Image

ഗായകന്‍ ജോഹാനസ്‌ ഹീസ്‌റ്റേഴ്‌സ്‌ അന്തരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 26 December, 2011
ഗായകന്‍ ജോഹാനസ്‌ ഹീസ്‌റ്റേഴ്‌സ്‌ അന്തരിച്ചു
ബര്‍ലിന്‍: അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ നാസി ഭരണകാലത്തും പിന്നീടും ഹിറ്റ്‌ലറെ വാഴ്‌ത്തിപ്പാടിയ ലോകപ്രശസ്‌തനായ ഓപ്പറ ഗായകന്‍ ജോഹാനസ്‌ ഹീസ്‌റ്റേഴ്‌ (108) അന്തരിച്ചു.

ജര്‍മനിയിലെ ബവേറിയില്‍ സ്റ്റാണ്‍ബെര്‍ഗ്‌ ക്‌ളിനിക്കില്‍ വെച്ച്‌ ഡിസംബര്‍ 24 നായിരുന്നു അന്ത്യം സംഭവിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ഏജന്‍സി വക്താവ്‌ റോസ്‌ അറിയിച്ചു. രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു.

1903 ല്‍ നെതര്‍ലണ്ടില്‍ ജനിച്ച ഇദ്ദേഹം നാസി തല്‍പ്പരനായി ജര്‍മനിയിലേയ്‌ക്ക്‌ കുടിയേറുകയായിരുന്നു. ഒട്ടനവധി സിനിമകളിലും ഓപ്പറെ നാടകങ്ങളിലും ധിരവധി റോളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഫ്രെന്‍സാ ലെഹാര്‍ എന്ന ഓപ്പറെയില്‍ മുഖ്യകഥാപാത്രമായി മെറി വിഡോവിന്റെ വേഷം 1600 തവണ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌.

പതിറ്റാണ്ടുകള്‍ക്കു ശേഷം 2008ല്‍ സ്വന്തം ജന്മദേശത്ത്‌ നടത്തിയ സംഗീത പരിപാടിയില്‍ ഹിറ്റ്‌ലറെ പ്രതിപാദിയ്‌ക്കുന്ന ഗാനം ആലപിച്ചതിന്‌ ഏറെ പ്രതിഷേധം നേരിട്ടിരുന്നു. എന്നാല്‍ 1963 ല്‍ ഇതേ സ്ഥലത്ത്‌ ഇദ്ദേഹം പാടിയപ്പോള്‍ പ്രേക്ഷകര്‍ ഇദ്ദേഹത്തിന്റെ സ്‌റ്റേജിലേയ്‌ക്ക്‌ ഇരച്ചുകയറി ഹിറ്റ്‌ലര്‍ക്ക്‌ സല്യൂട്ട്‌ നടത്തി.
ഗായകന്‍ ജോഹാനസ്‌ ഹീസ്‌റ്റേഴ്‌സ്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക