Image

മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 04 January, 2015
മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരേയുള്ള ആക്രമണത്തില്‍ സംഘടന ശക്തമായി പ്രതിക്ഷേധിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കെതിരേ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടുപിടിച്ച് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ നിയമപാലകരുടെ പക്കല്‍ നിന്നും പലപ്പോഴും വീഴ്ച പറ്റുന്നുണ്ട്. ഇത് കുറ്റവാളികള്‍ക്ക് വിഹരിക്കുവാന്‍ അവസരം നല്‍കുന്നു.

ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിക്ഷേധിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും ഫൊക്കാന പത്രക്കുറിപ്പില്‍ അറിയിച്ചു.
മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു
Join WhatsApp News
Rajan padavathil 2015-01-04 08:05:06
I strongly support FOKANA for the action taken & I urge FOKANA to continue this till  this kind of attack stops  We the community  keep on praying for the speedy recovery of our dear friend Mr GK Rajan  Padavathil 
വിദ്യാധരൻ 2015-01-04 18:18:58
എല്ലാ മനുഷ്യജീവിതവും വിലയുള്ളതാണ്. ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. പക്ഷെ അമേരിക്കയിലെ ഒരു മലയാളി സംഘടനകൾക്കും നട്ടെല്ലില്ല എന്നത് ഖേത പൂർവ്വം ഇവിടെ പറഞ്ഞുകൊള്ളട്ടേ.  ഇതുപോലെ യുള്ള സന്ദർഭത്തിൽ 'പ്രതിക്ഷേധം' ഞെട്ടും, ഞൊട്ടും എന്നൊക്കെ പറയാനല്ലാതെ,  അൽഷാർപ്പ്ട്ടനെപ്പോലെയോ, ജെസിജാക്സനെപ്പോലെയോ, അമേരിക്കയിലെ പള്ളിപ്പടയെയും, അമ്പലവാസികളെയും ഒക്കെ ഉൾപ്പെടുത്തി ന്യുയോർക്കിൻറെ തെരുവിൽ നിങ്ങൾക്ക് ഇറങ്ങുവാൻ കഴിയുമോ?  മോഡി അമേരിക്കയിൽ വന്നപ്പോലെ ഇരുപതിനായിരംപേര് ഉണ്ടായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാൻ. അമേരിക്കയിലെ എത്രയോ ചെറുപ്പക്കാർ എവിടെയാണെന്ന് അറിയാതെ മാതാപിതാക്കൾ മുറവിളി കൂട്ടുന്നു. എവിടെപ്പോയി ഫൊക്കാനയും, ഫോമയും ജസ്റിസ് ഫോർ ആൾ?  ഓരോ മനുഷ്യ ജീവിതവും അപ്രത്യക്ഷമാകുമ്പോൾ നീണ്ട പ്രസ്താവനയും ഇറക്കി ഇളിച്ചുകൊണ്ട്‌ നില്ക്കുന്ന പടവും ഇട്ടു നില്ക്കുന്ന നിങ്ങളെ കാണുമ്പോൾ ലജ്ജ തോന്നുന്നു. ഒന്നും അല്ലെങ്കിൽ നിങ്ങളുടെ പ്രതിക്ഷേതത്തിന്റെ ഒരു കോപ്പി കേരളത്തിലെ അഭ്യന്തര മന്ത്രിക്കെങ്കിലും അയച്ചു കൊടുക്ക്. അവിടെയാണെല്ലോ നിങ്ങളുടെ പിടിപാട് മുഴുവൻ. ഒന്നും അല്ലെങ്കിൽ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ഇടപെടാൻ പറയുക?  നിങ്ങൾ അമേരിക്കകാര് മലയാളികൾ ആണെങ്കിലും, മനം അങ്ങും മിഴി ഇങ്ങുമായിട്ടാണല്ലോ നിങ്ങളുടെ ജീവിതം.  വിളിച്ചു കൂട്ട് ഒരു ജാഥ.  ഞാനും വരാം ഒരു ചെറിയ പ്രതിക്ഷേഷേതത്തിന്റെ പ്ലാക്കാർഡും പിടിച്ചു.  

A.C.George 2015-01-05 01:09:07

While we condemn these types of violent attacks, please lisen Vidhyadharan’s point of view also.

 Vidhyadharan Sir, Very Good. I can only applaud you. You are roaring the truth from the roof top.  I agree with you. Let us do something practically and physically.  I am not mentionining not particularly about this article or statement above.  Much time I see fake and hallow statements from our so called leaders with their smiling photos, saying “Njattal” “Pottitheri”  “ Theera nastham”  “Nikathanavath Vidavu” “Hearty condolences”  Fight for justice etc. etc…“ Fake press releases, sometimes even with outsourced writers.  So, please be serious, please listen to our Vidhyadharan shouting the truth from the roof top. So he (Vidhyadharan) is also going to come with us with flag card for a protest march to make results.  Then we can find more about Vidhyadharan. Until then the question is who this courageous Vidhydhran is. Is he another Bharatha Kesary Vidhyadharan?... Any way I like Vidhadharan Sir. All the best & Happy new year

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക