Image

അയര്‍ലന്‍ഡില്‍ നിന്നും ചികിത്സാര്‍ത്ഥം നാട്ടിലെത്തിയ മലയാളി മരണമടഞ്ഞു

ജയ്‌സണ്‍ കിഴക്കയില്‍ Published on 27 December, 2011
അയര്‍ലന്‍ഡില്‍ നിന്നും ചികിത്സാര്‍ത്ഥം നാട്ടിലെത്തിയ മലയാളി മരണമടഞ്ഞു
ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ നിന്നും കാന്‍സര്‍ ചികിത്സയ്‌ക്കായി കേരളത്തിലെത്തിയ മലയാളി മരിച്ചു. കോട്ടയം പാലൂര്‍ക്കാവ്‌ കൊല്ലക്കൊമ്പില്‍ കെ എം സെബാസ്റ്റ്യന്റെയും ലില്ലിക്കുട്ടിയുടേയും മകന്‍ രാജേഷ്‌ കെ സെബാസ്റ്റ്യനാണ്‌ (സാജു 41) മരിച്ചത്‌. സംസ്‌കാരം ഇന്ന്‌ (ചൊവ്വാഴ്‌ച) വൈകുന്നേരം പാലൂര്‍ക്കാവ്‌ സെന്റ്‌ ജോര്‍ജ്ജ്‌ ദേവാലയത്തില്‍.

രാജേഷ്‌ അയര്‍ലന്‍ഡിലെ ലിംറിക്കില്‍ കഴിഞ്ഞ നാലു വര്‍ഷമായി ജോലി നോക്കി വരികയായിരുന്നു. ഭാര്യ ലൗലി കൈനകരി താമരശ്ശേരി കുടുംബാംഗം(സ്റ്റാഫ്‌ നഴ്‌സ്‌, സെന്റ്‌ ജോണ്‍സ്‌ ഹോസ്‌പിറ്റല്‍ ലിംറിക്ക്‌, അയര്‍ലന്‍ഡ്‌). മക്കള്‍ ആന്‍സല്‍, ആരണ്‍, അന്നമോള്‍. സഹോദരങ്ങള്‍ സാബു, സുനില്‍, സിജു.
അയര്‍ലന്‍ഡില്‍ നിന്നും ചികിത്സാര്‍ത്ഥം നാട്ടിലെത്തിയ മലയാളി മരണമടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക