Image

കാര്‍ബോ ഹൈഡ്രേറ്റിന്റെ അമിതമായ ഉപഭോഗം ഇന്ത്യയിലെ യുവതലമുറയില്‍ പാരാലിസിസ്‌ സ്‌ട്രോക്ക്‌ വര്‍ദ്ധിക്കുന്നു

എബി മക്കപ്പുഴ Published on 26 December, 2014
കാര്‍ബോ ഹൈഡ്രേറ്റിന്റെ അമിതമായ ഉപഭോഗം ഇന്ത്യയിലെ യുവതലമുറയില്‍ പാരാലിസിസ്‌ സ്‌ട്രോക്ക്‌ വര്‍ദ്ധിക്കുന്നു
ഇന്ത്യയിലെ യുവതലമുറയില്‍ പാരാലിസിസ്‌ സ്‌ട്രോക്ക്‌ വര്‍ഷത്തില്‍ 50 ശതമാനം വരെ വര്‍ധിക്കുകയാണ്‌.30 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള പുരുഷന്മാരിലാണു കൂടുതലായി കണ്ടുവരുന്നത്‌. കാര്‍ബോ ഹൈഡ്രേറ്റിന്റെ അമിതമായ ഉപഭോഗം ഹൃദയമിടിപ്പിനെ ബാധിക്കുകയും സ്‌ട്രോക്കിലേക്കോ പാരാലിസിസിലേക്കോ നയിക്കുകയും ചെയ്യുന്നു. ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഇന്ത്യയിലെ യുവതലമുറയില്‍ പാരാലിസിസ്‌ വരുന്നതിന്റെ തോത്‌ വര്‍ധിക്കുകയാണ്‌. ഇതിന്‌ പ്രധാനകാരണം കൃത്യസമയത്ത്‌ രോഗം തിരിച്ചറിയാത്തതും അടിയന്തിര ചികിത്സ നല്‌കാത്തതും ആണെന്ന്‌ ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ പ്രസിഡണ്ട്‌ വിശദീകരിച്ചിട്ടുണ്ട്‌.
കാര്‍ബോ ഹൈഡ്രേറ്റിന്റെ അമിതമായ ഉപഭോഗം ഇന്ത്യയിലെ യുവതലമുറയില്‍ പാരാലിസിസ്‌ സ്‌ട്രോക്ക്‌ വര്‍ദ്ധിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക