മരിച്ചവരുടെ വഴി - ശ്രീകുമാര്‍ ചേര്‍ത്തല (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 21)
റോഡിനപ്പുറത്തു നിന്ന് ചടുലതയോടെ പാദങ്ങൾ വച്ച്, ഗ്ലാസ്ഡോർ സൂക്ഷ്മതയോടെ തുറന്ന്, തലയുയർത്തിപ്പിടിച്ച്, ചിതറിക്കിടന്ന കസേരകളുടേയും മേശകളുടേയും ഇടയിൽ ഇടനാഴിയിലൂടെ അപ്രതീക്ഷിതമായി മുന്നിലെത്തി അയാൾ നേരേ കൈനീട്ടിയപ്പോൾ സ്വാഭാവികമായും അമ്പരന്നു.
റസ്റ്റോറന്റിൽ, ഒരു കപ്പു ചൂടു കാപ്പിയുടെ ആശ്വാസം രുചിച്ച് കുറെ നേരമായി വെറുമൊരു കൗതുകത്തോടെ അയാളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു.
അയാൾക്ക് 'ഡ്രാക്കുള' യിലെ ' ക്രിസ്റ്റഫർ ലീ' യുടെ മുഖമായിരുന്നു.