Image

ഫൊക്കാന ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് ജനുവരി 12ന് നല്‍കും

മൊയ്തീന്‍ പുത്തന്‍ചിറ Published on 31 December, 2011
ഫൊക്കാന ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് ജനുവരി 12ന് നല്‍കും
ന്യൂയോര്‍ക്ക്: മലയാള ഭാഷയേയും മലയാള സംസ്‌ക്കാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിനും, മലയാള സാഹിത്യത്തില്‍ പ്രാവീണ്യം നേടിയ യുവപ്രതിഭകളെ കണ്ടെത്തി അംഗീകരീക്കുകയും ചെയ്യുന്നതിനുവേണ്ടി ഫൊക്കാന ഏര്‍പ്പെടുത്തിയിട്ടുള്ള ''ഭാഷക്കൊരു ഡോളര്‍'' പദ്ധതിയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനച്ചടങ്ങ് 2012 ജനുവരി 12-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടത്തുന്നതാണ്.

1992ല്‍ ഫൊക്കാന വാഷിംഗ്ടണ്‍ കണ്‍വന്‍ഷനില്‍ വെച്ച് മലയാള സാഹിത്യകാരനും പ്രശസ്ത ഭിഷഗ്വരനുമായ ഡോ. എം.വി. പിള്ളയുടെ ഭാവനയിലുദിച്ച ആശയമാണ് പില്‍ക്കാലത്ത് ''ഭാഷയ്ക്കൊരു ഡോളര്‍''എന്ന മഹാപ്രസ്ഥാനമായി മാറിയത്. ഡോ. എം. അനിരുദ്ധ
ന്‍ ‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, ശ്രീ സണ്ണി വൈക്ലിഫ് എന്നിവരുടെ അശ്രാന്തപരിശ്രമവും പരിലാളനവുമേറ്റപ്പോള്‍ ഭാഷയ്ക്കൊരു ഡോളര്‍ വളര്‍ന്നു പന്തലിച്ച് ഫൊക്കാനയുടെ അഭിമാനമായിത്തീരുകയും മലയാള ഭാഷാസ്‌നേഹികള്‍ക്ക് ഒരു തണല്‍ വൃക്ഷമാകുകയും ചെയ്തു.മാതൃഭാഷയെ മാറോടു ചേര്‍ത്ത് പിടിക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഈ വൃക്ഷത്തെ ഇപ്പോഴും ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. അവരുടെ അകമഴിഞ്ഞ സഹകരണം മലയാള സാഹിത്യത്തിലെ യുവപ്രതിഭകളെ കണ്ടെത്തി അംഗീകരിക്കുകയും, കേരളത്തിലെ എല്ലാ സര്‍വ്വകലാശാലയിലേയും മലയാളം ബി.എ., എം.എ. പരീക്ഷകളില്‍ ഒന്നാം റാങ്ക് ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കുകയും ചെയ്തുവരുന്നു.

കേരളത്തില്‍ ഇപ്പോള്‍ പര്യടനം നടത്തുന്ന ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, ട്രഷറര്‍ ഷാജി ജോണ്‍, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍ എന്നിവര്‍ അവാര്‍ഡ് ദാനച്ചടങ്ങിന്റെ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.കെ. പിള്ള 011 91 9747133749, പോള്‍ കറുകപ്പിള്ളി 011 91 9645250621, ഷാജി ജോണ്‍ 011 91 9847712200
ഫൊക്കാന ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് ജനുവരി 12ന് നല്‍കുംഫൊക്കാന ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് ജനുവരി 12ന് നല്‍കുംഫൊക്കാന ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് ജനുവരി 12ന് നല്‍കുംഫൊക്കാന ഭാഷക്കൊരു ഡോളര്‍ അവാര്‍ഡ് ജനുവരി 12ന് നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക