Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ക്രിസ്തുമസ്സ് ആഘോഷം ഹൃദയസ്പര്‍ശമായി.

ഷാജി രാമപുരം Published on 26 December, 2011
ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ക്രിസ്തുമസ്സ് ആഘോഷം ഹൃദയസ്പര്‍ശമായി.

ഡാളസ്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ ആഭിമുഖ്യത്തില്‍, കവിയൂര്‍ തേജസ് സ്‌പെഷ്യല്‍ സ്‌ക്കൂളിനു വേണ്ടി, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും സൗഹൃദസംഗമവും ഡിസംബര്‍ 23-ാം തീയതി തിരുവല്ലയിലെ ഡാളസ് നഗറില്‍ നടന്നു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല , ഡാളസ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.എന്‍.എം. രാജു അദ്ധ്യക്ഷം വഹിച്ചു. ഒരു ദശാബ്ദത്തിലധികമായി നടത്തപ്പെടുന്ന തേജസിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. തിളക്കമാര്‍ന്ന ജീവിതത്തിന്റെ പുറകെ പായുന്ന ആധുനിക ലോകം പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ , ഇത്തരം ജീവിതങ്ങള്‍ ചെലുത്തുന്ന സ്വാധീനമാണ് സമൂഹത്തെ നേര്‍വഴിയില്‍ നിലനിര്‍ത്താന്‍ നിര്‍ബന്ധിതരാക്കുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പരിപാലിക്കുന്ന മാതാപിതാക്കള്‍ ഈശ്വരനിയോഗമാണ് ഏറ്റെടുത്തിരിക്കുന്നത്.

സമ്മേളനം കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.റ്റി.കെ. സജീവ് ഉദ്ഘാടനം ചെയ്തു. തേജസ് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഡാളസ് ഫോര്‍ട്ട് വര്‍ത്ത് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളേയും അദ്ദേഹം ശ്ലാഘിച്ചു. ഇത്തരം കുട്ടികളെ പരിരക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന പ്രതിമാസ വേതനം തേജസ്സിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അനുവദിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

മസ്തിഷ്‌ക വൈകല്യം സംഭവിച്ച കുട്ടികള്‍ക്കുവേണ്ടി നടത്തപ്പെടുന്ന തേജസ് സ്‌പെഷ്യല്‍ സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്, സ്‌ക്കൂള്‍ ഡയറക്ടര്‍ ശ്രീമതി അന്നമ്മ നൈനാന്‍ വിശദീകരിച്ചു. ഒരു ദശാബ്ദം പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടം ഇല്ലാത്തതിന്റെ വൈഷമ്യം ഡയറക്‌ടേസ് ബോര്‍ഡ് അംഗം നൈനാന്‍ വാഴയില്‍ വിവരിച്ചു. പത്തു സെന്റ് സ്ഥലം വാങ്ങി അതില്‍ ആരംഭിച്ചിരിക്കുന്ന കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഏവരുടേയും സഹായസഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ച് നിരണം ഭദ്രാസന സെക്രട്ടറി റവ.സി.ബി. വില്യം ക്രിസ്തുമസ് സന്ദേശം നല്‍കി. യേശുദേവന്റെ രക്ഷയുടെ ദിവ്യവെളിപ്പാടിന്റെ ഈ സുദിനം, സമദൃഷ്ടതയോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അപരനില്‍ ക്രിസ്തുവിനെ കാണുന്ന സ്‌നേഹം നമ്മെ കര്‍മ്മനിരതരാകട്ടെ. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തേജസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, കവിയൂര്‍ വിശ്വസേവാ ട്രസ്റ്റ് സെക്രട്ടറിയുമായ ഡോ.പി.ജെ. ഫിലിപ്പ്, ശ്രീകൃഷ്ണ ക്ലിനിക്ക് ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. സജി ചാക്കോ, എന്‍.എസ്.എസ് തിരുവല്ലാ താലൂക്ക് ഭരണസമിതി അംഗം ശ്രീ മോഹന്‍ കുമാര്‍, സാഹിത്യകാരനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഡാളസ് കോര്‍ഡിനേറ്ററുമാരായ പ്രൊഫ.കെ.പി. മാത്യൂ, കവിയൂര്‍ വൈ.എം.സി.എ വൈസ് പ്രസിഡന്റും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കോര്‍ഡിനേറ്ററുമായ ശ്രീ.കെ.സി. മാത്യൂ എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കേണ്ടതിന്റേയും ഏകോപിപ്പിക്കേണ്ടതിന്റേയും ആവശ്യകത അവര്‍ ചൂണ്ടികാട്ടി.

ക്രിസ്തുമസ് വിരുന്നിനൊപ്പം, കവിയൂര്‍ സ്ലീബാ മാര്‍ത്തോമ്മാ ഗായകസംഘം ഒരുക്കിയ സംഗീത വിരുന്നും ആഘോഷങ്ങള്‍ക്ക് മികവേകി. ഡാളസില്‍ നിന്നും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ജോസഫ് രാജനും ഭാരവാഹികളും ക്രിസ്മസ് ആശംസകള്‍ അറിയിച്ചു. തുടര്‍ന്നും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സെക്രട്ടറി പി.സി.മാത്യൂ, ട്രഷറര്‍ തോമസ് ചെളേത്ത്, ജോണ്‍ സാമുവേല്‍, അന്‍ജു ബിജിലി എന്നിവര്‍ അറിയിച്ചു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ക്രിസ്തുമസ്സ് ആഘോഷം ഹൃദയസ്പര്‍ശമായി.ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ക്രിസ്തുമസ്സ് ആഘോഷം ഹൃദയസ്പര്‍ശമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക