Image

സിംഗപ്പൂരിലുണ്‌ടായ അപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു

Published on 30 December, 2011
സിംഗപ്പൂരിലുണ്‌ടായ അപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു
ആലപ്പുഴ: സിംഗപ്പൂരില്‍ ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ്‌ പരിക്കേറ്റ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ്‌ മരിച്ചു. കാവാലം ഗ്രാമപഞ്ചായത്ത്‌ രണ്‌ടാംവാര്‍ഡ്‌ ഇടക്കുളം വര്‍ഗീസിന്റെ മകന്‍ ജോ വര്‍ഗീസാണ്‌ (39) മരിച്ചതായി ബന്ധുക്കള്‍ക്കു വിവരംലഭിച്ചത്‌.

ഡിസംബര്‍ 22ന്‌ സിംഗപ്പൂരിലുണ്‌ടായ അപകടത്തേത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്‌ച ഇന്ത്യന്‍സമയം 3.30നാണ്‌ മരിച്ചത്‌. 14 വര്‍ഷമായി സിംഗപ്പൂരില്‍ എക്‌സ്‌റേ വെല്‍ഡറായി ജോലി ചെയ്‌തുവരികയായിരുന്ന ജോ വര്‍ഗീസ്‌ സിംഗപ്പൂര്‍ പൗരത്വം സ്വീകരിച്ചിരുന്നു.

അപകടവാര്‍ത്തയറിഞ്ഞ്‌ നാട്ടില്‍ നിന്നു നാട്ടില്‍ നിന്ന്‌ സഹോദരന്‍ സിംഗപ്പൂരില്‍ എത്തിയതിനുശേഷമാണ്‌ മരണം സംഭവിച്ചത്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി അധികൃതരുടെ സഹായത്തോടെ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ്‌ അവസാനമായി ജോ വര്‍ഗീസ്‌ നാട്ടിലെത്തിയത്‌. മാതാവ്‌: പെണ്ണമ്മ. ഭാര്യ: എടത്വ ചെക്കിടിക്കാട്‌ വലിയപറമ്പില്‍ ജൂസന്‍. മക്കള്‍: ജെസിന്‍, ജോളി മരിയ.
സിംഗപ്പൂരിലുണ്‌ടായ അപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക