Image

മലങ്കര മാര്‍ത്തോമ്മാ സഭാ കുവൈറ്റ്‌ പ്രവാസി സംഗമം ഫെബ്രുവരി 24ന്‌

Published on 31 December, 2011
മലങ്കര മാര്‍ത്തോമ്മാ സഭാ കുവൈറ്റ്‌ പ്രവാസി സംഗമം ഫെബ്രുവരി 24ന്‌
കുവൈറ്റ്‌ സിറ്റി: മാര്‍ത്തോമ്മാ സഭാ കുവൈത്ത്‌ പ്രവാസി സംഗമം ഫെബ്രുവരി 24ന്‌ അഞ്ചു മണി മുതല്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പാമാരായ ഡോ.മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തോപ്പാനോസ്‌, ഡോ.തോമസ്‌ മാര്‍ തീത്തോസ്‌ എന്നിവര്‍ക്ക്‌ സ്വീകരണം, ആദ്യ ഇടവക സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം എന്നിവയും അതോടൊപ്പം നടക്കും.

കുവൈത്തിലെ ഇടവക രൂപീകരണത്തിന്‍െറ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നിര്‍വഹിക്കും. അഭിനവ എപ്പിസ്‌കോപ്പാമാര്‍ക്ക്‌ കുവൈത്തിലെ അഹമ്മദി, സെന്‍റ്‌ തോമസ്‌, സെന്‍റ്‌ പീറ്റേഴ്‌സ്‌, സെന്‍റ്‌ ജോണ്‍സ്‌, സെന്‍റ്‌ ജയിംസ്‌ എന്നീ മാര്‍ത്തോമ്മാ ഇടവകകളിലെ വിശ്വാസികള്‍ സ്വീകരണം നല്‍കും. പ്രവാസി സംഗമത്തിന്‍െറ ക്രമീകരണങ്ങള്‍ക്കായി 125 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്‌. പ്രവാസി സംഗമ സമ്മേളനത്തില്‍ സമാഹരിക്കുന്ന തുക ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ 80ാം ജന്‍മദിന ആഘോഷത്തോടനുബന്ധിച്ച്‌ ആരംഭിച്ച ?സ്‌നേഹകരം? പദ്ധതിയിലേക്ക്‌ നല്‍കുന്നതാണ്‌. ഹൃദയ, വൃക്ക, കന്‍സര്‍ രോഗികളുടെ ചിക്ത്‌സാ സഹായത്തിനായിട്ടുള്ള പദ്ധതിയാണ്‌ സ്‌നേഹകരം. പ്രവാസി സംഗമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ കുവൈത്തിലെത്തിയ ദല്‍ഹി ഭദ്രാസനാധിപന്‍ ഡോ.എബ്രഹാം മാര്‍ പൗലോസ്‌ ഇടവകകള്‍ സന്ദര്‍ശിച്ച്‌ സന്ദര്‍ശിച്ച്‌ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സംഗമത്തിന്‍െറ ഭാഗമായി പ്രസിദ്ധീകരിക്കുന്ന വേദവായന കാര്‍ഡിന്‍െറ പ്രകാശനം എബ്രഹാം മാര്‍ പൗലോസ്‌ തിരുമേനി നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക