Image

സെന്റ് പീറ്റേഴ്‌സ് നോര്‍ത്ത് ലേക്ക് പള്ളിയിലെ ഫാമിലി നൈറ്റും പുതുവത്സരാഘോഷങ്ങളും

ജോയിച്ചന്‍ പുതുക്കുളം Published on 31 December, 2011
സെന്റ് പീറ്റേഴ്‌സ് നോര്‍ത്ത് ലേക്ക് പള്ളിയിലെ ഫാമിലി നൈറ്റും പുതുവത്സരാഘോഷങ്ങളും
ന്യൂജേഴ്‌സി: സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും, സമാധനത്തിന്റേയും ദൂതുമായി നോര്‍ത്ത് ലേക്ക് സെന്റ് പീറ്റേഴ്‌സ് യാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകക്കാരുടെ ഭവനങ്ങളില്‍ വന്ദ്യ സ്കറിയ തെലാപ്പള്ളി കോര്‍എപ്പിസ്‌കോപ്പയുടേയും, ക്രിസ്മസ് കരോള്‍ സംഘത്തിന്റേയും നേതൃത്വത്തില്‍ നടത്തിയ ഭക്തിനിര്‍ഭരമായ ക്രിസ്മസ് കരോളിനും, ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ശേഷം 2012 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഈ ദേവാലയം ഒരുങ്ങിക്കഴിഞ്ഞു.

ജനുവരി ഒന്നാംതീയതി ഞായറാഴ്ച പതിവുപോലെ കുര്‍ബാനയും, കുര്‍ബാനാനന്തരം പുതുവര്‍ഷത്തെ എതിരേറ്റുകൊണ്ട് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പ്രധാന നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടത്തുന്നതാണ്. പുതുവത്സരാഘോഷങ്ങള്‍ക്ക് പകിട്ടേകിക്കൊണ്ട് 2012 ജനുവരി 14-ന് നടത്തുന്ന ഫാമിലി നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ജനുവരി 14-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള സന്ധ്യാനമസ്കാരത്തോടനുബന്ധിച്ച് ഇടവകാംഗങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. ഈവര്‍ഷത്തെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ കഴിഞ്ഞ മറ്റു വര്‍ഷങ്ങളേക്കാള്‍ മോടി പിടിപ്പിക്കുവാന്‍വേണ്ടി ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സായ റെന്‍ജി വര്‍ഗീസ്, റീബി സക്കറിയ അടങ്ങിയ വിവിധ കമ്മിറ്റികള്‍ തയാറെടുത്തുവരുന്നു. ഈ ദേവാലയത്തിന്റെ എല്ലാ ഇടവകാംഗങ്ങളേയും സ്‌നേഹിതരേയും ഈ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രത്യേകം ക്ഷണിക്കുന്നതോടൊപ്പം എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റേയും പുതുമയുടേയും പുതുവര്‍ഷത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നുവെന്ന് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനുവേണ്ടി റെന്‍ജി വര്‍ഗീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സെന്റ് പീറ്റേഴ്‌സ് നോര്‍ത്ത് ലേക്ക് പള്ളിയിലെ ഫാമിലി നൈറ്റും പുതുവത്സരാഘോഷങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക