Image

ലിവര്‍പൂള്‍ മലയാളി അസ്സേസിയേഷന്റെ ക്രിസ്തുമസ് പുതുവല്‍സര ആഘോഷവും വാര്‍ഷിക സമ്മേളനവും

Published on 28 December, 2011
ലിവര്‍പൂള്‍ മലയാളി അസ്സേസിയേഷന്റെ ക്രിസ്തുമസ് പുതുവല്‍സര ആഘോഷവും വാര്‍ഷിക സമ്മേളനവും

പ്രിയ സുഹൃത്തേ,

"ലിമയുടെ ക്രിസ്തുമസ് നവവല്‍സരാശംസകള്‍ "

ലിവര്‍പൂളിലെ മലയാളികളുടെ പ്രവാസ ജീവിതത്തില്‍ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്ന ലിമ അതിന്റെ 12-ാമത് വാര്‍ഷിക സമ്മേളനവും, ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങളും 2012 ജനുവരി മാസം 14ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മുതല്‍ ലിവര്‍പൂള്‍ കെന്‍സിംഗ്ടണ്‍ ഫീല്‍ഡ്‌സ് കമ്മ്യൂണിറ്റി സെന്ററില്‍ ( Kensington Fields community Centre, 24 Hall Lane, Liverpool, L7 8TQ) വച്ചു നടത്തപ്പെടുന്നു.


ഒരു ദശാബ്ദത്തിലേറയായി ലിവര്‍പൂളിലെ മലയാളികള്‍ക്കും, യൂ.കെ. യിലേ മലയാളി അസ്സോസിയേഷനുകള്‍ക്കു പോലും മാതൃകയായി നിലകൊള്ളുന്ന ലിമ അതിന്റെ പ്രയാണം പ്രശംസനീയമാംവിധം തുടരുകയാണ്. ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലേപ്പോലെ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ലിമയ്ക്കു കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

ക്രിസ്തുമസിന്റെയും പുതുവല്‍സരത്തിന്റെയും നിറവില്‍ ലിവര്‍പൂളിലെ മലയാളികള്‍ക്കായി വേറിട്ട കലാ വിരുന്നുകളും, ക്രിസ്തുമസ് ഡിന്നറും ക്രമീകരിച്ചിരിക്കുന്ന ഈ സംഗമത്തില്‍ ഒരു കുടുംബത്തിനു വെറും 20 പൗണ്ടു മാത്രമായിരിക്കും പ്രവേശ ടിക്കറ്റ്. ഈ സംഗമം ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാ അംഗങ്ങളും ജനുവരി 8നു മുമ്പായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യേണ്ടതാണ്.

ആഘോഷത്തോടനുബന്ധിച്ച് ലീമയുടെ വാര്‍ഷിക സമ്മേളനം നടത്തപ്പെടുന്നതും 2012 വര്‍ഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കപ്പെടുന്നതുമായിരിക്കും. ലീമ കുടുംബത്തിലേ എല്ലാ അംഗങ്ങളും ഇതൊരറിയിപ്പായി സ്വീകരിച്ച് നേരത്തേതന്നെ എത്തിച്ചേര്‍ന്ന് ഈ പരിപാടി ഒരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന് ലിമയ്ക്കു വേണ്ടി,
പ്രസിഡന്റ്
ടിജോ തോമസ്സ്

എച്ച്.ഡി.എഫ്.സി. ലൈഫ്-സോണി സത്യനാണ് ലിമ ക്രിസ്മസ് ആഘോഷം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനും, ട്രഷറാര്‍ സെബാസ്റ്റ്യന്‍ ജോസഫ് -07728474810, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്-077882254892, പി.ആര്‍.ഒ ഹരി കുമാര്‍ - 07963387035.

വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കണ്ണന്‍ച്ചിറ
ലിവര്‍പൂള്‍ മലയാളി അസ്സേസിയേഷന്റെ ക്രിസ്തുമസ് പുതുവല്‍സര ആഘോഷവും വാര്‍ഷിക സമ്മേളനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക