Image

അറ്റ്‌ലാന്റാ മ്യൂസിക്ക് ഫെസ്റ്റ് സമാപിച്ചു.

Published on 30 December, 2011
അറ്റ്‌ലാന്റാ മ്യൂസിക്ക് ഫെസ്റ്റ് സമാപിച്ചു.

അറ്റ്‌ലാന്റാ: ജോര്‍ജിയ-ടെന്നസി പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ദിനമായ ഡിസംബര്‍ 25-ന് ജോര്‍ജിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ നടത്തിയ മ്യൂസിക്ക് ഫെസ്റ്റ് സമാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. അറ്റ്‌ലാന്റാ ചാറ്റനൂഗ, നാഷ് വില്ലി തുടങ്ങിയ പട്ടണങ്ങളില്‍ നിന്നും മലയാളം, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് മുതലായ ഭാഷകളിലായി 15-ഓളം ഗ്രൂപ്പുകള്‍ ആലപിച്ച ശ്രുതിമനോഹരമായ ഗാനങ്ങളാല്‍ വലിയൊരു സംഗീത പരിപാടിക്കാണ് അറ്റ്‌ലാന്റാ പട്ടണം സാക്ഷ്യം വഹിച്ചത്.

പാസ്റ്റര്‍ രാജു സക്കറിയായുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച മ്യൂസിക് ഫെസ്റ്റിവല്‍ റവ.ഫിജോയി ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു. ബ്രദര്‍ മാര്‍വിന്‍ തോമസ് മുഖ്യ സന്ദേശം നല്‍കി. റവ.ഏബ്രഹാം വര്‍ഗ്ഗീസ് ഉദ്ഘാടന പ്രസംഗം നടത്തി, ജോയി ഏബ്രഹാം, ജോയിസ് പി. മാത്യൂസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍
ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ക്വയറും പശ്ചാത്തല സംഗീതമൊരുക്കി. അറ്റ്‌ലാന്റായിലുള്ള പ്രഗല്‍ഭരായ ഗായരുടെ ഗാനങ്ങളും ആസ്വാദനമുണര്‍ത്തി. സാം ടി. സാമുവേല്‍ സ്വാഗതവും, രാജന്‍ ആര്യപ്പള്ളില്‍ നന്ദിയും പറഞ്ഞു. റവ. സി.വി. ആന്‍ഡ്രൂസ്, റവ.ഷിബു തോമസ്, പാസ്റ്റര്‍ ഫിലിപ്പ് ചെറുകര, റവ. ഏബ്രഹാം തോമസ്(റാന്നി), റവ. അലക്‌സാര്‍ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. റവ. കോശി വര്‍ഗ്ഗീസിന്റെ പ്രാര്‍ത്ഥനയോടെ മ്യൂസിക് ഫെസ്റ്റ് സമാപിച്ചു. വിവിധ ടിവ ചാനലിലൂടെ ഈ സംഗീത പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തരം സംഗീത പരിപാടി മറ്റു സംസ്ഥാനങ്ങളിലും നടത്താനുള്ള ക്രമീകരമങ്ങളും ചെയ്തു വരുന്നതായി സെക്രട്ടറി ബിജു ഏബ്രഹാം അറിയിച്ചു.

വാര്‍ത്ത അയ
ച്ചത്: ജോണ്‍സ്. പി. മാത്യൂസ് ടെന്നസി

അറ്റ്‌ലാന്റാ മ്യൂസിക്ക് ഫെസ്റ്റ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക