ന്യൂയോര്‍ക്ക്: കൈരളി/പീപ്പിള്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്തുവരുന്ന `എന്നെ
തിരയുന്ന ഞാന്‍' എന്ന പ്രതിവാര അഭിമുഖ പരിപാടി പ്രവാസി ആര്‍ട്സ് ആന്റ്
ലിറ്ററേച്ചര്‍ ഓഫ് മലയാളീസ് (P.A.L.M.) ന്യൂയോര്‍ക്ക് പ്രഖ്യാപിച്ച 2011-ലെ മികച്ച
ടെലിവിഷന്‍ പരിപാടിക്കുള്ള അവാര്‍ഡിനര്‍ഹമായി. കൈരളി ടി.വി.യിലെ അസ്സോസിയേറ്റ്
എഡിറ്റര്‍ എബ്രഹാം മാത്യുവിനാണ് അവാര്‍ഡ്.
ഡിസംബര്‍ 28-ന് ഉച്ചക്ക് 12
മണിക്ക് തിരുവനന്തപുരം കുമാരപുരത്തെ ബിവേറ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍
സാംസ്ക്കാരിക പ്ലാനിംഗ് വകുപ്പുമന്ത്രി കെ.സി. ജോസഫില്‍ നിന്ന്
അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. `പാമി'ന്റെ പ്രസിഡന്റും പ്രശസ്ത കവിയുമായ പീറ്റര്‍
നീണ്ടൂരിന്റെ കവിതാ സമാഹാരമായ `ഉവര്പ്പി'ന്റെ ദൃശ്യാവിഷ്ക്കാരത്തിന്റെ പകാശന
കര്‍മ്മവും തദവസരത്തില്‍ നടന്നു.
കൈരളി ചാനലില്‍ മാമ്പഴം പരിപാടിയിലെ
സമ്മാനാര്‍ഹരായ ഗായകരാണ് `ഉവര്പ്പി'ന്റെ ദൃശ്യാവിഷ്ക്കാരത്തിലെ ഗായകര്‍. സി.ഡി.
പ്രകാശന ചടങ്ങില്‍ ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. രാജാകൃഷ്ണന്, ആലങ്കോട് ലീലാ
കൃഷ്ണന്, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.