലും ന്യാവിധിക്കായ് ദൈവത്തിന്റെ മുൻപിൽ നില്ക്കുന്നതിനു മുന്പ് ഇതുപോലെയുല്ലവന്മാരെ വെട്ടിച്ചു വേണം അകത്തു പോകാൻ. ദൈവവും ആള് വെന്ദ്രനാണ്, കള്ളന്മാരുടെ കയ്യിലാണ് താക്കോൽ കൊടുത്തിരിക്കുന്നത്. അന്തപ്പന്റെം മാത്തുള്ളേടം അറിവിലേക്ക് പറയുകയാണ്‌. ന്യാവിധിക്ക് എത്തികിട്ടിയാൽ രക്ഷപ്പെട്ടു. കാരണം ദൈവത്തിനു കള്ളന്മാര്, വ്യഭിചാരികള്, ഭ്രാന്തന്മാര്, ചുങ്കക്കാരു, പാപികള് ഇവരോടൊക്കെ ഒരു പ്രത്യക മമതയുണ്ട്. ഇവിടെ മിക്കാവാറും അത്തരക്കാരാണ്.  നല്ല പിടിപാടില്ലെങ്കിൽ ദൈവത്തിന്റെ മുഖം കാണാൻ പറ്റില്ല.  എന്റെ കൂട്ടുകാരാൻ, ദൈവത്തിന്റെ വലത്ത് ഭാഗത്ത് കിടന്ന കള്ളനോട് ഇങ്ങൊട്ട് വരുന്നതിനു മുന്പ് വിളിച്ചു പറഞ്ഞതുകൊണ്ട്, അവൻ ദൈവത്തൊട് പറഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു പോളിനോട് പറഞ്ഞു അങ്ങനെയാണ് ഞാൻ ഇവിടെ വന്നത്. ഇവിടെ മാത്തുള്ളെ പ്പോലുള്ളവരും അന്തപ്പനെപോലുള്ളവരും ഇല്ല. കള്ളൻ വാസു, വെടി അമ്മിണി, മഗ്ന്നലക്കാരി മറിയ, ജുദ്ദാസു ഇവരൊക്കെയാണ് എന്റെ കൂട്ടുകാർ . അതുകാരണം വെറുതെ ഈ ആൾ ദൈവങ്ങളുടെം   മതത്തിന്റെം പുറകെ നടക്കാതെ അല്ല്പ്പം പോക്രിത്തരം കാണിച്ചാൽ നിങ്ങള്ക്കൊക്കെ രക്ഷപ്പെടാം.  ഞാൻ പറയാനുള്ളത പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം 

വിദ്യാധരൻ 2014-12-12 09:53:48
ള്ളന്മാർക്കും വേശ്യകൾക്കും സ്വർഗ്ഗത്തിൽ അവസരം ഉണ്ടെങ്കിൽ പിന്നെ ആൾ ദൈവങ്ങൾക്ക് അവിടേം രക്ഷപ്പെടാം?  
"മായാതസ്സൂയകൾ വളർന്നു മനുഷ്യരീശ്വര 
ദയാതെരെന്ന  കഥയൊക്കെ മറന്നു 
പോയൂഴിയിൽ പഴയ ശുദ്ധഗതി സ്വഭാവം
മായങ്ങളായി ജനത മത്സരമായി തമ്മിൽ "    

ചിന്തിച്ചിടുന്നെ ളിമ കണ്ടു ചവുട്ടിയാഴത്താൻ 
ചന്തത്തിനായി സഭകളിൽ പറയുന്ന ഞായം 
എന്താകിലും കപട വൈഭവമാർന്ന ലോകം 
പൊന്തുന്നു സാധുനിര താണു വശംക്കെടുന്നു  ((ആശാൻ )
വായനക്കാരൻ 2014-12-12 10:10:25
മാത്തുള്ളയും അന്തപ്പനും ഭയപ്പടേണ്ട. പട്ടികൾക്കുപോലും സ്വർഗ്ഗത്തിൽ ഇടമുണ്ടെന്നാണ് മാർപാപ്പ പറയുന്നത്. എനിക്കത് പണ്ടേ അറിയാമായിരുന്നു. മനുഷ്യനുള്ള വേണ്ടാതീനങ്ങളൊന്നും പട്ടികൾക്കില്ലല്ലോ. 
വായനക്കാരൻ 2014-12-12 14:09:50
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാം ഞങ്ങളെ കാക്കുമാറാകണം
മാത്തുള്ളയെ സത്യം കാണുമാറാക്കണം
അന്തപ്പൻ നിന്മുഖം കാണുമാറാകണം
ഒന്നേയുള്ളു സത്യമെന്നു കാണിക്കണം
വാദപ്രതിവാദം നിർത്തുമാറാക്കണം
മറ്റെക്കരണം കാണിക്കുമാറാകണം
മാത്തുള്ള അന്തപ്പൻ തോഴരായീടണം
വായനക്കാരെ വെറുതെ വിട്ടീടണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമാം ഞങ്ങളെ കാക്കുമാറാകണം 
(കടപ്പാട്: പന്തളം കേരള വർമ്മ)
Pappy 2014-12-12 14:35:27
പരേതനായ തോമാച്ചാ... ഒള്ള കാര്യം പറഞ്ഞതിന് നന്ദി. ന്യൂഈയർ പാർട്ടികളുടെ  നടുക്കായിരിക്കുമല്ലോ? ക്രിസ്തൂം കൃഷ്ണരും മമ്മദും എല്ലാം ഒണ്ടേ? എനിക്കങ്ങട് വന്നു പാർട്ടീൽ ചേർന്നാൽ കൊള്ളാമെന്നുണ്ട്... എന്നാലൊരു ഒരു പേടി... അങ്ങട് വരും മുമ്പ് ശരിക്കു പുഴുങ്ങും എന്നു കേട്ട്. അതു ശരിയോ?  അയ്യോ... അതോർക്കാൻ കൂടി വയ്യ.  2014 മുതൽ അതു വേണ്ടാന്നു വെക്കാൻ ഒരു പ്രൊപ്പോസൽ ഉണ്ടായിരുന്നു എന്നു കേട്ടിരുന്നു. അതെന്തായീ? വല്ലതും തീരുമാനിച്ചോ? അറീയ്യോ? ആവോ? അതൊന്നു കടന്നു കിട്ടിയാൽ  ഒത്തിരി നല്ലതായിരുന്നു. പിന്നെ, തോമാച്ചാ, മറ്റേതില്ലാതെ ആത്മാവിയിട്ടു തന്നെ തോമാച്ചാൻ ഇപ്പോഴും കിടക്കണേ? ഇതെല്ലാം കൂട്ടി, ഒന്നൂടി വിശദീരിച്ചു എഴുതോ?
പരേതനായ കള്ളൻ തോമാച്ചൻ 2014-12-12 19:29:13
പാപ്പിക്ക് 

കള്ളിന് ഇവിടെ ഒരു കുറവും ഇല്ല പാപ്പി . നല്ല ഒന്നാന്തരം സ്വയമ്പൻ സാധാനം! യേശു പറഞ്ഞു അദ്ദേഹം ഉള്ളടത്തോളം കാലം അതിനെക്കുരിച്ചോർത്ത് ദുഖിക്കണ്ട എന്ന്.  പോകുന്ന വഴിക്ക് മുഴുവൻ  കൽ ഭരണികൾ നിരത്തി വച്ചിരിക്കുകയാണ് അതിലേക്ക് ചെറിയ വെള്ളത്തിന്റെ പൈപ്പും ഇട്ടിട്ടുണ്ട്.വൈൻ  കുടിക്കണം എന്ന് തോന്നുമ്പോൾ കൽഭരണിയിൽ നിന്ന്  മുക്കി കുടിക്കുക. ഒരു ഗ്ലാസ് അതിൽ നിന്ന് എടുത്താൽ ഉടനെ പൈപ്പ് തുറന്നു ഒരു ഗ്ലാസ് വെള്ളം അതിലേക്ക് വരും. കനാവിലെ കല്യാണത്തിനു ഉപയോഗിച്ച റസപ്പി എന്ന് എല്ലായിടത്തും എഴുതി വച്ചിട്ടുണ്ട്.  കുറെ അകത്തു ചെല്ലുമ്പോൾ അടുത്തു നില്ക്കുന്ന മറിയിടേം അമ്മിണിയു ഒക്കെ ചന്തിക്ക് പിടിക്കണം എന്ന് തോന്നും (പണ്ട് ബസേൽ യാത്ര ചെയ്യുമ്പോൾ ഇത് സ്ഥിരം പരിപാടി ആയിരുന്നു) എന്ത് ചെയ്യാം. ചത്തെന്നു പറഞ്ഞാലും പഴെ സ്വഭാവത്തിന് ഒരു മാറ്റോം, കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ചന്തിക്ക് പിടിക്കാൻ കയ്യില്ലല്ലോ.  എല്ലാം  ആ ആറടി മണ്ണിൽ ആഴുക്കി കളഞ്ഞിട്ട് ആതാമാവയി മാത്രമേ ഇങ്ങോട്ട് വരാൻ പറ്റത്തുള്ള്.  ചിലപ്പോൾ തോന്നും അങ്ങോട്ട്‌ തിരിച്ചു വരണം എന്ന്. ആ ട്രാന്സ്പോര്ട്ട് ബസും, ഉന്തും തള്ളും ഒക്കെ ഓർത്ത്‌ വല്ലാത്ത നഷ്ട ബോധം. {ആ കള്ള പോലീസ്കാരു ചെയ്യത പണിയാ അവനു കിട്ടാനുള്ളത് കുറഞ്ഞപ്പോൾ എടുത്തിട്ടു ചവുട്ടിയത ഞാൻ ഇങ്ങനെയായത്)  പക്ഷെ ദൈവം പറയുന്നത് ആ മോഹം അങ്ങ് കളഞ്ഞെക്കാനാണ്.  പുനരുദ്ധാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഭൂമിയിൽ ഉള്ള ഒരുത്തനും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നു, എല്ലാം തനി കറക്കു കമ്പനിയാണെന്നാണ് പറഞ്ഞത്.  സമയം കളയാൻ ഒരു മാർഗ്ഗവും ഇല്ല പണ്ടൊക്കെയായിരുന്നെങ്കിൽ ഈ സമയം കൊണ്ട് എത്ര മോഷണം നടത്തുമായിരുന്നു.  ഒരു കാര്യം മാത്തുള്ളയും അന്തപ്പനും  ഓർത്തോണം. ഇവിടെ നിങ്ങൾക്ക് ഒരു രക്ഷയും ഇല്ല. അതോര്പ്പിച്ചുകൊണ്ട്‌ എല്ലാ മുപ്പതു മിനിറ്റിലും ആ കോളാമ്പി പോലത്തെ മൈക്ക് വച്ച് വയലാറിന്റെ പാട്ട് കേൾപ്പിച്ചു കൊണ്ടിരിക്കും 

"കപട ഭക്തരെ പരീശരെ 
നിങ്ങൾക്ക് മുൻപേ സ്വർഗ്ഗത്തിൽ 
എത്തും ചുങ്കക്കാരും പാപികളും "  അതുമാത്രമേ ഒരു ആശ്വാസമുള്ള. കള്ളനായിരുന്നെങ്കിലും പറുദീസായിൽ വരാൻ പറ്റിയല്ലോ. എത്ര പേരാ ഇവിടെ വരാൻ വേണ്ടി കളിക്കുന്നത്. മാത്തുള്ളേ നോക്ക്. ഇരുപത്തിനാല് മണിക്കൂറും ദൈവത്തിന്റെ പേരും പറഞ്ഞു ബഹളമാ.  അന്തപ്പ്നന്റെ കാര്യം കട്ട പുക. സമയം ഒത്തിരിയായി. പാപ്പി ഇടക്ക് വിളിക്കണം കേട്ടോ. കൂട്ടിൽ കേറാൻ സമയം ആയി. ഏതെങ്കിലും കൽഭരണിയുടെ മുകളിൽ പറന്നു പോയിരിക്കട്ടെ 
വിദ്യാധരൻ 2014-12-12 21:20:52
 "യഥാ പ്രദീപ്തം ജ്വലനം പതംഗാ 
വിശന്തി നാശായ സമൃദ്ധവെഗാ 
അന്തപ്പ മാത്തുള്ള  നാശായ വിശന്തി ലോകാ-
സ്തവാപി വ്ക്ത്രാണി സമൃദ്ധവേഗ"   (ഭഗവദ് ഗീത -വിഭൂദി യോഗം 29)

ഈയ്യാമ്പാറ്റകൾ ഏതു പ്രകാരം തങ്ങളുടെ നാശത്തിനായി ജ്വലിക്കുന്ന അഗ്നിയിൽ അധിവേഗം ചെന്ന് ചാടുന്നുവോ അപ്രകാരം തന്നെയാണ് അന്തപ്പനും മാത്തുള്ളയും നശിക്കാനായി അങ്ങയുടെ വായിൽ വന്നു പെട്ടിരിക്കുന്നത്.  അതുകൊണ്ട് വായനക്കാരൻ എഴുതിയ 'ദൈവമെ കൈതൊഴാം എന്ന സ്തുതിഗീതം നാശ നിവർത്തിക്കായി ഉരുവിട്ട്ക്കൊണ്ടേ ഇരിക്കുക. 

Gopinathan 2014-12-13 08:45:03
I like Anthappan.  He gets people engaged and for that he uses different tactics.  Mathulla sticks with his conservative thinking and never willing to get out of the Box. 
pappy 2014-12-13 22:27:24
താങ്ക് യു തോമാച്ചാ... കള്ളിന്റെ സുലഭത മാത്രം നല്ലൊരു കാരണം എത്തിച്ചേരാൻ!  എഗൈൻ, ആ പുഴുങ്ങുന്ന കാര്യം വല്ലതും കേട്ടോന്നു പറഞ്ഞില്ലല്ലോ... എന്തായാലും നമുക്ക് കാണാം. കപ്പേം മീനും ഒണ്ടേ... അത്രേം മതി. പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ എഴുതണേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക