Image

വലീദ് രാജകുമാരന്‍ അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍

Published on 02 January, 2012
വലീദ് രാജകുമാരന്‍ അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍
ജിസാന്‍ (സൗദി അറേബ്യ): അറേബ്യന്‍ ബിസിനസ് മാഗസിന്‍ തയ്യാറാക്കിയ അറബ് ലോകത്തെ ഏറ്റവും ധനാഢ്യരായ 50 പേരുടെ പട്ടികയില്‍ സൗദി രാജകുടുംബാംഗം വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ വീണ്ടും ഒന്നാമതെത്തി. 

21.3 ബില്യന്‍ ഡോളറിന്റെ സമ്പാദ്യമാണ് വലീദ് രാജകുമാരനുള്ളത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് ഇദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്. നേരത്തേ മിഡില്‍ ഈസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 50 അറബ് വംശജരുടെ പട്ടികയിലും വലീദ് രാജകുമാരന്‍ ഒന്നാമതായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഫോബ്‌സ് മാഗസിന്റെ ലോക സമ്പന്നരുടെ പട്ടികയിലും വലീദ് രാജകുമാരന്‍ സ്ഥാനം പിടിച്ചിരുന്നു. 

കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ 95 ശതമാനം ഓഹരികളും കൈവശമുള്ള വലീദ് രാജകുമാരന്‍ കമ്പനിയുടെ ചെയര്‍മാന്‍കൂടിയാണ്. പ്രാദേശിക രാജ്യാന്തരതലങ്ങളിലായി മാധ്യമമേഖല, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, ബാങ്കിങ് മേഖലകളിലായി നിക്ഷേപങ്ങളുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിന്റെ 30 കോടി റിയാലിന്റെ ഓഹരികള്‍ അടുത്തിടെ വലീദ് രാജകുമാരന്‍ സ്വന്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക