Image

മലയാളി വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ പ്രശസ്ത വിജയം

Published on 26 December, 2011
മലയാളി വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ പ്രശസ്ത വിജയം

ഒക്കലഹോമ: മെമ്മോറിയല്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ മലയാളിയായ യാര്‍സില്‍ ജോര്‍ജ് രണ്ടാം സ്ഥാനത്തിനര്‍ഹനായി.43 സംസ്ഥാനങ്ങളില്‍ നിന്നായി 1595 വിദ്യാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 1995 ഏപ്രില്‍ 19ന് ഒക്കലഹോമയിലെ ആല്‍ഫ്രഡ് മുഹറം എന്ന ഫെഡറല്‍ ബില്‍ഡിംഗ്
ബോംബു ചെയ്തു തകര്‍ത്തതിനെക്കുറിച്ച് എഴുതിയ ഉപന്യാസത്തിന് യാര്‍സിന് അപൂര്‍വ്വമായ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. കുഞ്ഞിലേ മുതല്‍ നല്ല വായനശീലമുള്ള യാര്‍സിന്‍ നല്ലൊരു പ്രാസംഗികനും കൂടിയാണ്.
 
ഒക്കലഹാമസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിലെ അക്കൗണ്ടന്റായ ജോര്‍ജ് ജോസഫിന്റേയും ഒ.യു മെഡിക്കല്‍ സെന്ററിലെ നേഴ്‌സ് ആയ ലിന്‍സിയുടേയും മൂത്ത മകനാണ് യാര്‍സിന്‍ ജോര്‍ജ്. 2011 ഡിസംബര്‍ മാസം 13-ാം തീയതി ഒക്കലഹോമയില്‍ വച്ച് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സ്റ്റീഫന്‍ ടെയ്‌ലര്‍ യാര്‍സിന് കാഷ് അവാര്‍ഡും പ്രശംസാ ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
മലയാളികള്‍ക്കു മുഴുവന്‍ അഭിമാനമായ യാര്‍സിന്‍ ജോര്‍ജിന് യോഷ് ജോര്‍ജ് എന്ന സഹോദരനും നിസെ ജോര്‍ജ് എന്ന സഹോദരിയുമുണ്ട്. ഒക്കലഹോമയിലുള്ള എഡ്മണ്ടിലെ ANGIE DEBO ELEMENTRY SCHOOL ലെ 5th ഗ്രേഡ് വിദ്യാര്‍ത്ഥിയാണ് യാര്‍സിന്‍ ജോര്‍ജ്.

ശങ്കരന്‍ കുട്ടി, ഒക്കലഹോമ
ഐ.പി.സി.എന്‍.എ ഒക്കലഹോമ
405-577-5396
മലയാളി വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ പ്രശസ്ത വിജയംമലയാളി വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ പ്രശസ്ത വിജയംമലയാളി വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ പ്രശസ്ത വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക