Image

യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് അറ്റ്‌ലാന്റ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് ഗാനസന്ധ്യയും നടത്തി

നിബു വെള്ളവന്താനം. Published on 26 December, 2011
യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് അറ്റ്‌ലാന്റ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് ഗാനസന്ധ്യയും നടത്തി

അറ്റ്‌ലാന്റാ: യൂണൈറ്‌റ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് അറ്റ്‌ലാന്റയുടെ
(യു.സി.എഫ്) പ്രവര്‍ത്തനോദ്ഘാടനവും, ക്രിസ്തുമസ് ഗാനസന്ധ്യയും ഡിസംബര്‍ 18 ഞായറാഴ്ച ലോറന്‍സ് വില്ലയിലുള്ള റോക്ക് സ്പ്രിങ്‌സ് ചര്‍ച്ചില്‍ നടന്നു. പ്രസിഡന്റ് സണ്ണി പറവനേത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ശ്രീ.എന്‍.കെ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

റവ.സുരേഷ് തോമസ് സ്വാഗതവും ജോര്‍ജ് മേലേത്ത് ആശംസയും അറിയിച്ചു. ഷാലോം വോയ്‌സും, ക്രിസ്ത്യന്‍ കോറസും ചേര്‍ന്ന് സംയുക്തമായി അവതരിപ്പിച്ച ക്രിസ്തുമസ് ഗാനസന്ധ്യ സദസ്സിനെ സംഗീത സാന്ദ്രമാക്കിതീര്‍ത്തു. റവ.സിബി കുരുവിള ക്രിസ്തുമസ് സന്ദേശം നല്‍കി. മാസ്റ്റര്‍ റിധ് വിക്കിന്റെ ഉപകരണ സംഗീതാവതരണം(ഇന്‍സ്ട്രുമെന്റല്‍ ഡ്രം സോളോ) ഗാന സന്ധ്യയ്ക്ക് തിളക്കം കൂട്ടി. തുടര്‍ന്ന് എല്ലാ ഗായകരും ചേര്‍ന്ന് വിവിധ പാട്ടുകള്‍ കോര്‍ത്ത് ഇണക്കി അവതരിപ്പിച്ച ഗാനസമാഹാരം സംഗീത ആസ്വാദകരെ വളരെയധികം ആകര്‍ഷിച്ചു. റവ.സിബി കുരുവിളയുടെ സമാപന പ്രാര്‍ത്ഥയോടെ പരിപാടികള്‍ സമാപിച്ചു.

 സംഗീത സന്ധ്യയുടെ സ്‌പോണ്‍സേഴ്‌സിനോടും, എല്ലാ അഭ്യുതകാംക്ഷികളോടുമുള്ള പ്രത്യേക നന്ദി പ്രസിഡന്റ് സണ്ണി പറവനേത്ത് അറിയിച്ചു. ആത്മീയ മൂല്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് എല്ലാ ക്രൈസ്തവര്‍ക്കും കൂടി പൊതു ഐക്യവേദി ഒരുക്കുകയാണ് യു.സി.എഫ്.എ യുടെ ലക്ഷ്യമെന്നും പ്രാര്‍ത്ഥന, കൂട്ടായ്മ, സേവനം എന്നീ മൂന്നു ആപ്തവാക്യങ്ങള്‍ മുഖമുദ്രയാക്കിക്കൊണ്ടായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും സെക്രട്ടറി നൈനാന്‍ കോടിയാട്ട് അറിയിച്ചു.

സംഘടനയുടെ ഭാരവാഹികളായി സണ്ണി പറവനേത്ത്(പ്രസിഡന്റ്), നൈനാന്‍ കോടിയാട്ട്(സെക്രട്ടറി), ഷിജു കുര്യന്‍ (ട്രഷറാര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: unitedchristianfellowshipatl@gmail.com

യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് അറ്റ്‌ലാന്റ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ് ഗാനസന്ധ്യയും നടത്തി
യു.സി.എഫ്.എയുടെ പ്രവര്‍ത്തനോദ്ഘാടനം ശ്രീ.എന്‍.കെ.ജോര്‍ജ് നിര്‍വഹിക്കുന്നു. (വലത്ത് നിന്ന്) നൈനാന്‍ കോടിയോട്ട്, റോയ് മാത്യൂ, സണ്ണി പറവനേത്ത്, റവ.സിബി കുരുവിള, ജോര്‍ജ് മേലേത്ത്, ഷിജു കുര്യന്‍, സാം.ടി.സാമുവേല്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക