Image

ന്യൂറോഷന്‍ മലങ്കര കാത്തലിക് മിഷനെ ഇടവകയായി കാനോനികമായി പ്രഖ്യാപിച്ചു.

മോഹന്‍ വര്‍ഗീസ് Published on 31 December, 2011
ന്യൂറോഷന്‍ മലങ്കര കാത്തലിക് മിഷനെ ഇടവകയായി കാനോനികമായി പ്രഖ്യാപിച്ചു.

ന്യൂറോഷന്‍ : സീറോ മലബാര്‍ മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എറ്റ്‌സാര്‍ക്കേറ്റിലെ ന്യൂറോഷന്‍ മിഷനെ ഇടവകയായി കാനോനികമായി പ്രഖ്യാപിച്ചു. ഡിസംബര്‍ പതിനൊന്ന് ഞായറാഴ്ച എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്താ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ന്യൂ റോഷന്‍ മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്ന അഭിവന്ദ്യ പിതാവിന്റെ
ഡിഗ്രി എക്‌സാര്‍ക്കേറ്റ് ചാന്‍സലര്‍ പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മംഗലത്തച്ചന്‍ വായിച്ചു. തുടര്‍ന്ന് അഭിവന്ദ്യ പിതാവില്‍ നിന്നും ഇടവക വികാരി പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മംഗലത്തച്ചന്‍ ഇടവക സെക്രട്ടറി ജോര്‍ജ് കുര്യന്‍ , ട്രഷറാര്‍ റെജി ജോസഫ് എന്നിവര്‍ പ്രസ്തുത ഡിഗ്രി ഏറ്റുവാങ്ങി.

ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമാകണം കുടുംബങ്ങളെന്നു അങ്ങനെ അടിയുറച്ച വിശ്വാസത്തില്‍ കുടുംബങ്ങള്‍ സഭയെ നയിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു. ഇത്തരത്തിലുള്ള സഭാത്മകമായ ജീവിതത്തിന് പ്രേരകമാകാനും അത് തലമുറകള്‍ക്ക് കൈമാറാനും ഈ ഇടവകയിലെ ഓരോ അംഗത്തിനും പ്രത്യേക ദൗത്യമുണ്ടെന്ന് അഭിവന്ദ്യ പിതാവ് ഉദ്‌ബോധിപ്പിച്ചു. പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മംഗലത്തച്ചന്‍ ബഹുമാനപ്പെട്ട ജോര്‍ജ് ഉണ്ണൂണ്ണി അച്ചന്‍ , ബഹുമാനപ്പെട്ട ലൂക്കോസച്ചന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മകരായിരുന്നു.
ന്യൂറോഷന്‍ മലങ്കര കാത്തലിക് മിഷനെ ഇടവകയായി കാനോനികമായി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക