image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

തമ്പി ജോസ്‌, ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ ജോണ്‍ കാരവേറോ ? (ടോം ജോസ്‌ തടിയംപാട്‌ ലിവര്‍പൂള്‍ യു.കെ)

EMALAYALEE SPECIAL 16-Dec-2014
EMALAYALEE SPECIAL 16-Dec-2014
Share
image
മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ കുടിയേറ്റം നടന്നത്‌ ഇടുക്കിയിലേക്കും മലബാറിലേക്കും ആയിരുന്നു. കുടിയേറ്റക്കാര്‍ അവരുടെ സാമൂഹിക ജീവിതത്തിനു തുടക്കം കുറിച്ചത്‌ കുടിയേറി ചെന്ന സ്ഥലത്ത്‌ ഒരു കുരിശു സ്ഥാപിച്ചുകൊണ്ടു നടത്തുന്ന പ്രാര്‍ത്ഥനയിലൂടെ ആയിരുന്നു. പിന്നിട്‌ പള്ളി പണിയുന്നു അങ്ങനെ വികസനത്തിന്റെ പുതിയ മാനങ്ങളിലെക്ക്‌ സമൂഹം തുടക്കം കുറിക്കുന്നു. ആ കാലത്ത്‌ പള്ളി കേവല അത്മീയ സക്ഷല്‍ക്കാരത്തിന്‌ അപ്പുറത്തേക്ക്‌ ആ സമൂഹത്തിന്റെ സാമൂഹിക ഇടപെടലിന്റേയും കൂടി കേന്ദ്രം ആയിരുന്നു. പിന്നിട്‌ ആണ്‌ രാഷ്ട്രിയവും സമൂഹികവും ആയ പരിവര്‍ത്തനത്തിലേക്ക്‌ ആ സമൂഹം പരിക്രമണം നടത്തിയത്‌ .

രണ്ടായിരാമാണ്ടോടുകൂടി ഇംഗ്ലണ്ട്‌ലേക്ക്‌ നഴ്‌സിംഗ്‌ മേഖലയില്‍ ഉണ്ടായ സാധ്യത മുതലെടുത്ത്‌ ആണ്‌ മലയാളികള്‍ ലിവര്‍പൂളിലും എത്തിത്തുടങ്ങിയത്‌. എന്നാല്‍ വലിയ അര്‍ത്ഥത്തില്‍ ഉള്ള മലയാളി കുടിയേറ്റം ലിവര്‍പൂളില്‍ ഉണ്ടായത്‌ 2003 ഓടു കൂടിയാണ്‌ .

image
ഇവിടെ കുടിയേറിയവരില്‍ ഗണൃമായ ഭാഗം മലയാളികളും ഗള്‍ഫ്‌ മേഖലകളില്‍ ജോലി ചെയ്‌തിരുന്നവര്‍ ആയിരുന്നു അതുപോലെ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലുമായി ജോലി ചെയ്‌തിരുന്നവരും ഉണ്ടായിരുന്നു. ഇവിടെ വന്നവരെല്ലാം വെള്ളപ്പൊക്കം കഴിഞ്ഞു പുതിയ ലോകവും പുതിയ ആകാശവും കാണാന്‍ പുറത്തിറങ്ങിയ നോഹയുടെ കുട്ടികളെ പോലെ ആയിരുന്നു. കാരണം അവര്‍ ജീവിച്ച സമൂഹത്തേക്കാള്‍ വളരെ കൂടുതല്‍ യന്ത്രവത്‌കൃതവും വ്യത്യസ്‌ത സംസ്‌കാരവും അചാരങ്ങളും എല്ലാം ആയിരുന്നു അവര്‍ അഭിമുഖീകരിച്ചത്‌ . ഒന്നും പരിചിതമല്ലാത്ത അവസ്ഥ. വന്ന മലയാളികള്‍ തന്നെ പരസ്‌പരം അറിയാന്‍ കൂടി ഒരു സാഹചര്യം ഇല്ലായിരുന്നു.

അവിടെ നിന്നും ആണ്‌ തമ്പി ജോസിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ഇവിടുത്തെ ഇംഗ്ലീഷ്‌ സമൂഹവും ആയി ബന്ധപ്പെട്ടു ലിവര്‍പൂളിലെ കതിഡ്രല്‍ പള്ളിയില്‍ ഇംഗ്ലീഷ്‌ മലയാളി സമൂഹത്തെ സംയുക്തമായി പങ്കെടുപ്പിച്ചു ഒരു വലിയ ധ്യാനം  നടത്തുകയും അതിലൂടെ ഒരു അത്മീിയ ഐക്യം  രൂപപ്പെടുത്തുക, അതോടൊപ്പം മലയാളികള്‍ക്ക്‌ പരിചയപ്പെടനും ഇംഗ്ലീഷ്‌ സമൂഹവും ആയി  നല്ല ബന്ധം സ്ഥാപിക്കാനും കഴിയുക എന്നതയിരുന്നു ധ്യാനത്തിന്റെ ഉദ്ദേശം. അതിന്‍റെ അടിസ്ഥാനത്തില്‍ 2003 ആഗസ്റ്റ്‌ 17 നു വലിയ ഒരു വിഭാഗം ഇംഗ്ലീഷ്‌ സമൂഹത്തിന്റെ സഹകരണത്തോട്‌ കൂടി ഫാദര്‍ മാത്യു നയ്‌ക്കംപറമ്പില്‍ നേത്രുതം കൊടുത്ത്‌ പോട്ട ടീം നയിച്ച ധ്യാനം  നടന്നു. ഏകദേശം മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത ആ പരിപാടിയിലൂടെ മലയാളികളുടെ ഇടയില്‍ വലിയ മുന്നേറ്റത്തിനു തുടക്കം കുറിച്ചു. ഈ ധ്യാനവും ആയി ബന്ധപ്പെട്ടു അദ്ദേഹത്തോട്  ഒപ്പം ഞാനും കുറച്ചു യാത്ര ചെയ്‌തിട്ടുണ്ട്‌. അന്ന്‌ അദ്ദേഹത്തിന്റെ ഇംഗ്ലീഷ്‌ ഭാഷാ നൈപുണ്യം എന്നെ അത്ഭുതപ്പെടുത്തി.

ധ്യാനത്തെതുടര്‍ന്ന്‌ ലിവര്‍പൂള്‍ മലയാളി കത്തോലിക്കാ  സമൂഹത്തിനു തുടക്കം കുറിച്ചു. അതിനും നേത്രുതം കൊടുത്തത്‌ തമ്പി ജോസ്‌ തന്നെ. തുടര്‍ന്ന്‌ ലിവര്‍പൂളില്‍ എല്ലാ ഞായറാഴ്‌ചയും മലയാളം കുര്‍ബാന  നാട്ടില്‍ നിന്നും പഠിക്കാന്‍ വന്ന ഫാദര്‍ റോബര്‍ട്ടിന്റെ നേതൃത്തത്തില്‍ നടത്തുകയും നാട്ടിലെ പോലെ തന്നെ എല്ലാ ആഘോഷങ്ങളും നടത്തി പോരുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ഇവിടുത്തെ മലയാളികളുടെ ഗൃഹാതുരത്വം ഇല്ലാതെ ആക്കാന്‍ ശ്രി തമ്പി ജോസിന്റെ പ്രവര്‍ത്തനത്തിന്‌ കഴിഞ്ഞു എന്ന്‌ തന്നെ പറയാം.

തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന്‌ പറയുന്നത്‌ ലിംക (LIMCA) എന്ന്‌ പറയുന്ന UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷന്‍ ആണ്‌. കഴിഞ്ഞ പതുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തമ്പി ജോസ്‌ പ്രസിഡണ്ട്‌ ആയി തുടക്കം ഇട്ട LIMCA ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ ജീവവായു ആയി മാറി. എല്ലാ വര്‍ഷവും LIMCA നടത്തുന്ന ചില്‍ഡ്രൻസ്  ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക്‌ അവരുടെ കഴിവ്‌ തെളിയിക്കാന്‍ അവസരം ലഭിച്ചു. ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ്‌ തമ്പി ചേട്ടന്‍ ആയിരുന്നു. അതോടൊപ്പം മലയാളം പുസ്‌തകങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട്‌ തുടക്കം ഇട്ട ലൈബ്രറി മലയാള ഭാഷയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു.

ആദ്യകാലത്ത്‌ വന്ന മലയാളികള്‍ക്ക്‌ പലപ്പോഴും നിയമ ഉപദേശം കൊടുത്തു പലരെയും അവര്‍ അവരുടെ ജോലി സ്ഥലത്ത്‌ അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍നിന്നും പോലീസ്‌ കേസുകളില്‍നിന്നും രേക്ഷപ്പെടുത്താനും തമ്പി ജോസിന്‌ കഴിഞ്ഞിട്ടുണ്ട്‌. വാള്‍ട്ടനില്‍ ഉള്ള ബ്ലെസഡ്‌ സാക്രമെന്റ്റ് ഹൈസ്‌കൂളിന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌

കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുബാംഗം അയ തമ്പി ജോസ്‌ പാല സെന്റ്‌ തോമസ്‌ കോളേജില്‍ നിന്നും ഡിഗ്രിയും തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പോസ്റ്റ്‌ ഗ്രജിവേഷനും തിരുവനന്തപുരം ഗവര്‍മെന്റ്‌ ലോ കോളേജില്‍ നിന്നും LLBയും നേടി. അക്കാലത്ത്‌ അക്കാഡാമിക്കല്‍ കൗണ്‍സില്‍ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ്‌ UK യിലേക്ക്‌ കുടിയേറിയത്‌. പിന്നിട്‌ ലിവര്‍പൂള്‍ യുണിവെഴ്‌സിറ്റിയില്‍ നിന്നും MBA നേടി. ഇപ്പോള്‍ മേഴ്‌സി റെയില്‍വേയില്‍ മാനേജര്‍.

തിരുവനന്തപുരത്തു  പഠിച്ചു കൊണ്ടിരുന്ന കാലത്ത്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയ രംഗത്തും  അദ്ദേഹം സജീവം ആയിരുന്നു. ജി. കാര്‍ത്തികേയന്‍ KSU പ്രസിഡന്റ്‌ ആയിരുന്ന കാലത്ത്‌ തമ്പി ജോസ്‌ KSU ട്രഷര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അക്കാലത്തു ഡല്‍ഹിയില്‍ നിന്നും വരുന്ന പല നേതാക്കളുടെയും പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിരുന്നതും അദ്ദേഹം ആയിരുന്നു

ഇവിടുത്തെ മലയാളി സമൂഹത്തിന്റെ കഴിവുകള്‍ വേണ്ടവിധം  ഉപയോഗിക്കുന്നില്ല എന്ന ഒരു ദുഖവും അദ്ദേഹം പങ്കുവച്ചു. സക്കറിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം സാമ്പത്തിക രതിമൂര്‍ച്ചക്ക്‌ അപ്പുറത്തേക്ക്‌ മലയാളി സമൂഹത്തിനു ഒന്നും സ്വപ്‌നം പോലും കാണാന്‍ കഴിയുന്നില്ല എന്ന്‌ അദ്ദേഹം കൂട്ടി ചേര്‍ത്തു

തമ്പി ജോസിനോട്‌ ഒപ്പം ലിവര്‍പൂള്‍ കാത്തോലിക്ക പള്ളിയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ലിവര്‍പൂള്‍ കേന്‍സിംഗ്‌ടോണില്‍ താമസിക്കുന്ന ജോസ്‌ മാത്യുവിനു തമ്പി ജോസിനെപ്പറ്റി പറയാന്‍ ഉള്ളത്‌ മലയാളി സമൂഹത്തിലെ വിവേകി ആയ മനുഷ്യന്‍, മികച്ച സംഘടകന്‍, ഒരുകാര്യം  ഏതു അധികാരിയേയും പറഞ്ഞു മനസിലാക്കി നേടിയെടുക്കാന്‍ കഴിവുള്ള ആള്‍ എന്നൊക്കെ ആയിരുന്നു. തമ്പി ജോസിന്റെ പ്രവര്‍ത്തനമികവ്‌ ഒന്നുകൊണ്ടു മാത്രം ആയിരുന്നു ലിവര്‍പൂളിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത്‌ എന്നും ജോസ്‌ മാത്യു കൂട്ടി ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയം ലോകസമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിന്‌ വേണ്ടി ലിവര്‍പൂളില്‍ നടത്തിയ സമരത്തിനു മുന്നിട്ടിറങ്ങിയതും തമ്പി ജോസ്‌ ആയിരുന്നു. അതുപോലെ ലിവര്‍പൂളില്‍ എത്തിയ പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയയ്‌ക്ക്‌ സ്വികരണം സംഘടിപ്പിക്കാന്‍ മുന്‍പില്‍ നിന്ന്‌ പ്രവര്‍ത്തിച്ചതും തമ്പി ചേട്ടന്‍ ആയിരുന്നു

മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്‌ കൌണ്‍സിലറും SFI ജില്ല നേതാവും ഒക്കെ ആയി പ്രവര്‍ത്തിച്ച ബെര്‍കിന്‍ ഹെഡ്‌ല്‍ തമസിക്കുന്ന ആന്റോ ജോസിനു തമ്പി ചേട്ടനെ പറ്റി പറയാന്‍ ഉള്ളത്‌ U K യില്‍ വന്നു കണ്ടുമുട്ടിയ അന്നു മുതല്‍ ഇന്ന് വരെ സൗഹൃദം സൂക്ഷിക്കാന്‍ കഴിഞ്ഞ ഒരാളും, സൗമ്യമായ പെരുമാറ്റം കൊണ്ട്‌ ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമാണ് - അതാണ്‌ തമ്പി ജോസ്‌ എന്നായിരുന്നു.

ആദ്യകാലം മുതല്‍ ഉള്ള ബന്ധം കാത്തു സൂക്ഷിക്കുന്ന സാബു ഫിലിപ്പിനു തമ്പി ചേട്ടന്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിനു ഒഴിവാക്കാന്‍ പറ്റാത്ത ആള്‍ എന്നായിരുന്നു പറയാന്‍ ഉള്ളത്‌. ലിവര്‍പൂളിലെ സാമൂഹിക സാമുദായിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വില്‍സണ്‍ ഫിലിപ്പിന് തമ്പി ജോസിനെപറ്റി പറയാനുള്ളതു വിനീതനായ മനുഷ്യന്‍, ആപല്‍ഘട്ടങ്ങളില്‍ ആരെയും സഹായിക്കുന്നവന്‍ എന്നൊക്കെ ആയിരുന്നു

ഇത്ര ഏറെ സേവനങ്ങള്‍ ഇവിടുത്തെ മലയാളി സമൂഹത്തിനു വേണ്ടി ചെയ്‌ത തമ്പി ജോസിന്‌ അര്‍ഹിക്കുന്ന അംഗികാരം ലഭിച്ചിട്ടുണ്ടോ എന്ന്‌ സംശയവും വില്‍സണ്‍ പ്രകടിപ്പിച്ചു

ചരിത്രം ആരെയും തള്ളികളയുന്നില്ല എന്നുള്ളതുകൊണ്ട്‌ ഒരിക്കല്‍ ഇംഗ്ലണ്ടല്‍ നിന്നും അമേരിക്കയിലേക്ക്‌ ആദ്യം കുടിയേറിയ പില്‍ഗ്രീം ഫാദഴ്‌സ്‌ എന്നറിയപ്പെടുന്ന സമൂഹത്തിനു നേത്രുതം കൊടുത്ത ജോണ്‍ കാരവേര്‍ പോലെ ലിവര്‍പൂളിലെ മലയാളികളുടെ വരും തലമുറ ശ്രീമാൻ  തമ്പി ജോസിനെ സ്‌മരിക്കും എന്നുള്ളതില്‍ യാതൊരു സംശവും ഇല്ല.

ടോം ജോസ്‌ തടിയംപാട്‌ ലിവര്‍പൂള്‍ യു.കെ


image
തമ്പി ജോസ്‌
image
ലിവര്‍പൂളില്‍ നടന്ന മുല്ലപ്പെരിയാര്‍ സമരത്തില്‍ തമ്പി ജോസ്‌ സംസാരിക്കുന്നു ,
image
സക്കറിയക്ക്‌ സ്വികരണം കൊടുത്തപ്പോള്‍
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
എന്നു തീരുമീ കൊറോണ? (ജോര്‍ജ് തുമ്പയില്‍)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut