Image

സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി

ബേബിച്ചന്‍ പൂഞ്ചോല Published on 30 December, 2011
സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി

ന്യുയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്‍ഡിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമധേയത്തിലുള്ള സീറോ-മലബാര്‍ ഇടവകയില്‍ വീടുകള്‍തോറുമുള്ള കരോള്‍ സന്ദര്‍ശനത്തോടും ഭക്തിസാന്ദ്രമായ പിറവി തിരുക്കര്‍മ്മങ്ങളോടും വര്‍ണ്ണശബളമായ കലാപരിപാടികളോടും കൂടി ക്രിസ്തുമസ്സ് ആഘോഷിച്ചു.

പതിവുപോലെ, ഡിസംബര്‍ മാസത്തിലെ വാരാന്ത്യവേളകളില്‍ ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് നടത്തപ്പെട്ട ക്രിസ്തുമസ്സ് കരോളില്‍ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളടക്കം ധാരാളംപേര്‍ പങ്കെടുത്ത് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്നേഹസന്ദേശം അറിയിച്ചു. വീടുകള്‍തോറുമുള്ള കരോള്‍ സന്ദര്‍ശനത്തിന് വാര്‍ഡ് പ്രസിഡന്റ്റുമാരായ ജോര്‍ജ് മുണ്ടിയാനി, മത്തായി പറത്താത്ത്, ഫിലിപ്പ് പായിപ്പാട്ട്, മത്തായി കരിയിലക്കുഴി, ബിനു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന്, ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയ്യതി ഞായറാഴ്ച വൈകിട്ട് നാലര മണിക്ക് ബേ സ്ട്രീറ്റിലുള്ള സെന്റ്റ് മേരീസ് പള്ളിയില്‍വച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാനയോടുകൂടി പിറവിത്തിരുനാള്‍ ആഘോഷിച്ചു. തിരുക്കര്‍മ്മങ്ങളില്‍ വികാരി ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. ജോ കാരിക്കുന്നേല്‍ എന്നിവര്‍ കാര്‍മ്മികരായിരുന്നു.

പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍വച്ച് സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ഏവര്‍ക്കും രക്ഷാകര സന്ദേശത്തിന്റെ ഒരു പുത്തന്‍ അനുഭവമായി. മതബോധന ഡയറക്ടര്‍ ടോം തോമസിന്റെയും സീനിയര്‍ ക്ലാസ് ടീച്ചര്‍ സ്വപ്നാ പായിപ്പാട്ടിന്റെയും മേല്‍നോട്ടത്തില്‍ മെല്‍വിന്‍ തോമസ്, മരിയ കാച്ചപ്പിള്ളി, ആഷ്‌ലി മാത്യു, പ്രിയ ജോസഫ്, ആല്‍വിന്‍ സാജു എന്നിവര്‍ സംവിധാനം ചെയ്ത തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കരണം കാണികളേവരുടേയും മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി. ജോര്‍ജ് മുണ്ടിയാനി ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഫാ. ബാബു തേലപ്പിള്ളി ക്രിസ്തുമസ്സ് സന്ദേശം നല്‍കി. തുടര്‍ന്ന്, കരോള്‍ സംഘത്തിന്റെ ഗാനാലാപനവും കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷ്‌ലി മത്തായിയുടെ നേതൃത്വത്തില്‍
വര്‍ണ്ണോജ്വലമായ വിവിധയിനം കലാപരിപാടികളും അരങ്ങേറി. പരിപാടികള്‍ക്ക് പ്രിന്‍സി കല്ലേത്തിരി അവതാരകയായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ഫുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ദേവസ്യാച്ചന്‍ മാത്യു, ലവി മത്തായി എന്നിവര്‍ സ്നേഹവിരുന്നിന് നേതൃത്വം നല്‍കി.
സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക