Image

ബിസ്സിനസ്സിലേര്‍പ്പെടുന്ന ഇന്‍ഡ്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണം

സുധാ കര്‍ത്താ Published on 05 January, 2015
ബിസ്സിനസ്സിലേര്‍പ്പെടുന്ന ഇന്‍ഡ്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണം
അമേരിക്കയില്‍ ബിസിനസ്സ് നടത്തുന്ന ഇന്‍ഡ്യന്‍ വംശജര്‍ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ അതീവശ്രദ്ധയോടെ വേണം.

ഫൊക്കാന മുന്‍ പ്രസിഡന്റും എന്‍.എസ്.എസ് നോര്‍ത്തമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ.പിള്ളക്ക് വെടിയേറ്റ സംഭവം തികച്ചും അപലപനീയവും ദുഃഖകരവുമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ, അതോ കരുതിക്കൂട്ടി ചെയ്ത അക്രമമാണോ എന്ന് ഇനിയും വിശദമായി അറിയേണ്ടതുണ്ട്. എങ്കില്‍ പ്രാഥമികവാര്‍ത്തകര്‍ ഇത് ഒരു കവര്‍ച്ചാ ശ്രമമാണെന്നാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകക്ക് കൊടുക്കുക, റീമോഡലിംഗ് കണ്‍സ്ട്രക്ഷന്‍, ചെറുകിട ഗ്യാസ് സ്‌റ്റേഷന്‍ - ഗ്രോസറിവ്യാപാരികള്‍ എന്നിവര്‍ക്കൊക്കെ എന്നും പേടിസ്വപ്‌നനാണ് ഇത്തരം അക്രമങ്ങള്‍. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും പുറമെ മയക്കുമരുന്നുകളുടെ സ്വാധീനവും ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരക ഘടകങ്ങളാണ്. കഠിനപ്രയത്‌നത്തുലൂടെയും വളരെ കഷ്ടപ്പെട്ടും കുറഞ്ഞ സമയംകൊണ്ട്്് സാമ്പത്തിക വിജയം നേടുന്ന കുടിയേറ്റ ഇന്‍ഡ്യാക്കാരോട് സാമ്പത്തിക അസഹിഷ്ണതയാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്്.

ഇത്തരം അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ പലപ്പോഴും നിയമപാലകരില്‍നിന്നും ഫലപ്രാപ്തി ഉണ്ടാകാറില്ല. അതിനു ഒരു കാരണം പല നഗരങ്ങളിലും വേണ്ടത്ര പോലീസുകാരെ നിയോഗിക്കുവാന്‍ സാമ്പത്തിക പരിമിതികളാണ്. മറ്റൊരു കാരണം ഓരോ നഗരത്തിലേയും വിവിധ ചേരികളില്‍ പത്തിലേറെ മയക്കുമരുന്നു വില്‍പ്പനക്കാരും അവരുടെ പോഷക അക്രമസംഘങ്ങളുമാണ്. ഫിലാഡല്‍ഫിയായില്‍ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയുടെ കിഴക്കു ഭാഗത്ത് ഇത്തരം ഒന്‍പത് അക്രമകൂട്ടങ്ങളുണ്ടെന്നാണ് പോലീസിന്റെ കണക്ക്. ഇതിലെ ഓരോ ഗാംഗിനും പ്രത്യേകമായ അതിന്റെതായ പ്രവര്‍ത്തനരീതികളുണ്ട്. ഇതുകൊണ്ടു തന്നെ വിവിധ നഗരങ്ങളില്‍ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ കുറക്കുവാന്‍ ഉതകുന്ന ജനകീയമായ ബോധവല്‍ക്കരക്ലാസ്സുകള്‍ നടത്താറുണ്ട്.

തോക്കുമായി നടക്കുന്ന ഒരു മലയാളി ഗ്യാസ് സ്‌റ്റേഷന്‍ ഉടമ ബാങ്കിലേക്ക് നടക്കുമ്പോള്‍ മൂന്നള്‍ സംഘം വെടിവെച്ചത് ഇടതുകയ്യിലായതുകൊണ്ട് രക്ഷപ്പെട്ടു. കണ്‍സ്ട്രക്ഷന്‍ രംഗത്തുള്ള മറ്റൊരു മലയാളി, തൊഴിലാളികള്‍ക്ക് ഒന്നര ഇരട്ടി കൂലി കൊടുത്തിട്ടുകൂടി ഒരു ദിവസം പിരിച്ചുവിട്ടപ്പോള്‍ 4000 രൂപ തരുവാന്‍ ഭീഷണിപ്പെടുത്തുകയും കഴുത്തില്‍ കൈകൊണ്ടമര്‍ത്തി ദേഹപീഡനം ചെയ്യുകയുമുണ്ടായി. ഇതെല്ലാം പരാതിപ്പെട്ടിട്ടുപോലും ഫലം കണ്ടെത്തുവാന്‍ സാധിക്കാത്ത ചില ഉദാഹരണങ്ങള്‍ മാത്രം.

പരിഹാരമായി പലരും നിര്‍ദ്ദേശിക്കുന്നത് ഒരു "Common Sense" സമീപനമാണ്. അവയില്‍ ചിലത് ഇവിടെ നിര്‍ദ്ദേശിക്കട്ടെ.

1) ബിസ്സിനസ്സിലേര്‍പ്പെടുന്നവര്‍ എന്നും പരിസരത്തു നടക്കുന്ന കാര്യങ്ങളില്‍ സൂക്ഷമദൃക്കുകളായിരിക്കണം. ഇവരെ നിരീക്ഷിക്കുവാനുള്ള ക്യാമറപോലുള്ള സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണം.

2) പരിസരത്തുള്ള ചേംബര്‍ ഓഫി കോമേഴ്‌സിലും ബിസ്സിനസ്സ് അസ്സോസിയേഷനുകളില്‍ അംഗത്വമെടിക്കുകയും അത്തരം നെ്റ്റ് വര്‍ക്കുകളില്‍ സജീവമായി പങ്കെടുക്കുകയും വേണം.

3) കെട്ടിടങ്ങള്‍ വാടകക്കുകൊടിക്കുന്നവര്‍ വാടകക്ക് കൊടുക്കുന്നതിനു മുമ്പ് അവരുടെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളും ക്രഡിറ്റ് ഹിസ്റ്ററിയും അറിയേണ്ടതുണ്ട്. അല്പം കാലതാമസമെടുത്താലും നല്ല വാടകക്കാറ്# സമയത്തു വാടക തരികയും കെട്ടിടം നന്നായി സൂക്ഷിക്കുകയും ചെയ്യും.

4) അതാതു പ്രദേശങ്ങളില്‍ പോലീസ് ഉപദേശകസമിതികളുണ്ട്. അവ കൂടുന്ന സമയത്തി സന്നിഹിതരാകുവാനും ആ നെറ്റ് വര്‍ക്കില്‍ ഭാഗമാകുവാനും ശ്രമിക്കണം.

5) മോശപ്പെട്ട ഉപഭോക്താക്കളുമായോ വാടകക്കാരുമായുമൊക്കെ ഉരസുന്നതൊഴിവാക്കുവാന്‍ കഴിവുള്ള ജോലിക്കാരെ മദ്ധ്യവര്‍ത്തികളായി ഉപയോഗിക്കുന്നത് സഹായകമാകും.

6) സാമ്പത്തിക കരാറുകള്‍, ഇടപാടുകള്‍ നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവേഴ്‌സ് ലൈസന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് തുടങ്ങിയവയുടെ ഫോട്ടോകോപ്പികള്‍ സൂക്ഷിക്കുന്നതും അവശ്യമാണ്. ഒരു തര്‍ക്കമുണ്ടായാല്‍ ഇവ എത്രമാത്രം ഉപകരിക്കുമെന്ന് സംശയമില്ല.

7) മുഖ്യധാരയിലുള്ള നെറ്റ് വര്‍ക്കുകളില്‍ ഭാഗമാവുകയും അവരുടെ അറിവും പ്രവര്‍ത്തനരീതികളും മനസ്സിലാകുന്നത്് അവശ്യമാണ്.

ഇത്തരം കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ഉതകുന്ന ശക്തമായ പ്രതിരോധ ശൈലികള്‍ വാര്‍ത്തെടുക്കണം.

അടുത്ത കാലങ്ങളായി ഇന്‍ഡ്യക്കാര്‍ക്കെതിരെ, പ്രത്യേകിച്ച് മലായാളികള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവയെ ചെറുക്കുവാന്‍ ന്ിയമപാലകര്‍ക്ക് ഒരു പരിധിവരെ സാധിച്ചേക്കാം. എങ്കില്‍ നാം ഓരോരുത്തരും എടുക്കുന്ന മുന്‍കൂട്ടിയുള്ള കരുതലുകള്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിച്ചേക്കും.



Join WhatsApp News
Jose Kurian 2015-01-05 07:07:42
Thank you for the nice guidance. I been in the business last ten years and these guidance will help me lot.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക