Image

റാസല്‍ഖൈമയില്‍ കാറപകടം: ഒരു മരണം; മൂന്നു പേര്‍ക്ക്‌ പരിക്ക്‌

Published on 02 January, 2012
റാസല്‍ഖൈമയില്‍ കാറപകടം: ഒരു മരണം; മൂന്നു പേര്‍ക്ക്‌ പരിക്ക്‌
റാസല്‍ഖൈമ: ഡ്രൈവിങ്‌ ലൈസന്‍സില്ലാത്തവര്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ട്‌ ജീവാപായം സംഭവിക്കുന്ന സംഭവം വീണ്ടും. റാസല്‍ഖൈമയില്‍ യുവതി ഓടിച്ച കാറിടിച്ച്‌ ഒരു ഏഷ്യക്കാരന്‍ മരിച്ചു. മൂന്നുപേര്‍ക്ക്‌ പരുക്കേറ്റു. ദിവസങ്ങള്‍ക്കു മുന്‍പ്‌ ദുബായില്‍ ഡ്രൈവിങ്‌ ലൈസന്‍സില്ലാത്ത കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച്‌ റോഡിന്‌ കുറുകെ കടക്കുകയായിരുന്ന രണ്ട്‌ ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചിരുന്നു.

റാസല്‍ഖൈമ ദെയ്‌ദ്‌ റോഡില്‍ പുതുവത്സര ദിനമാണ്‌ യുവതി ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്‌. സുഹൃത്തിനോട്‌ സംസാരിച്ചുകൊണ്ട്‌ ഓടിച്ച കാര്‍ നിയന്ത്രനടപ്പാതയിലേയ്‌ക്ക്‌ കയറുകയും നടന്നു പോവുകയായിരുന്ന മൂന്ന്‌ ഏഷ്യക്കാരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. 44കാരന്‍ സംഭവ സ്‌ഥലത്ത്‌ തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരുക്കുകളോടെയും ഒരാളെ നിസാര പരുക്കുകളോടെയും സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. യുവതിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക