Image

ഇബോള രോഗത്തിന്‌ പുതിയ ചികിത്സാരീതി കണ്ടുപടിക്കുന്നു

Published on 27 December, 2014
ഇബോള രോഗത്തിന്‌ പുതിയ ചികിത്സാരീതി കണ്ടുപടിക്കുന്നു
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളെ ഉള്‍പ്പടെ ഭീതിയിലാഴ്‌ത്തിയ മാരക ഇബോള രോഗത്തിന്‌ പുതിയ ചികിത്സാരീതി കണ്ടുപടിക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‍ ആന്‍ഡ്‌ ട്രോപികല്‍ മെഡിസിനിലെ ശാസ്‌ത്രജ്ഞരാണ്‌ പുതിയ ചികിത്സാരീതിക്കൊരുങ്ങുന്നത്‌.

രോഗം ബാധിച്ച ശേഷം സുഖംപ്രാപിച്ച അപൂര്‍വം ചിലരുടെ രക്തത്തിലാണ്‌ ഇബോള വൈറസിനെതിരായ ആന്‍റി ബോഡികളുടെ സാന്നിധ്യം കണ്ടത്തെിയത്‌. ഇതുപയോഗിച്ച്‌ രോഗികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി രോഗത്തെ കീഴടക്കാനാവുമെന്നാണ്‌ കരുതുന്നതെന്ന്‌ ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഡേവിഡ്‌ ഹേമാന്‍ പറഞ്ഞു.

കാന്‍വലെസന്‍റ്‌ പ്‌ളാസ്‌മ തെറപ്പി എന്ന പേരിട്ട പുതിയ ചികിത്സ പെട്ടെന്ന്‌ തന്നെ നടപ്പിലാക്കാനാവുമെന്ന്‌ ബ്രിട്ടണിലെ ലിവര്‍പൂള്‍ യൂനിവേഴ്‌സിറ്റിയിലെ ശിശുരോഗ വിദഗ്‌ധനും ക്‌ളിനിക്കല്‍ വൈറോളജിസ്റ്റുമായ കലം സെംപ്‌ള്‍ പറഞ്ഞു.

2014 മാര്‍ച്ചിലാണ്‌ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ഈവര്‍ഷം 19,340 പേരെ രോഗം ബാധിച്ചതില്‍ 7,518 പേര്‍ മരിച്ചിട്ടുണ്ട്‌.

ഇബോള രോഗത്തിന്‌ പുതിയ ചികിത്സാരീതി കണ്ടുപടിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക