Image

ഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരും

മൊയ്തീന്‍ പുത്തന്‍ചിറ Published on 31 December, 2011
ഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാന യുവജനങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണെന്ന് നറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് ഒരുപത്രക്കുറിപ്പില്‍ അറിയിച്ചു.

ഫൊക്കാനയുടെ സ്ഥാപകനേതാക്കളുടെയും മുന്‍ പ്രസിഡന്റുമാരടക്കം അനേകം പ്രവര്‍ത്തകരുടെയും അനുഗ്രഹാശിസ്സുകളോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ യുവജനങ്ങളെ ഫൊക്കാനയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രയത്‌നത്തിലാണ് തങ്ങളെന്ന് ബോബി അഭിപ്രായപ്പെട്ടു. ഭാവിതലമുറക്ക് കെട്ടുറപ്പുള്ള ഒരു സംഘടനയെന്ന നിലവാരത്തിലേക്ക് ഫൊക്കാനയെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ദൃഢനിശ്ചയത്തോടെയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും ബോബി പറഞ്ഞു.

2012 ജുണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ഒരു ദിവസം മുഴുവന്‍ യൂത്ത് കണ്‍വന്‍ഷനായി നീക്കി വെച്ചിരിക്കുകയാണ്.അതിന്റെ സജ്ജീകരണങ്ങള്‍ യുവജന വിഭാഗം തുടങ്ങിയെന്ന് ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് യുവജനങ്ങള്‍ക്കായി ഒരു ദിവസം മുഴുവന്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്. യുവജനങ്ങളോടുള്ള ഫൊക്കാനയുടെ ഈ സമീപനത്തില്‍ ബോബി ജേക്കബ്ബും ഫൊക്കാന യൂത്ത് ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍ ഗണേഷ് നായരും സന്തുഷ്ടി പ്രകടിപ്പിച്ചു.

യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്കുക വഴി ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമുണ്ട് എന്ന് ബോബി അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന് ഇനികേവലം 6 മാസം ബാക്കി നില്‍ക്കേ അമേരിക്കയിലുട നീളമുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് അവരെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഭരണനേതൃത്വത്തില്‍ യുവജനപ്രാതിനിധ്യത്തിന്റെ അവശ്യകതയെക്കുറിച്ച് വിവിധ വേദികളില്‍ ഫൊക്കാന നടത്തിയ പ്രഖ്യാപനങ്ങള്‍ സാക്ഷാത്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോബി പറഞ്ഞു.വ്യത്യസ്ഥമായ ജീവിതശൈലിയില്‍ വിലയം പ്രാപിച്ചിട്ടുള്ള അമേരിക്കയിലെ മലയാളി യുവജനങ്ങള്‍, കാലഘട്ടങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരായിരിക്കണം. വ്യക്തമായ ദര്‍ശനങ്ങളോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചും ആശയങ്ങള്‍ കൈമാറിയും മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും അവര്‍ക്ക് നാളത്തെ വക്താക്കളാകുവാനും നേതാക്കളാകുവാനും നിഷ്പ്രയാസം സാധിക്കുമെന്ന് ബോബി അഭിപ്രായപ്പെട്ടു.

കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തേണ്ടതായ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടന്നു വരികയാണ്. യുവജനവിഭാഗം കമ്മിറ്റി അംഗങ്ങളായ മെല്‍വിന്‍ എബ്രഹാം, അനു ജോസഫ്, അരുണ്‍ സൈമണ്‍ , ഷിബു സാമുവേല്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍, ലീഡര്‍ഷിപ്പ് സെമിനാറുകള്‍ മുതലായവ യൂത്ത് കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായി 5000 ഡോളര്‍ പ്രഖ്യാപിച്ചതുവഴി കൂടുതല്‍ യുവജനങ്ങളെ ഈ കണ്‍വന്‍ഷനിലേക്ക് ആകര്‍ഷിക്കുമെന്ന് തീര്‍ച്ചയാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

ലീഡര്‍ഷിപ്പ് സെമിനാറുകള്‍, തൊഴിലധിഷ്ഠിത സെമിനാറുകള്‍ എന്നിവ കൂടാതെ, വാക്‌ധോരണിയിലൂടെ യുവജനങ്ങള്‍ക്ക് പ്രചോദനം നല്‍കി അവരെ നേതൃത്വനിരയിലേക്ക് ഉയര്‍ത്താനുതകുന്ന സെമിനാറുകള്‍ സംഘടിപ്പിച്ച് ലോകപ്രശസ്തി നേടിയ ക്രിഷ് ധനം നയിക്കുന്ന സെമിനാറുകള്‍ തീര്‍ച്ചയായും ഒരു ആകര്‍ഷകമായിരിക്കുമെന്ന് ബോബി ജേക്കബ്ബ് അഭ്രിപ്രായപ്പെട്ടു.

ഐസ് ബ്രേക്കര്‍, യൂത്ത് ബാങ്ക്വറ്റ് മുതലായവ ഈ കണ്‍വന്‍ഷന്റെ പ്രത്യേകതകളാണ്. യൂത്ത് കണ്‍വന്‍ഷനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുള്ളവര്‍ ബോബി ജേക്കബ്ബുമായി ബന്ധപ്പെടാവുന്നതാണ്. ഇ-മെയി
ല്‍ - ‍bobbyjacob1@gmail.com
ഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരുംഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരുംഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരുംഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരുംഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരുംഫൊക്കാന കണ്‍വന്‍ഷന്‍ 2012 യുവജനങ്ങള്‍ക്ക് ആവേശം പകരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക