Image

കാപ്പി ചര്‍മ്മത്തിനു തിളക്കവും മൃദുത്വവും കൂട്ടുമെന്ന്‌

എബി മക്കപ്പുഴ Published on 29 December, 2014
കാപ്പി ചര്‍മ്മത്തിനു തിളക്കവും മൃദുത്വവും കൂട്ടുമെന്ന്‌
ഡാലസ്‌: കാപ്പി ഒരു `അത്ഭുത പാനീയ'മാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്‌. മിതമായി ഉപയോഗിച്ചാല്‍ ആരോഗ്യം മെച്ചപ്പെടുത്താനും, രോഗങ്ങളെ തുടക്കത്തില്‍ തന്നെ തടയാനുമാവും. കാപ്പി പ്രേമികള്‍ക്ക്‌ ആഹ്ലാദകരമായ മറ്റൊരു കാര്യം കൂടിയുണ്ട്‌. കാപ്പി ചര്‍മ്മത്തിന്‌ ഗുണകരമാണ്‌ എന്നതാണത്‌.

കാപ്പി അടങ്ങിയ സോപ്പോ ക്രീമോ ഉപയോഗിക്കുന്നവരുടെ ചര്‍മ്മത്തിനു തിളക്കവും മൃദുത്വവും കൂട്ടുമെന്ന്‌ ശാസ്‌ത്ര പഠനം വ്യക്തമാക്കുന്നു. നമ്മുടെ പരിസരം മാലിന്യങ്ങള്‍ പോലുള്ള ദോഷകരമായ മൂലകങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇവ ചര്‍മ്മത്തിന്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കാപ്പിയിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും സ്വഭാവികമായ പ്രതിരോധം നല്‌കുകയും ചെയ്യും. ത്വക്ക്‌ രോഗങ്ങള്‍ക്കും കാരണമാകാറുള്ള സൂര്യപ്രകാശത്തിലുള്ള അള്‌ട്രാ വയലറ്റ്‌ രശ്‌മികളില്‍ നിന്നും കോഫി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിലൂടെ തിളക്കവും മൃദുത്വവും വര്‍ധിപ്പിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളുടെ പുനര്‍വളര്‍ച്ചയ്‌ക്ക്‌ കോഫി ത്വരിതപ്പെടുത്തുകയും, ജലാംശം നിലനിര്‌ത്തുികയും ഇലാസ്‌തികത വര്‌ധിശപ്പിക്കുകയും ചെയ്യും.
കാപ്പി ചര്‍മ്മത്തിനു തിളക്കവും മൃദുത്വവും കൂട്ടുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക