Image

ഫാ. സോജി ഓലിക്കലിന്റെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 02 January, 2012
ഫാ. സോജി ഓലിക്കലിന്റെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു
ബര്‍മിംഗ്‌ഹാം: സീറോ മലബാര്‍ സഭ ബര്‍മിംഗ്‌ഹാം അതിരൂപത ചാപ്ലെയിനും പ്രശസ്‌ത സുവിശേഷ പ്രഘോഷകനുമായ ഫാ. സോജി ഓലിക്കലിന്റെ പത്താമത്‌ പൗരോഹിത്യ വാര്‍ഷികം പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ബാല്‍സാല്‍ കോമണ്‍ കത്തോലിക്ക ദേവാലയത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനക്ക്‌ ഫാ. സോജി ഓലിക്കലും ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

അനുമോദന യോഗത്തില്‍ ഫാ. ജോമോന്‍ തൊമ്മാന പൂച്ചെണ്‌ട്‌ നല്‍കി സോജിയച്ചനെ സ്വീകരിച്ചു. ബെന്നി വര്‍ക്കി സ്വാഗതം പറഞ്ഞു. കേക്ക്‌ മുറിച്ച്‌ വിതരണം ചെയ്‌തു. വിവിധ മാസ്‌ സെന്ററുകളില്‍ ഫാ. സോജി ഓലിക്കലിനുവേണ്‌ടി പ്രത്യേക പ്രാര്‍ഥന നടത്തി.

2001 ഡിസംബര്‍ 29ന്‌ ഫാ. സോജി ഓലിക്കല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന്‌ പാലക്കാട്‌ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലും കോയമ്പത്തൂര്‍ ഇടവക വികാരിയായും സേവനമനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടിലിന്റെ പിന്‍ഗാമിയായി ബര്‍മിംഗ്‌ഹാം സീറോ മലബാര്‍ സഭ ചാപ്ലെയിനായി ഇംഗ്ലണ്‌ടിലെത്തുകയും ബാല്‍സല്‍ കോമണ്‍ കത്തോലിക്ക ദേവാലയ വികാരിയായി സേവനമനുഷ്‌ഠിച്ചുവരുന്നു.

പ്രശസ്‌ത സുവിശേഷ പ്രഘോഷകനെന്ന നിലയില്‍ ഫാ. സോജി ഇംഗ്ലണ്‌ടിലെ വിവിധ സ്ഥലങ്ങളില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു വരുന്നു.
ഫാ. സോജി ഓലിക്കലിന്റെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക