Image

നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ സെമിനാര്‍ വിജയകരം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 December, 2014
നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ സെമിനാര്‍ വിജയകരം
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ (IANA-NT ) ആഭിമുഖ്യത്തില്‍ ഡാലസില്‍ നഴ്‌സുമാര്‍ക്കായി  പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു.

ഡാലസ് പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടിയായിരുന്നു സെമിനാര്‍.  വിജയകരമായി സമാപിച്ച ഏകദിന  സെമിനാര്‍    വിജ്ഞാനപ്രദവും,  നഴ്‌സിംഗ് ലൈസന്‍സ് പുതുക്കുവാനുള്ള   ക്രെഡിറ്റ് അവേഴ്‌സ് ലഭിക്കുന്നതിനു  സഹായകരവുമായി.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആര്‍ലിങ്ടനില്‍ നിന്നുള്ള വിദഗ്ദര്‍  ക്ലാസുകള്‍ നയിച്ചു.
അസോസിയേഷന്റെ പ്രൊഫഷനല്‍ ഡെവലപ്‌മെന്റ്‌റ്  ചെയര്‍ പേഴ്‌സണ്‍  ജെസ്സി പോള്‍ പരിപാടിയുടെ  കോഓര്‍ഡിനേറ്റര്‍ ആയിരുന്നു.  ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടയ്മായ ഈ സംഘടന  കഴിഞ്ഞ മൂന്നു ദശാബ്ദമായി നഴ്‌സുമാര്‍ക്ക് സഹായകരമാകുന്ന  വിവിധ പ്രവര്‍ത്തനങ്ങളാണ്  നടത്തിവരുന്നത്. ഈ വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രസിഡന്റ്  ഹരിദാസ് തങ്കപ്പന്‍ നേതൃത്വം നല്കുന്നു. പബ്ലിക്‌റിലേഷനു വേണ്ടി  ഏലിക്കുട്ടി ഫ്രാന്‍സീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ സെമിനാര്‍ വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക