Image

കുവൈറ്റില്‍ ജനുവരി 1 മുതല്‍ ചെമ്മീന്‍ പിടിക്കുന്നതിന്‌ വിലക്ക്‌

Published on 30 December, 2011
കുവൈറ്റില്‍ ജനുവരി 1 മുതല്‍ ചെമ്മീന്‍ പിടിക്കുന്നതിന്‌ വിലക്ക്‌
കുവൈത്ത്‌ സിറ്റി: രാജ്യത്തിന്‍െറ സമുദ്രപരിധിക്കുള്ളില്‍ ചെമ്മീന്‍ പിടിക്കുന്നതിന്‌ അധികൃതര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. ജനുവരി 1 മുതല്‍ സെപ്‌റ്റംബര്‍ ആദ്യവാരം വരെയാണ്‌ വിലക്ക്‌. പ്രജനനകാലം കണക്കിലെടുത്ത്‌ ചെമ്മീന്‍ സംരക്ഷണത്തിന്‍െറ ഭാഗമായാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച്‌ പബ്‌ളിക്‌ അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ്‌ ആന്‍റ്‌ ഫിഷ്‌ റിസോഴ്‌സസ്‌ (പാഫര്‍) ഉത്തരവ്‌ പുറപ്പെടുവിച്ചു. ഈ കാലയളവിനുള്ളില്‍ ചെമ്മീന്‍ പിടിക്കുന്നത്‌ നിയമനടപടി നേരിടേണ്ടിവരുന്ന കുറ്റമായി കണക്കാക്കും. കൂടാതെ ഈ കാലയളവില്‍ ചെമ്മീന്‍ ഇറക്കുമതിക്ക്‌ പാഫര്‍ വഴി മാത്രമേ അനുമതിയുണ്ടായിരിക്കുകയുള്ളൂ.

വിലക്ക്‌ ലംഘിച്ച്‌ ചെമ്മീന്‍ പിടിക്കുന്നവരെ പിടികൂടാന്‍ സമുദ്ര സംരക്ഷണ സേനക്കും കോസ്റ്റ്‌ ഗാര്‍ഡിനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷവും ഇതേ കാലാളവില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു.
കുവൈറ്റില്‍ ജനുവരി 1 മുതല്‍ ചെമ്മീന്‍ പിടിക്കുന്നതിന്‌ വിലക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക