Image

ഫ്രാന്‍സില്‍ പര്‍ദ ധരിച്ച്‌ വാഹനമോടിച്ചതിന്‌ പിഴ

ജോസ്‌ കുമ്പിളുവേലില്‍ Published on 31 December, 2011
ഫ്രാന്‍സില്‍ പര്‍ദ ധരിച്ച്‌ വാഹനമോടിച്ചതിന്‌ പിഴ
പാരീസ്‌: പര്‍ദ ധരിച്ച്‌ വാഹനമോടിച്ച സ്‌ത്രീക്ക്‌ 35 യൂറോ പിഴ. മുഖം പൂര്‍ണമായി മറയ്‌ക്കുന്ന പര്‍ദയാണ്‌ ഇവര്‍ ഉപയോഗിച്ചിരുന്നത്‌. ഡ്രൈവിംഗ്‌ ആത്മവിശ്വാസത്തോടെയായിരുന്നില്ലെന്നും പോലിസ്‌ വിലയിരുത്തി.

വിന്‍ഡ്‌ സ്‌ക്രീനില്‍ ഐസുമായോ, സാന്‍ഡ്‌വിച്ച്‌ കഴിച്ചുകൊണ്‌ടോ പുകവലിച്ചുകൊണ്‌ടോ വാഹനം ഓടിക്കുന്നതിനു തുല്യമാണ്‌ പര്‍ദയിട്ട്‌ ഓടിക്കുന്നതെന്നും പോലിസ്‌ ചൂണ്‌ടിക്കാട്ടി.

കഴിഞ്ഞ ഒക്‌ടോബറില്‍ ഫ്രാന്‍സ്‌ പര്‍ദ പൂര്‍ണമായി നിരോധിച്ചിരുന്നു. വിലക്ക്‌ ലംഘിച്ച മുപ്പത്തിരണ്‌ടുകാരിക്ക്‌ അടുത്തിടെ 15 ദിവസം സാമൂഹ്യസേവനത്തിനു ശിക്ഷയും വിധിച്ചിരുന്നു.
ഫ്രാന്‍സില്‍ പര്‍ദ ധരിച്ച്‌ വാഹനമോടിച്ചതിന്‌ പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക