Image

റ്റോമി കോക്കാട്ട്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2014
റ്റോമി കോക്കാട്ട്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍
ടൊറന്റോ (കാനഡ): 2016 ജൂലൈ 1 മുതല്‍ 4 വരെ തീയതികളില്‍ ടൊറന്റോ ഹില്‍ട്ടണ്‍ സ്യൂട്ട്‌സ്‌ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി അറിയപ്പെടുന്ന സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ പ്രവര്‍ത്തകനായ റ്റോമി കോക്കാട്ടിനെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ ഒരു പത്രപ്രസ്‌താവനയിലൂടെ അറിയിച്ചു. കലാ-സാംസ്‌കാരിക രംഗങ്ങളില്‍ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ ആവേശമായ ഫൊക്കാനയുടെ അടുത്ത കണ്‍വന്‍ഷന്‌ റ്റോമി നേതൃത്വം നല്‍കും.

1992 മുതല്‍ ഫൊക്കാനയുടെ നേതൃനിരയിലുള്ള റ്റോമി കോക്കാട്ട്‌, ഫൊക്കാനാ ദേശീയ കമ്മിറ്റി അംഗം, ജോയിന്റ്‌ ട്രഷറര്‍, ജോയിന്റ്‌ സെക്രട്ടറി, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ നേതൃപാടവം തെളിയിച്ചിട്ടുണ്ട്‌. കൂടാതെ ടൊറന്റോ മലയാളി സമാജം പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍, വൈസ്‌ പ്രസിഡന്റ്‌, കമ്മിറ്റി മെമ്പര്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചിട്ടുള്ള റ്റോമി ഇപ്പോള്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷന്റെ ആദ്യ കൈക്കാരനുമായി പ്രവര്‍ത്തിക്കുന്നു.

ടെയ്‌സ്റ്റ്‌ ഓഫ്‌ മലയാളീസ്‌ എന്ന ടേക്ക്‌ ഔട്ട്‌, കോക്കനട്ട്‌ ഗ്രോവ്‌ എന്ന ഗ്രോസറി സ്റ്റോര്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമയായ ഇദ്ദേഹം ചോയ്‌സ്‌ ഹോം എന്ന റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌ ആയും പ്രവര്‍ത്തിക്കുന്നു.

ഭാര്യ: നിഷ, മകള്‍ റോഷന്‍, മകള്‍ റിയ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ 25 വര്‍ഷമായി റ്റോമി കോക്കാട്ട്‌ കാനഡയില്‍ താമസിക്കുന്നു.

2016 ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട റ്റോമി കോക്കാട്ടിന്റെ സേവനം ഫൊക്കാനാ കണ്‍വന്‍ഷന്‌ വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവര്‍ ഒരു സംയുക്ത അനുമോദന സന്ദേശത്തില്‍ പറഞ്ഞു.
റ്റോമി കോക്കാട്ട്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക