Image

ഹെര്‍മോന്‍ മാര്‍ത്തോമ്മാ ഇടവക ക്രിസ്‌മസ്‌ ആഘോഷിച്ചു

ജിബോയ്‌ ജോര്‍ജ്‌ Published on 27 December, 2011
ഹെര്‍മോന്‍ മാര്‍ത്തോമ്മാ ഇടവക ക്രിസ്‌മസ്‌ ആഘോഷിച്ചു
മിഡ്‌ലാന്‍ഡ്‌സ്‌: ഹെര്‍മോന്‍ മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ കാരള്‍ സര്‍വീസ്‌ ഡിസംബര്‍ 24ന്‌ ചെംസിലിവുഡിലുള്ള സെന്റ്‌ ആന്‍ഡ്രൂസ്‌ ദേവാലയത്തില്‍ നടന്നു. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കുര്‍ബാനയോടെ ആരംഭിച്ച ആഘോഷങ്ങള്‍ക്ക്‌ റവ. സാബു സി. മാത്യു നേതൃത്വം നല്‍കി. ഇടവക ഗായകസംഘത്തിന്റെ ക്രിസ്‌മസ്‌ കാരള്‍ ആഘോഷത്തിന്‌ മാറ്റുകൂട്ടി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്രിസ്‌മസ്‌ പ്രസന്റേഷന്‍ വര്‍ണാഭമായി.

സീനായ്‌ മാര്‍ത്തോമ്മാ ഇടവക വികാരി റവ. വി.ജി. ഗീവര്‍ഗീസ്‌ മുഖ്യാതിഥി ആയിരുന്നു. ലോകരക്ഷകനായ്‌ പിറന്ന ഉണ്ണീയീശോയുടെ തിരുപ്പിറവിയുടെ യഥാര്‍ഥ സന്ദേശം ഉള്‍ക്കൊണ്ടു കൊണ്ട്‌ ക്രിസ്‌മസ്‌ ആഘോഷിക്കുവാന്‍ ക്രിസ്‌മസ്‌ സന്ദേശത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്‌തു. സെന്റ്‌ ആന്‍ഡ്രൂസ്‌ ഇടവക വികാരി റവ.ജെഡും റവ. സാബു സി. മാത്യുവും ഇടവക ജനങ്ങള്‍ക്ക്‌ ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു.

ഇടവക ട്രസ്‌റ്റി എലിസബത്ത്‌ തോമസ്‌ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജിബോയ്‌ ജോര്‍ജ്‌ കൃതജ്‌ഞത അറിയിച്ചു. ആഘോഷ പരിപാടികള്‍ എട്ടിന്‌ ക്രിസ്‌മസ്‌ ഡിന്നറോടു കൂടി സമാപിച്ചു.
ഹെര്‍മോന്‍ മാര്‍ത്തോമ്മാ ഇടവക ക്രിസ്‌മസ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക