Image

അമിത വേഗത: യുവതിയെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു

Published on 27 December, 2011
അമിത വേഗത: യുവതിയെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു
ദുബൈ: അമിതവേഗതയില്‍ വാഹനമോടിച്ചത്‌്‌ ചോദ്യം ചെയ്‌ത പൊലീസുദ്യോഗസ്ഥരെ യുവതി വട്ടംകറക്കി, ഒപ്പം ഭീഷണിയും. കഴിഞ്ഞദിവസം അല്‍ വര്‍ഖ റൗണ്ട്‌ എബൗട്ടിന്‌ സമീപമാണ്‌ സംഭവം.
അമിതവേഗതയില്‍ പോകുന്ന രണ്ട്‌ വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ട പൊലീസിന്‌ പക്ഷെ അവ നിര്‍ത്തിക്കാനായില്ല. അന്വേഷണത്തിനൊടുവില്‍ ഈ വാഹനങ്ങളിലൊന്ന്‌ മിര്‍ദിഫ്‌ സിറ്റി സെന്‍ററിന്‌ സമീപം നിര്‍ത്തിയിട്ടതായി പൊലീസ്‌ കണ്ടെത്തി. ഉടമയായ യുവതിയെ ചോദ്യം ചെയ്‌തെങ്കിലും പൊലീസ്‌ കുഴങ്ങി. തനിക്കിഷ്ടമുള്ള വേഗതയില്‍ ഓടിക്കാനായില്‌ളെങ്കില്‍ പിന്നെ ഇത്തരം സ്‌പോര്‍ട്‌സ്‌ കാറുകൊണ്ടെന്ത്‌ പ്രയോജനമെന്നായിരുന്നു യുവതിയുടെ പ്രതികരണം. താന്‍ നിയമ ലംഘനം നടത്തിയതിന്‌ എന്താണ്‌ തെളിവെന്നും ഇവര്‍ ചോദിച്ചു. ഇവരുടെ കാര്‍ 180 കി.മീറ്റര്‍ വേഗതയിലും കൂടെയുള്ള യുവാവിന്‍േറത്‌ 160 കി.മീറ്റര്‍ വേഗതയിലുമായിരുന്നു സഞ്ചരിച്ചിരുന്നത്‌. ഇവയുടെ നമ്പര്‍ പ്‌ളേറ്റ്‌ റഡാറില്‍ പതിഞ്ഞിരുന്നില്ലത്രെ.

വാഹനം പിടിച്ചെടുക്കാന്‍ തുനിഞ്ഞ ഉദ്യോഗസ്ഥരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വാഹനത്തില്‍ കയറിയിരുന്നും പല തവണ ഇത്‌ ആവര്‍ത്തിച്ചു. ധൈര്യമുണ്ടെങ്കില്‍ നടപടിയെടുക്കൂ എന്ന മട്ടിലായിരുന്നു യുവതി. ഒടുവില്‍ രണ്ട്‌ മണിക്കൂറോളമെടുത്താണ്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിച്ചത്‌.

അപമര്യാദയോടെ പെരുമാറിയ യുവതി ശിക്ഷാര്‍ഹയാണെന്നും വാഹനം പിടിച്ചെടുക്കുമെന്നും ട്രാഫിക്‌ പൊലീസ്‌ ഡയറക്ടര്‍ ജനറല്‍ മേജര്‍ മുഹമ്മദ്‌ സൈഫ്‌ അല്‍ സഫിനെ ഉദ്ധരിച്ച്‌ അല്‍ ഖലീജ്‌ അറബി ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക