Image

ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂന്‍ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം Published on 26 December, 2011
ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂന്‍ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നു
ഷിക്കാഗോ: ഷിക്കാഗോ ഡൗണ്‍ടൗണിലുള്ള ബാള്‍റൂം ഹോട്ടലിന്റെ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ച്‌ ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂനിന്റെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ വെച്ച്‌ അദ്ദേഹം എല്ലാ ഇന്ത്യക്കാര്‍ക്കും ക്രിസ്‌മസ്‌ ന്യൂഇയര്‍ ആശംകള്‍ നേര്‍ന്നു. ഗവര്‍ണ്ണര്‍ക്ക്‌ ജന്മദിനാശംസകള്‍ നേരുവാനായി സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ജെസ്സി വൈറ്റ്‌, ലഫ്‌. ഗവര്‍ണ്ണര്‍ ഷീല സൈമണ്‍, സ്റ്റേറ്റ്‌ സെനറ്റര്‍മാര്‍, വിവിധ സിറ്റികളിലെ മേയര്‍മാര്‍,കോര്‍പ്പറേറ്റ്‌ എക്‌സിക്യൂട്ടീവ്‌സ്‌, ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഡോ. ആഷിഷ്‌ സെന്‍ എന്നിവര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.

ബര്‍ത്ത്‌ഡേ കേക്ക്‌ മുറിച്ചുകൊണ്ട്‌ ഗവര്‍ണ്ണര്‍ ചെയ്‌ത പ്രസംഗത്തില്‍ ഷിക്കാഗോയും, സെന്റ്‌ ലൂയീസിനേയും കൂട്ടിയോജിപ്പിക്കുന്ന ഹൈസ്‌പീഡ്‌ ട്രെയിനിന്റെ പ്രൊജക്‌ട്‌ 2014-ല്‍ പൂര്‍ത്തിയാകുമെന്ന്‌ അറിയിച്ചു. ഈ പദ്ധതികൊണ്ട്‌ കണ്‍സ്‌ട്രക്ഷന്‍, എന്‍ജിന്‍ നിര്‍മ്മാണം, ബോഗി നിര്‍മ്മാണം, എന്‍ജിനീയറിംഗ്‌ തുടങ്ങിയ മേഖലകളില്‍ ഇല്ലിനോയിസില്‍ ആറിയിരത്തിലധികം ജോലികള്‍ പുതുതായി സൃഷ്‌ടിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം അറിയിച്ചു. ഇത്‌ ഇല്ലിനോയിലുള്ള ജനങ്ങള്‍ക്ക്‌ തന്റെ ജന്മദിന സമ്മാനമാണെന്ന്‌ അറിയിക്കുകുയുണ്ടായി. ഇതിന്‌ അനുമതിയും സാമ്പത്തിക സഹായവും നല്‍കിയ ഒബാമ ഭരണകൂടത്തിന്‌ അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂന്‍ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക