Image

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തുന്നു.

ജൂബി വള്ളിക്കളം Published on 07 February, 2015
ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തുന്നു.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി ഫെബ്രുവരി 14 രാവിലെ 11 മുതല്‍ 3 മണിവരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തുന്നു. 

തദവസരത്തില്‍ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ബി.എം.ഐ. എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇന്നത്തെ പ്രധാന മരണകാരണങ്ങളായ ഹാര്‍ട്ട് അറ്റായ്ക്കിന്റേയും സ്‌ട്രോക്കിന്റേയും പ്രധാന രോഗലക്ഷണങ്ങളേക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായിരിക്കും. 

പ്രമേഹരോഗികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ആരോഗ്യപരമായ ഭക്ഷണക്രമീകരണരീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനും പ്രഗത്ഭരായ വ്യക്തികള്‍ ലഭ്യമായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്-773 865 2456
സെക്രട്ടറി ജൂബി വള്ളിക്കളം- 312 685 5829

റിപ്പോര്‍ട്ട് : ജൂബി വള്ളിക്കളം

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക