Image

ജോര്‍ജ്ജിയ ഇന്ത്യന്‍ നേഴ്‌സസ്സ് അസോസിയേഷന്റെ ഉത്ഘാടനം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 March, 2015
ജോര്‍ജ്ജിയ ഇന്ത്യന്‍ നേഴ്‌സസ്സ് അസോസിയേഷന്റെ ഉത്ഘാടനം
അറ്റ്‌ലാന്റ:  ജോര്‍ജ്ജിയ ഇന്ത്യന്‍ നേഴ്‌സസ്സ് അസോസിയേഷന്റെ (ജീന) 20152016 കാലയളവിലേക്കുള്ള  പ്രവര്‍ത്തന പരിപാടികളുടെ ഉത്ഘാടനം  ലില്‍ബണില്‍ ഫെബ്രുവരി 22 നു വിവിധ പരിപാടികളോടെ നടന്നു. 

മൗനപ്രാര്‍ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ ശ്രീമതി മിനി ജേക്കബ് സ്വാഗതമാശംസിച്ചു. തുടര്‍ന്ന്, ജീനയുടെ സ്ഥാപകയും മുന്‍ പ്രസിഡെന്റുമായ ശ്രീമതി മേരി ജോസ് യോഗത്തെ അഭിസംബോധന ചെയ്യുകയും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ക്കു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

കഴിഞ്ഞ കാല നേട്ടങ്ങളെ വിലയിരുത്തുകയും ജൂലൈ മാസത്തില്‍ സംഘടിപ്പിച്ച  നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ്സ് ഓഫ് അമേരിക്ക (നൈന)യുടെ Biennial Conference at Sea ' യെ കുറിച്ച് സംസാരിക്കുകയും അതില്‍ ജീനയുടെ സാന്നിദ്ധ്യത്തെ കുറിച്ചും കൈവരിച്ച വിജയത്തെകുറിച്ചും മേരി ജോസ്  വാചാലയായി.  

നൈനായുടെ ഏവര്‍  റോളിംഗ് ട്രോഫി   ഈ വര്‍ഷം ജീനയ്ക്കു കരസ്ഥമാക്കാന്‍ കഴിഞ്ഞത്  വളരെ സുത്യര്‍ഹമായ നേട്ടമാണെന്ന് അവര്‍ പറഞ്ഞു. നൈനായുടെ Nightingale അവാര്‍ഡ് നേടിയ ശ്രീമതി അച്ചാമ്മ കൊകൊത്തിനെയും നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ലില്ലി ആനിക്കാട്ടിനെയും മേരി ജോസ് അനുമോദിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ശ്രീമതി ലില്ലി ആനിക്കാട്ട്, വൈസ് പ്രസിഡെന്റ് ശ്രീമതി മീന ജോസഫ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡെന്റ് ശ്രീമതി ജാനറ്റ് ജെയിംസ് കാശിനാഥന്‍, സെക്രട്ടറി  ശ്രീമതി ജെസ്സി മാത്യു, ട്രഷറര്‍ ശ്രീമതി ബെറ്റ്‌സീ അഗസ്റ്റിന്‍ എന്നീവരെ അഭിനദിക്കുകയും സദസിനു പരിചയപ്പെടുത്തുകയുമുണ്ടായി. 

 മുന്‍ സെക്രട്ടറി, ശ്രീമതി ഷെര്‍ലി പാറയില്‍ ജീനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മുന്റിപ്പോര്‍ട്ട്  വായിച്ചു  പുതിയ സെക്രടറി ശ്രീമതി ജെസ്സി മാത്യുവിന് രേഖകള്‍ കൈമാറി. ശ്രീമതി ബെറ്റ്‌സീ അഗസ്റ്റിന്‍ പണമിടപാടുകളെ പറ്റിയുള്ള വിവരണം നല്കുകയും പാസ്സാക്കുകയും ചെയ്തു. മുന്‍ വൈസ് പ്രസിഡെന്റ്  ശ്രീമതി സിസിലി, മുന്‍ പ്രസിഡെന്റ്  ചെയ്ത എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

പ്രസിഡെന്റ് ശ്രീമതി ലില്ലി ആനിക്കാട്ട് ജീനയുടെ ഭാവി പരിപാടികളും  ലക്ഷ്യങ്ങള്‍ക്കും വിവരിച്ചു. മാര്‍ച്ച് 15ന് സായി ഹെല്‍ത്ത് ഫെയര്‍, ഏപ്രില് 19 ന് സിപിആര്‍ റിനൂവല്‍, മേയ് 9ന് നേഴ്‌സസ്സ് ഡേ ആഘോഷം എന്നീ പര്പാടികള്‍ നടക്കും.

വൈസ് പ്രസിഡെന്റ്  ശ്രീമതി മീന ജോസഫ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  പബ്ലിക് റിലേഷന് വേണ്ടി ഷൈനി മൂഞ്ഞേലി അറിയിച്ചതാണിത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് http://www.thegina.org/.

ജോര്‍ജ്ജിയ ഇന്ത്യന്‍ നേഴ്‌സസ്സ് അസോസിയേഷന്റെ ഉത്ഘാടനംജോര്‍ജ്ജിയ ഇന്ത്യന്‍ നേഴ്‌സസ്സ് അസോസിയേഷന്റെ ഉത്ഘാടനംജോര്‍ജ്ജിയ ഇന്ത്യന്‍ നേഴ്‌സസ്സ് അസോസിയേഷന്റെ ഉത്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക