image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ചുംബന സമരം പുഴുക്കുത്തു വീണ ഒരു ജന്മി- മതാധിഷ്‌ഠിത സമൂഹത്തിന്റെ പുറംതോട്‌ മാറ്റി (ടോം ജോസ്‌ തടിയംപാട്‌)

EMALAYALEE SPECIAL 11-Dec-2014
EMALAYALEE SPECIAL 11-Dec-2014
Share
image
ചുബന സമരത്തെ പിണറായി വിജയനും കൂടി തള്ളി പറഞ്ഞപ്പോള്‍ ആരാണ്‌ ഇവിടെ യഥാര്‍ത്ഥത്തില്‍ വിജയിച്ചത്‌ ആരാണ്‌ തോല്‍വി ഏറ്റുവാങ്ങിയത്‌. ഈ സമരം ആരുടെ മോചനത്തിന്‌ വേണ്ടി ആയിരുന്നു? ഇത്തരം ഒരുപാടു ചോദൃങ്ങള്‍ ഒരു ലിബറല്‍ സമൂഹത്തിനു നേരെ ഉയരുന്നുണ്ട്‌. അതിനു നാളകളില്‍ സമൂഹത്തെ നയിക്കുന്നവര്‍ മറുപടി പറയേണ്ടി വരും.

സ്‌ത്രിയെ എന്നും ഒരു കേവല ഉല്‍പ്പന്നം ആയി കണ്ടിരുന്നവര്‍ അല്ലേ ഈ സമരത്തിന്റെ എതിര്‍ വശത്ത്‌ അണിനിരന്നവര്‍ ? സ്‌ത്രി സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന്‌ പറയുന്ന വേദം കൈയില്‍ കരുതുന്നവര്‍ , സ്‌ത്രി ഉറക്കെ സംസാരിക്കുന്നതും ഉമ്മറത്ത്‌ വരുന്നതുപോലും അനുവദനീയമല്ല എന്ന്‌ പറയുന്ന ഖുര്‍ആന്‍ കൈയില്‍ ഉള്ളവര്‍, സ്‌ത്രി എന്നും പുരുഷന്‌ കിഴ്‌പ്പെട്ടു ജീവിക്കണം എന്ന്‌ പറയുന്ന ബൈബിള്‍ കൈയില്‍ ഏന്തുന്നവര്‍ ഇവര്‍ ഒക്കെ അല്ലെ ആ പാവം ചെറുപ്പക്കാരെ നടുറോഡില്‍ പൊതിരെ തല്ലിയത്‌ ? ഇവര്‍ ഒക്കെ ഈ സമൂഹത്തിനു പുതിയത്‌ എന്തെങ്കിലും സംഭാവന ചെയ്‌തവരോ ഇനി ചെയ്യുന്നവരോ ആണോ ?

image
ഇവിടെ ഈ സമരത്തില്‍ എന്താണ്‌ ഇവരെ അലോസരപ്പെടുത്തുന്നത്‌ എന്ന്‌ പരിശോധിച്ചാല്‍ നൂറ്റാണ്ടുകളായി മത മൂലൃങ്ങളുടെ പേര്‌ പറഞ്ഞു അടിച്ചമര്‍ത്തപ്പെട്ട സ്‌ത്രി ഇന്നു വിദൃാഭൃസം നേടി പുരുഷനെ പോലെ സ്വതത്രരാകാന്‍ ശ്രമിക്കുന്നതാണ്‌ എന്ന്‌ മനസിലാകും , ഈ സമരത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്‌ നിങ്ങളുടെ മകളെയോ, പെങ്ങളെയോ , ഭാര്യയെയോ ഈ സമരത്തിനു പറഞ്ഞയയ്‌ക്കുമോ എന്നാണ്‌ ? എന്നാല്‍ നിങ്ങളുടെ മകനെയോ ഭര്‍ത്താവിനെയോ ഈ സമരത്തിനു പറഞ്ഞയക്കുമോ എന്ന്‌ ചോദിക്കാത്തത്‌ എന്തുകൊണ്ട്‌ ? ഇതിനു ഒരു ഉത്തരമേ ഉള്ളു സ്‌ത്രി ആണ്‌ എല്ലാം സംരക്ഷിക്കേണ്ടത്‌. അവള്‍ക്കു മാത്രമേ നഷ്ട്‌ടപ്പെടാന്‍ ഉള്ളു എന്നതാണ്‌ ഇവരുടെ വിവക്ഷ . ഇതു എത്രമാത്രം തെറ്റായ വീക്ഷണമാണ്‌ ഇതിനെ അല്ലെ ലിംഗ അടിസ്ഥാനത്തില്‍ ഉള്ള വിവേചനം എന്ന്‌ പറയുന്നത്‌ ഇതു ജനാധിപത്യ സമൂഹത്തിന്റെ മൂലൃങ്ങള്‍ക്ക്‌ ചേര്‍ന്നതാണോ ?

ആധുനിക കാലത്ത്‌ സ്‌ത്രി പുരുഷനെ പോലെ തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്വന്തമായി ജോലി കണ്ടെത്തി സ്വതന്ത്ര ആകാന്‍ ശ്രമിക്കുന്നതിനെ ഭയപ്പെടുന്ന പുരുഷ മേധാവിത്വത്തിന്റെ പുഴുക്കുത്തു വീണ മതമൂലൃങ്ങളുടെ വക്താക്കള്‍ ആണ്‌ ഈ സമരത്തെ തല്ലി കെടുത്താന്‍ നടുറോഡില്‍ ഇറങ്ങിയത്‌. സര്‍വ്വ യാഥസ്ഥികാത്തത്തിന്റേയും കുഴല്‍ ഊത്തുകാരായ ഇവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത്‌ പ്രതീക്ഷിക്കാന്‍ . പ്രായപൂര്‍ത്തി ആയ ഒരു സ്‌ത്രിയും പുരുഷനും കൂടി യാത്ര ചെയ്‌താല്‍ സാദാചാരതിന്റെ പേരില്‍ അവരെ നടുറോഡില്‍ തല്ലി ചതക്കുന്നതല്ലേ ഇവരുടെ സംസ്‌ക്കാരം? . രണ്ടായിരം വര്‍ഷം മുന്‍പ്‌ ക്രിസ്‌തു പറഞ്ഞത്‌ പോലെ നിങ്ങളില്‍ പാവം ഇല്ലാത്തവര്‍ ഇവരെ കല്ലെറിയെട്ടെ എന്ന്‌ പറഞ്ഞാല്‍ എത്ര പേര്‍ കല്ലെറിയാന്‍ ഉണ്ടാകും എന്ന്‌ ഇവര്‍ ചിന്തിക്കുന്നത്‌ നന്നാവും .

നിങ്ങള്‍ ഓര്‍ത്തുകൊള്ളുക നാളത്തെ ചരിത്രം ഓര്‍ക്കുന്നത്‌ നിങ്ങളുടെ പുലഭൃവും, ആക്രോശവും, മര്‍ദ്ദനവും .ആയിരിക്കില്ല ആ റോഡില്‍ വീണു കരഞ്ഞ മനുഷൃരുടെ കരച്ചിലും അവരെ നിശബ്‌തമായി അനുകൂലിക്കുന്ന പതിയിരങ്ങളുടെ നിശബ്ദതയും ആയിരിക്കും .

മഹാനായ ഗാന്ധി പറഞ്ഞു ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതി വരുന്ന സ്‌ത്രി ജനങ്ങള്‍ സ്വതന്ത്രരാകാതെ ഇന്ത്യ സ്വതന്ത്രമായി എന്ന്‌ പറയാന്‍ കഴിയില്ല എന്ന്‌ , ഇതു ആ സ്‌ത്രി സമൂഹത്തിന്റെ സ്വാതന്ത്രിയത്തിനു വേണ്ടിയുള്ള സമരം ആയിരുന്നു എന്ന്‌ കാലം വിധിക്കുന്നത്‌ വിദൂരത്തില്‍ അല്ല എന്ന്‌ നിങ്ങള്‍ മനസിലാക്കും

സമരത്തില്‍ പങ്കെടുത്ത ആളുകളുടെ എണ്ണകുറവു കൊണ്ട്‌ അവര്‍ ഉയര്‍ത്തുന്ന സന്ദേശത്തെ കുറച്ചു കാണാന്‍ കഴിയില്ല . കാറല്‍ മാര്‍ക്‌സിന്റെ ശവസംസ്‌കാരത്തില്‍ ലണ്ടന്‍ ഹൈ ഗ്രേറ്റ്‌ സേമിത്തേരിയില്‍ വെറും പത്രെണ്ട്‌ പേരാണ്‌ പങ്കെടുത്തത്‌ എന്നാല്‍ പിന്നിട്‌ അത്‌ മില്യണ്‍സ്‌ ആയി മാറിയത്‌ നമ്മള്‍ കണ്ടു . സര്‍ സി പി യ്‌ക്ക്‌ എതിരെ പ്രതികരിക്കാന്‍ ഒരു മണി മാത്രമേ ഉണ്ടായിരുന്നോള്ളു പക്ഷെ സര്‍ സി പിക്ക്‌ നാട്‌ വിടേണ്ടിവന്നു.

മനുഷ്യര്‍ അവരുടെ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ വിതൃസ്‌തങ്ങള്‍ അയ സമര രീതികള്‍ സ്വികരിക്കാറുണ്ട്‌ കഴിഞ്ഞ വര്‍ഷം സൈക്കില്‍ യാത്രകൊണ്ട്‌ സമൂഹത്തിനും വൃക്തികള്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഒരുപറ്റം ആളുകള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണ നഗ്‌നരായി ലണ്ടന്‍ പട്ടണത്തില്‍ കൂടി സൈക്കിള്‍ സവാരി നടത്തി . മിസോറമിലെ സ്‌ത്രികള്‍ പട്ടാളത്തിന്റെ ക്രുര ബലാല്‍സംഗത്തിനെതിരെ പട്ടാള ക്യാമ്പിലേക്ക്‌ നഗ്‌നരായി മാര്‍ച്ച്‌ നടത്തി . അതുപോലെ സദാചാര ഗുണ്ടകള്‍ക്ക്‌ എതിരെ ഉപയോഗിച്ച ഒരു സമര മുറയയെ ഞാന്‍ ഈ ചുംബന സമരത്തെ കാണുന്നുള്ളൂ .

ഈ സമരത്തെ ശക്തമായി അനുകൂലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌ ഒരിക്കല്‍ ഇടുക്കിയിലെ കുമളിയില്‍ നടന്നു എന്ന്‌ ഒരു ഇരുപതു വര്‍ഷം മുന്‍പു പറഞ്ഞു കേട്ട ഒരു സംഭവം ആണ്‌ ഒരുമിച്ചു ജീവിക്കാന്‍ കുടുംബക്കാര്‍ അനുവാദിക്കാത്തത്‌ കൊണ്ട്‌ ഒളിച്ചോടിയ രണ്ടു കമിതാക്കള്‍ കുമളിയിലെ ഒരു ഹോട്ടലില്‍ വന്നു മുറി എടുത്തു താമസിക്കുകയായിരുന്നു. ഹോട്ടല്‍ റൈഡ്‌ നടത്തിയ പോലീസ്‌ അവരെ പിടികൂടി ,ആ ചെറുപ്പക്കാരനെ തല്ലി ഓടിച്ചു ആ പെണ്‍കുട്ടിയെ കൊണ്ടുപോയി പിറ്റേ ദിവസം ആ പെണ്‍കുട്ടിയുടെ ശവം ആണ്‌ കുമളി തടാകത്തില്‍ പൊങ്ങിയത്‌. പെണ്‍കുട്ടി ഒളിച്ചോടിയ നാണക്കേടില്‍ അവരുടെ കുടുംബം പിന്നിട്‌ ആ ക്രുരതയെ പറ്റി അന്വേഷിച്ചില്ല കാമുകനും കുറ്റം ഏല്‍ക്കേണ്ടി വരുമോ എന്ന്‌ വിചാരിച്ചു പെണ്‍കുട്ടിയുടെ മരണത്തെപറ്റി അന്വഷിച്ചില്ല എന്നാണ്‌ പറഞ്ഞു കേട്ടത്‌ .

പ്രായം തികഞ്ഞ രണ്ടു മനുഷ്യര്‍ക്ക്‌ അവര്‍ക്ക്‌ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കാന്‍ ഉള്ള സ്വതന്ത്ര്യത്തില്‍ ഇടപെടാന്‍ ഏതു പോലിസിനാണ്‌ അവകാശം ആ ജീവന്‌ ഏതു സദാചാര വദികള്‍ മറുപടി പറയും .

കോഴിക്കൊട്ടെ കമ്മിഷണര്‍ പറയുന്നത്‌ വഴിയില്‍ ചുംബിച്ചാല്‍ ചിലപ്പോള്‍ തല്ലു കിട്ടും എന്നാണ്‌ . സര്‍ ഒന്ന്‌ ചോദിച്ചോട്ടെ അവര്‍ നിയമം നിഷേധിക്കുന്നവര്‍ ആണെങ്കില്‍ അവരെ അറസ്റ്റ്‌ ചെയ്‌തു കേസ്സ്‌ എടുക്കുകയല്ലേ വേണ്ടത്‌ ? അല്ലാതെ അവരെ ഈ നരാധനന്‍മാരുടെ കൈയില്‍ എറിഞ്ഞു കൊടുക്കുമ്പോള്‍ താങ്കള്‍ ഏതു നിയമത്തിന്റെ സംരക്ഷകന്‍ ആയിട്ടാണ്‌ ഞങ്ങള്‍ കാണേണ്ടത്‌?. ജനം തരുന്ന നികുതി പണത്തില്‍ നിന്ന്‌ വാങ്ങുന്ന ശമ്പളത്തിന്‌ നന്ദി കാണിക്കാത്തവന്‍ എന്ന്‌ പറഞ്ഞാല്‍ തെറ്റാകുമോ

ടോം ജോസ്‌ തടിയംപാട്‌, ലിവര്‍പൂള്‍, യു.കെ


image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
എന്നു തീരുമീ കൊറോണ? (ജോര്‍ജ് തുമ്പയില്‍)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut