ഫോമാ സെന്‍ട്രല്‍ റീജിയന്‍ കലാമേള 2026 ഏപ്രില്‍ 26 ന്
ഫോമാ സെന്‍ട്രല്‍ റീജിയന്‍ കലാമേള 2026 ഏപ്രില്‍ 26 ന്

ചിക്കാഗോ : ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ കലാമേള ,ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനി എൽമോണ്ടിൽ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനി എൽമോണ്ടിൽ

ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ (FOMAA - Federation of Malayalee Associations of Americas) ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 വർഷത്തെ ദ്വൈവാർഷിക സമാപന കൺവെൻഷൻ ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച്‌ (1500 DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു.

വിശ്വാസ്യത മുഖമുദ്രയാക്കിയ 'ടീം പ്രോമീസി'ന് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഊഷ്മളമായ സ്വീകരണം
വിശ്വാസ്യത മുഖമുദ്രയാക്കിയ 'ടീം പ്രോമീസി'ന് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഊഷ്മളമായ സ്വീകരണം

വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും പ്രവര്‍ത്തന മന്ത്രമാക്കി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ്' പാനല്‍ അംഗങ്ങള്‍ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്‍ (ഒ.എം.എ) ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാര്‍ത്ഥികള്‍ ഒക്കലഹോമ മലയാളി അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളര്‍ച്ചയെ

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് വന്‍ പ്രതികരണം; മാര്‍ച്ച് 30-ന് അവസാനിക്കും
ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് വന്‍ പ്രതികരണം; മാര്‍ച്ച് 30-ന് അവസാനിക്കും

ഹൂസ്റ്റണ്‍: ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഈ മാര്‍ച്ച് 30-ന് അവസാനിക്കുമെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.

'ടീം വോയ്‌സ് ഓഫ് ഫോമാ' പാനല്‍ അംഗങ്ങള്‍ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി
'ടീം വോയ്‌സ് ഓഫ് ഫോമാ' പാനല്‍ അംഗങ്ങള്‍ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി

ഹൂസ്റ്റണ്‍: ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 'ടീം വോയ്‌സ് ഓഫ് ഫോമാ' പാനല്‍ അംഗങ്ങള്‍ മാതൃകകാട്ടി. ''ഫോമായുടെ ഈ കുടുംബ സംഗമത്തിന്റെ മഹാവിജയത്തിലേക്ക് ആദ്യപടിയായി നടക്കുന്ന എര്‍ലി ബേഡ് രജിസ്‌ട്രേഷന്‍ അത്യന്തം സന്തോഷകരമാണ്. ഒരുമയുടെ ശക്തിയും പങ്കാളിത്തത്തിന്റെ ആത്മാവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ഉത്സാഹകരമായ തുടക്കം, കണ്‍വന്‍ഷന്റെ വന്‍ വിജയത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. മാത്രമല്ല, ഏവരുടെയും സജീവ പങ്കാളിത്തം കണ്‍വന്‍ഷനെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയും ചെയ്യം...'' ടീം വോയ്‌സ് ഓഫ് ഫോമായെ നയിക്കുന്ന ബിജു തോണിക്കടവില്‍ പറഞ്ഞു. മാര്‍ച്ച് 30-നാണ് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്.

ഗ്രേറ്റ് ലേക്‌സ് റീജിയന്റെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കിക്ക് ഓഫില്‍ 'ടീം പ്രോമീസി'ന്റെ നിറസാന്നിധ്യം
ഗ്രേറ്റ് ലേക്‌സ് റീജിയന്റെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കിക്ക് ഓഫില്‍ 'ടീം പ്രോമീസി'ന്റെ നിറസാന്നിധ്യം

ഒഹായോ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ്' ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026 സംബന്ധിച്ച ഗ്രേറ്റ് ലേക്‌സ് റീജിയന്റെ കിക്ക് ഓഫില്‍ നിറസാന്നിധ്യമായി. 21-ാം തീയതി 4 മണിക്ക് അറോറ ഹാത്രോണില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സ്പ്രിങ് ഗെറ്റ് റ്റുഗദറിലും കണ്‍വന്‍ഷന്‍ കിക്ക് ഓഫിലും മാത്യു വര്‍ഗീസ് നേതൃത്വം നല്‍കുന്ന 'ടീം പ്രോമീസ്' പാനല്‍ അംഗങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളിയുടെ (സര്‍ഗം) പിന്തുണ
ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളിയുടെ (സര്‍ഗം) പിന്തുണ

സാക്രമെന്റോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-'28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ' പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളിയുടെ (സര്‍ഗം) നൃത്ത മല്‍സര വേദിയായ 'സര്‍ഗോല്‍സവ'ത്തിലെത്തി പുന്തുണ ആഭ്യര്‍ത്ഥിച്ചു. സര്‍ഗത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ സ്വപ്ന പദ്ധതികള്‍ അവര്‍ക്കു മുമ്പില്‍ വിശദീകരിച്ചു.

ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍
ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-'28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി എന്നീ സംഘനകള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. നാഷണല്‍ ഇലക്ഷന്റെ ഭാഗമായി ബേ ഏരിയയിലെ കേരളാ ഹൗസില്‍ മാര്‍ച്ച് 14-ന് നടന്ന സ്വീകരണ യോഗം ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ലഭിക്കുന്ന ജനപിന്തുണ അടയാളപ്പെടുത്തുന്നതായിരുന്നു.

ഫോമ: ടീം പ്രോമിസിന് ഡാളസിൽ വൻ വരവേൽപ്പ്
ഫോമ: ടീം പ്രോമിസിന് ഡാളസിൽ വൻ വരവേൽപ്പ്

ഡാളസ്, ടെക്സസ്: ഈ വരുന്ന ഫോമാ ഇലെക്ഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാത്യു വർഗീസീനും ടീം അംഗങ്ങളായ അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡെന്റ്), രേഷ്മ രഞ്‌ജൻ (ജോയിന്റ് സെക്രട്ടറി) എന്നിവർക്കും ഡാളസ് മലയാളികൾ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നീവ മുൻനിർത്തി പ്രവർത്തിച്ചു ഫോമയെ ഉന്നത ശ്രേണികളിൽ എത്തിക്കും എന്ന ദൃഢ പ്രതിജ്ഞയുമായി പ്രവർത്തിക്കുന്ന

ഫോമ സെൻട്രൽ റീജിയൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ഫോമ സെൻട്രൽ റീജിയൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും ലോകത്തെ കൈയടക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫോമ സെൻട്രൽ റീജിയൻ വെബ്സൈറ്റ് ആരംഭിച്ചു . ഫെബ്രുവരി 10-ന് ചിക്കാഗോയിൽ നടന്ന ചടങ്ങിൽ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡൻറ് റവ. ബിജു യോഹന്നാൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ റവ. ബിജു യോഹന്നാൻ അച്ചൻ, ഫോമ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും സമൂഹത്തിന്റെ സമഗ്ര നന്മയും ഐക്യവും ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഓർമ്മിപ്പിച്ചു

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ വിജയാശംസകള്‍
ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ വിജയാശംസകള്‍

ലോസാഞ്ചലസ്: ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി 2026-'28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മറുനാടന്‍ മലയാളി യു ട്യൂബ് ചാനല്‍ ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ വിജയാശംസകള്‍ നേര്‍ന്നു. ടീം വോയ്‌സ് ഓഫ് ഫോമായുടെ ഇലക്ഷന്‍ കാമ്പെയ്‌നിന്റെ ഭാഗമായി മാര്‍ച്ച് 15-ാം തീയതി 12.30-ന് ലോസാഞ്ചലസിലെ താജ് ഓഫ് ഇന്ത്യ റസ്റ്റോന്റില്‍ നടന്ന യോഗത്തില്‍ വിവധ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഷാജന്‍ സ്‌കറിയ, ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന പാനലിന് ഭാവുകങ്ങള്‍ നേര്‍ന്നത്.

ഫോമാ ഇലക്ഷൻ: ടീം പ്രോമിസിന്  ഹ്യൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം
ഫോമാ ഇലക്ഷൻ: ടീം പ്രോമിസിന് ഹ്യൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം

മിസ്സോറി സിറ്റി: ഫോമായുടെ 2027-2028 ലെ ഭാരവാഹികൾക്കായി നടക്കുന്ന മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രസിഡണ്ട് സ്ഥാനാർഥി മാത്യു വർഗീസ് (ഫ്ലോറിഡ) നയിക്കുന്ന "ടീം പ്രോമിസ്"നു ഹ്യൂസ്റ്റൺ മലയാളികൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. വെള്ളിയാഴ്ച മിസ്സോറിസിറ്റിയിലെ തനിമ റെസ്റ്റോറന്റിൽ ഒരുക്കിയ സമ്മേളനത്തിൽ ഹൂസ്റ്റണിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഭാഗഭാക്കായി. ടീം അംഗങ്ങളായ സ്ഥാനാർഥികൾ മാത്യു വർഗീസ് (പ്രസിഡണ്ട്), അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡെന്റ്),

നൂറും കടന്ന ഫോമാ, ഫാമിലി കണ്‍വന്‍ഷന്റെ സസ്‌പെന്‍സ് നിറഞ്ഞ ഒരുക്കങ്ങളില്‍: ബേബി മണക്കുന്നേല്‍
നൂറും കടന്ന ഫോമാ, ഫാമിലി കണ്‍വന്‍ഷന്റെ സസ്‌പെന്‍സ് നിറഞ്ഞ ഒരുക്കങ്ങളില്‍: ബേബി മണക്കുന്നേല്‍

നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ഈ അടുത്തയിടെ നടത്തിയ ബൈലോ ഭേദഗതിയിലൂടെ കൂടുതല്‍ ജനാധിപത്യപരമായി പുതിയ ദിശയിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണില്‍, അതായത് മലയാളികളുടെ അമേരിക്കയിലെ എക്കാലത്തെയും വലിയ ഹബ്ബായ ഹൂസ്റ്റണില്‍ മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുകയാണ്. ഇക്കൊല്ലം ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന

ഫോമാ വെസ്റ്റേൺ റീജിയന്റെ 'സ്വരസന്ധ്യ' വനിതകൾ പാടിത്തകർത്തു
ഫോമാ വെസ്റ്റേൺ റീജിയന്റെ 'സ്വരസന്ധ്യ' വനിതകൾ പാടിത്തകർത്തു

കാലിഫോർണിയ: ആസ്വാദക മനസുകളെ അനുഭൂതിയുടെ സാന്ദ്രലയത്തിൽ ആറാടിച്ച "സ്വരസന്ധ്യ" എന്ന സായാഹ്ന സംഗീത പരിപാടി ഫോമ വെസ്റ്റേൺ റീജിയന്റെ മകുടത്തിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു. RVP ജോൺസൺ ജോസഫിന്റെ മേൽനോട്ടത്തിൽ, ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിന്റെ ലീഡേഴ്‌സ് ആയ ബീന പോൾ, ഡോ.മഞ്ജു പിള്ള, ജാസ്മിൻ പരോൾ, വിനിത സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ, അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് ഞായറാഴ്ച സായാഹ്നത്തിൽ ആരംഭിച്ച "സ്വരസന്ധ്യ" ഗാനങ്ങളുടെ മധുരിമ കൊണ്ടും പങ്കെടുത്തവരുടെ ആധിക്യം കൊണ്ടും ഹൃദ്യമായിരുന്നു.

ഫോമ വിദ്യാഭ്യാസ സഹായം കേരളത്തില്‍ നല്‍കിയത് അഭിമാന മുഹൂര്‍ത്തമായി
ഫോമ വിദ്യാഭ്യാസ സഹായം കേരളത്തില്‍ നല്‍കിയത് അഭിമാന മുഹൂര്‍ത്തമായി

കോട്ടയം: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ 'ഫോമാ' യുടെ കേരള കൺവൻഷൻ കോട്ടയത്ത് നടന്നു. പരിപാടി പലതരത്തിലും ശ്രദ്ധേയമായി. ഫോമാ ഭാഷാ വിദ്യാഭ്യാസ ഫോറത്തിൻ്റെ നേതൃത്വത്തിൽ മലയാള ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് എൻഡോവ്മെൻ്റ് ഏർപ്പെടുത്തിയത് ആദ്യമായാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ മികച്ച രണ്ടു സ്കൂളുകൾക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. അത്തരത്തിൽ മികച്ച സ്കൂളുകളിലൊന്നായ് തെരഞ്ഞെടുത്തത് തൃശൂർ ജില്ലയിലെ മരത്തംകോട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളാണ്.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ  ആർ. വി.പി. ആയി  തോമസ് ചാണ്ടിയെ മാപ്പ് എൻഡോഴ്സ് ചെയ്തു
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ. വി.പി. ആയി തോമസ് ചാണ്ടിയെ മാപ്പ് എൻഡോഴ്സ് ചെയ്തു

ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ. വി.പി. ആയി തോമസ് ചാണ്ടിയെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെല്ഫിയ എൻഡോഴ്സ് ചെയ്തു. ഒരു പതിറ്റാണ്ടിലേറെയായി മാപ്പിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന യുവ നേതാവാണ് തോമസ് ചാണ്ടി. മാപ്പിന്റെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബോർഡ്‌ ഓഫ് ട്രസ്റ്റീ, ട്രഷറർ , ജനറൽ സെക്രട്ടറി തുടങ്ങിയ പ്രധാന ചുമതലകൾ വഹിച്ച ശേഷം പ്രസിഡന്റായി.

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ മൂന്നായി വിഭജിച്ചു; അടുത്ത ഇലക്ഷന്‍ വരെ ആര്‍.വി.പി ഉള്‍പ്പെടെയുള്ളവര്‍ തുടരും  (എ.എസ് ശ്രീകുമാര്‍)
ഫോമാ വെസ്റ്റേണ്‍ റീജിയന്‍ മൂന്നായി വിഭജിച്ചു; അടുത്ത ഇലക്ഷന്‍ വരെ ആര്‍.വി.പി ഉള്‍പ്പെടെയുള്ളവര്‍ തുടരും (എ.എസ് ശ്രീകുമാര്‍)

ഹൂസ്റ്റണ്‍: ഫോമായുടെ ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് 2025 ഒക്ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡി അവതരിപ്പിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍

അവസരോചിതമായ പ്രവർത്തനമാണ് വിജയമന്ത്രം:  പ്രദീപ് നായർ (ഫോമാ ട്രഷറർ സ്ഥാനാർത്ഥി)
അവസരോചിതമായ പ്രവർത്തനമാണ് വിജയമന്ത്രം: പ്രദീപ് നായർ (ഫോമാ ട്രഷറർ സ്ഥാനാർത്ഥി)

ഫോമായുടെ സംഘടനാ ചരിത്രത്തിൽ തുടക്കം മുതൽ സജീവ സാന്നിധ്യമായ പ്രദീപ് നായർ 2026–2028 കാലയളവിലേക്കുള്ള ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. പദവികളിലൂടെ മാത്രം അല്ല, പ്രതിസന്ധിക്കാലങ്ങളിൽ പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയ നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ സംഘടനാ പ്രവർത്തകർ വിലയിരുത്തുന്നത്. യോങ്കേഴ്സ് മലയാളി അസോസിയേഷനിലെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഫോമായുടെ വൈസ് പ്രസിഡന്റിന്റെ ചുമതലയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, സമർപ്പണത്തിന്റെയും സ്ഥിരതയുടെയും തെളിവാണ്.

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒര്‍ലാന്റോയില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേല്‍പ്പ്
ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒര്‍ലാന്റോയില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേല്‍പ്പ്

ഫ്‌ളോറിഡ: തികഞ്ഞ സാമൂഹിക പ്രതിബദ്ധത സേവന മന്ത്രമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ 2026-'28 ഭരണ സമിതിയിലേയ്ക്ക് ആര്‍ജവത്തോടെ മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് പുഷ്പങ്ങളുടെ നാടായ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ ഗംഭീര സ്വീകരണം. ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ (ഒരുമ), മലയാളി അസോസിയേഷന്‍ ഓഫ് ഡെയറ്റോണ, ഒര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ നയസമീപനങ്ങള്‍ വിശദീകരിച്ചു.

ഫോമാ വെസ്റ്റേൺ റീജിയന്റെ ലൈവ് മ്യൂസിക്  'സ്വരസന്ധ്യ' മാർച്ച് എട്ടിന്.
ഫോമാ വെസ്റ്റേൺ റീജിയന്റെ ലൈവ് മ്യൂസിക് 'സ്വരസന്ധ്യ' മാർച്ച് എട്ടിന്.

കാലിഫോർണിയ: ദൈന്യദിന ജീവിതത്തിന്റെ മാനസിക പിരിമുറുക്കത്തിൽ നിന്നും അല്പം മാറിനിന്ന് കുറച്ച് ശുദ്ധസംഗീതത്തിന്റെ സ്വരമാധുരിക്കൊപ്പം കാതോർത്തിരിക്കാൻ, അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫോമാ വെസ്റ്റേൺ റീജിയന്റെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നിങ്ങൾക്കായി "സ്വരസന്ധ്യ - സംഗീത സായാഹ്നം" അവസരമൊരുക്കുന്നു. മാർച്ച് മാസം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് എട്ട് മണി - EST(അഞ്ച് മണി - PST) മുതൽ ആരംഭിക്കുന്ന സ്വരസന്ധ്യ സംഗീത സായാഹ്‌നത്തിൽ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി R.V.P ജോൺസൺ ജോസഫ് വ്യക്തമാക്കി. അലയലയായി ഒഴുകിയെത്തുന്ന ശ്രുതി ചേർന്ന ഹൃദ്യമായ സ്വരമാധുരി നിങ്ങൾക്കായി ആലപിക്കുന്നത് നമ്മൾക്കേറ്റവും പ്രീയപ്പെട്ട പ്രശസ്‌ത ഗായികയും, ഐഡിയ സ്റ്റാർ സിംഗർ സീസൺ-6 വിജയിയുമായ മെറിൻ ഗ്രിഗറിയും, മറ്റു അമേരിക്കൻ മലയാളി ഗായികമാരുമാണ്.

സുജിത് ശ്രീധര്‍ ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
സുജിത് ശ്രീധര്‍ ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഫിലാഡെല്‍ഫിയായിലെ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായ സുജിത് ശ്രീധറിനെ ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള

ഫോമാ സെൻട്രൽ റീജിയന്റെ 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം' ശ്രദ്ധേയമായി
ഫോമാ സെൻട്രൽ റീജിയന്റെ 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം' ശ്രദ്ധേയമായി

ചിക്കാഗോ : ഫോമാ റീജിയനുകളിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇപ്പോഴും മുൻപിൽ നിൽക്കുന്ന സെൻട്രൽ റീജിയൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വീണ്ടും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് .ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഷാംബർഗിലെ വിലി ഫാം കോർട്ടിൽ വച്ച് നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന 'ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം വാൻ വിജയമായി.

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഫ്‌ളോറിഡ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ ആവേശോജ്വലമായ സ്വീകരണം
ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഫ്‌ളോറിഡ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ ആവേശോജ്വലമായ സ്വീകരണം

ഫ്‌ളോറിഡ: സാമൂഹിക പ്രതിബദ്ധത സേവന മുദ്രാവാക്യമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ 2026-'28 ഭരണ സമിതിയിലേയ്ക്ക് ആര്‍ജവത്തോടെ മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് പുഷ്പങ്ങളുടെ നാടായ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ വന്‍ ജന പങ്കാളിത്തത്തോടെ ഊഷ്മളമായ സ്വീകരണം. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ, മയാമി മലയാളി അസോസിയേഷന്‍, നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ തുടങ്ങിയ സംഘടനയുടെ ഭാരവാഹികളുമായി ടീം വോയ്‌സ് ഓഫ് ഫോമാ കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണകള്‍ തുടിക്കുന്ന ഗാന്ധി സ്‌ക്വയറില്‍ നടന്ന യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ ഫോമായെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളവരാണെന്ന് വിവിധ സംഘടനാ നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായത്തിന് വിളിക്കാന്‍ നോര്‍ക്ക-ഫോമാ ഹെല്‍പ്പ് ലൈന്‍
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായത്തിന് വിളിക്കാന്‍ നോര്‍ക്ക-ഫോമാ ഹെല്‍പ്പ് ലൈന്‍

ശക്തമായി തുടരുന്ന ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെ വിവധ എയര്‍പോര്‍ട്ടുകളില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്ന് കുടുങ്ങിക്കിടക്കുന്ന അമേരിക്കന്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ക്കും ആശങ്കാകുലരായ പ്രവാസി മലയാളികള്‍ക്കുമായി ഫോമാ-നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എംബസികളും ജാഗ്രത പാലിക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ പാനിക് ആകാതെ ബന്ധപ്പെട്ടവരെ മാത്രം നേരിട്ട് വിളിക്കാവുന്നതാണ്. പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്
ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്

ഡാളസ്: നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) അംഗീകരിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും അവർക്ക് വേണ്ടിയും പിറന്ന നാടായ കേരളത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ അംബ്രല്ലാ ഓർഗനൈസേഷനായ ഫോമായിൽ അംഗത്വം നൽകിയതിന് KAT പ്രസിഡന്റ് ജോസ് വടകര ഫോമാ കമ്മിറ്റിയ്ക്ക് പ്രത്യേകമായ നന്ദി അറിയിച്ചു. 2006 ൽ ഫോമയുടെ പിതൃത്വം

ഫോമാ നൂറിന്റെ നിറവില്‍: അംഗസംഘടനകളുടെ കരുത്തില്‍ ഇത് ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തം
ഫോമാ നൂറിന്റെ നിറവില്‍: അംഗസംഘടനകളുടെ കരുത്തില്‍ ഇത് ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തം

അമേരിക്കന്‍ മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുന്ന ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ 'ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്' എന്ന ഫോമാ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 100 അംഗ സംഘടനകളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അംബ്രല്ലാ ഓര്‍ഗനൈസോഷന്‍ എന്ന അത്യപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് ഫോമായെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കൗണ്‍സിലിന്റെ സൂം മീറ്റിങ്ങില്‍ രണ്ട് സംഘടനകള്‍ക്കു കൂടി അംഗത്വം നല്‍കിയതോടെയാണ് ഫോമാ 100 അംഗസംഘടനകളുള്ള ഫെഡറേഷന്‍ ആയി ചരിത്രം സൃഷ്ടിച്ചത്.

ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു
ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു

ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ റീജിയൻ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂടുതൽ സഹായങ്ങൾ അർഹരായവർക്ക് നൽകിയതായി ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു . കേരളം കൺവെൻഷനോടനുബന്ധിച്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ സെൻട്രൽ റീജിയൻ ഏറ്റവും ഒടുവിൽ ,തൃശൂരിൽ പ്രവർത്തിക്കുന്ന ''അമ്മ

ഫോമാ പുതിയ ദിശയിലേയ്ക്ക്: ഭരണഘടനാ ഭേദഗതി നിലവില്‍ വന്നു
ഫോമാ പുതിയ ദിശയിലേയ്ക്ക്: ഭരണഘടനാ ഭേദഗതി നിലവില്‍ വന്നു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് 2025 ഒക്‌ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ നടന്ന മിഡ് ടേം ജനറല്‍ ബോഡി അവതരിപ്പിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ അമന്‍മെന്റ് സംഘടനയുടെ കെട്ടുറപ്പിനും ഭാവികാല വളര്‍ച്ചയ്ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും ഉതകുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ചൂണ്ടിക്കാട്ടി. ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലീം), നാഷണല്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബബ്‌ലു ചാക്കോ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 15 ഇന ബൈലോ അമന്‍മെന്റ് ജനറല്‍ ബോഡിയില്‍ ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്.

അഭിനയിക്കാൻ റെഡി; പക്ഷെ അഭിനയം അത്ര എളുപ്പമല്ലെന്ന് ഷാലു പുന്നൂസിന്റെ സാക്ഷ്യം
അഭിനയിക്കാൻ റെഡി; പക്ഷെ അഭിനയം അത്ര എളുപ്പമല്ലെന്ന് ഷാലു പുന്നൂസിന്റെ സാക്ഷ്യം

ഫിലഡൽഫിയ: പ്രസംഗിക്കുന്നത് പോലെ അത്ര എളുപ്പമല്ല അഭിനയം എന്ന് ഫോമാ പ്രസിഡന്റ് ഷാലു പുന്നൂസ് മനസിലാക്കിയത് കാമറയ്ക്കു മുന്നിൽ വച്ച്. അതുവരെ നല്ല ധൈര്യമായിരുന്നു. പക്ഷെ ക്യാമറ കണ്ടപ്പോൾ ധൈര്യം ചോർന്നു പോയി. 'വേദികളിൽ ഒക്കെ പ്രസംഗിക്കുമ്പോൾ യാതൊരു നാണവും ഇല്ലാത്ത എനിക്ക് ആദ്യത്തെ സീനിൽ നല്ല രീതിയിൽ പതറിപ്പോയി,' അമേരിക്കൻ മലയാളി ജീമോൻ ജോർജ് നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന 'ശുക്രൻ' എന്ന സിനിമയിലെ തന്റെ റോളിനെപ്പറ്റി ഷാലു പറയുന്നു.

ഫോമാ: പേപ്പർ ബാലറ്റോ ഇലക്ട്രോണിക് വോട്ടിങ്ങോ? (അമേരിക്കൻ വീക്ഷണം)
ഫോമാ: പേപ്പർ ബാലറ്റോ ഇലക്ട്രോണിക് വോട്ടിങ്ങോ? (അമേരിക്കൻ വീക്ഷണം)

ഫോമാ: പേപ്പർ ബാലറ്റോ ഇലക്ട്രോണിക് വോട്ടിങ്ങോ? (അമേരിക്കൻ വീക്ഷണം)

ഫോമാ നാഷണൽ കൺവെൻഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സെൻട്രൽ റീജിയന്റെ പങ്ക് നിസ്തുലം
ഫോമാ നാഷണൽ കൺവെൻഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സെൻട്രൽ റീജിയന്റെ പങ്ക് നിസ്തുലം

ചിക്കാഗോ :അക്ഷര നഗരിയായ കോട്ടയത്തെ വിൻഡ്സർ കാസിലിൽ വെച്ച് ജനുവരി ഒൻപത് ,പത്ത് തീയതികളിൽ നടന്ന നാഷണൽ കൺവെൻഷൻ ചരിത്ര വിജയം. കൺവെൻഷനോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു എന്ന് ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു.

 രാജേഷ് മാത്യുവിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് സതേണ്‍ റീജിയന്‍ ഹൂസ്റ്റണ്‍ എന്‍ഡോഴ്സ് ചെയ്തു
രാജേഷ് മാത്യുവിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് സതേണ്‍ റീജിയന്‍ ഹൂസ്റ്റണ്‍ എന്‍ഡോഴ്സ് ചെയ്തു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ഹൂസ്റ്റണ്‍ സതേണ്‍ റീജിയന്‍

ഫോമാ സതേണ്‍ റീജിയണ്‍ ആര്‍.വി.പി സ്ഥാനത്തേക്ക് സൈമണ്‍ വളാച്ചേരിലിനെ എന്‍ഡോഴ്‌സ് ചെയ്തു
ഫോമാ സതേണ്‍ റീജിയണ്‍ ആര്‍.വി.പി സ്ഥാനത്തേക്ക് സൈമണ്‍ വളാച്ചേരിലിനെ എന്‍ഡോഴ്‌സ് ചെയ്തു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026-'28 കാലയളവിലേയ്ക്കുള്ള ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പ്രമുഖ സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ സൈമണ്‍ വളാച്ചേരിലിനെ സതേണ്‍ റീജിയണ്‍ ഔദ്യോഗികമായി എന്‍ഡോഴ്‌സ് ചെയ്തു. അപ്നാ ബസാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍, ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സാന്നിധ്യത്തില്‍ നടന്ന റീജിയണ്‍ മീറ്റിങ്ങില്‍, നാഷണല്‍ കണ്‍വന്‍ഷന്‍-2026 ജനറല്‍ കണ്‍വീനര്‍ ജോയി എന്‍ സാമുവേല്‍ സൈമണ്‍ വാളച്ചേരിലിന്റെ പേര് നിര്‍ദേശിക്കുകയും തോമസ് ജോര്‍ജ് (സ്ഞ്ജു) പിന്താങ്ങുകയു ചെയ്തു.

ഫോമ   കൺവെൻഷൻ രജിസ്ട്രേഷൻ കമ്മിറ്റി: ശ്രീജിത്ത് കോമത്ത് - ചെയർ, സജൻ മൂലേപ്ലാക്കൽ -കോർഡിനേറ്റർ
ഫോമ കൺവെൻഷൻ രജിസ്ട്രേഷൻ കമ്മിറ്റി: ശ്രീജിത്ത് കോമത്ത് - ചെയർ, സജൻ മൂലേപ്ലാക്കൽ -കോർഡിനേറ്റർ

ശ്രീജിത്ത് കോമത്ത് (ഫിലാഡൽഫിയ) ആണ് രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ. സാജൻ മൂലേപ്ലാക്കൽ (കാലിഫോർണിയ) കോർഡിനേറ്റർ ആയും, നിധിൻ ജോയ് ആലപ്പാട്ട് (ന്യൂ ജേഴ്‌സി) സെക്രട്ടറിയായും പ്രവർത്തിക്കും. ഷീജ അജിത്ത് (ഫ്ലോറിഡ), ക്രിസ്റ്റഫർ ജോർജ് (ഹ്യൂസ്റ്റൺ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.

ഫോമാ തിരഞ്ഞെടുപ്പ്:  ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും
ഫോമാ തിരഞ്ഞെടുപ്പ്: ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും

ഫോമായുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വനിതാ പ്രതിനിധി സ്ഥാനങ്ങളിലേക്ക് ആറു മേഖലകളിൽ നിന്ന് ആറു വനിതാ നേതാക്കൾ നേരത്തേ തന്നെ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിൽ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കുന്നു. സാധാരണയായി ഫോമായിലെ വനിതാ പ്രതിനിധി സ്ഥാനങ്ങൾ മത്സരമില്ലാതെയാണ് തീരുമാനിക്കാറുള്ളത്. ഇത്തവണ ആറു വനിതാ നേതാക്കൾ മുൻകൂട്ടി സന്നദ്ധത അറിയിച്ചതോടെ, പുതിയ സ്ഥാനാർഥികൾ രംഗത്തെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. ഫോമായുടെ ചരിത്രത്തിൽ നാഷണൽ കമ്മിറ്റി അംഗങ്ങളായും വനിതാ പ്രതിനിധികളായും പ്രവർത്തിച്ച വനിതാ നേതാക്കൾ ശക്തമായ അടയാളമാണ് പ

ഫോമാ  വനിതാ പ്രതിനിധിയായി   ഷേർളി ജോൺ: വിശ്വാസ്യതയുള്ള ശബ്ദം, തെളിയിച്ച നേതൃത്വം
ഫോമാ വനിതാ പ്രതിനിധിയായി ഷേർളി ജോൺ: വിശ്വാസ്യതയുള്ള ശബ്ദം, തെളിയിച്ച നേതൃത്വം

ഷേർളി ജോൺ അനുഭവസമ്പത്തും വിശ്വാസ്യതയും സമൂഹസേവനത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും ഒരുമിച്ച് കൊണ്ടുനടക്കുന്ന ഒരു സജീവവും ശക്തവുമായ നേതാവായി ഉയർന്നു നിൽക്കുന്നു. ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ പത്ത് വർഷത്തിലധികം നീണ്ട വിശിഷ്ട സേവനത്തിലൂടെ, ഒരു ആത്മവിശ്വാസമുള്ള ടിവി അവതാരിക, വാർത്താവായനക്കാരി, ടെലിവിഷൻ സീരിയലുകളുടെ സൃഷ്ടിപരമായ സംഭാവനകർത്താവ് എന്ന നിലയിൽ ഷേർളി ശ്രദ്ധേയമായ അംഗീകാരം നേടി. വ്യക്തമായും അർത്ഥവത്തായും ലക്ഷ്യബോധത്തോടെ ആശയവിനിമയം നടത്താനുള്ള കഴിവാണ് മാധ്യമ-സാമൂഹിക വേദികളിലുടനീളം അവർക്കുള്ള ബഹുമാനം നേടിക്കൊടുത്തത്.

ഫോമാ നാഷണൽ കമ്മിറ്റി: ക്രിസ്റ്റഫർ ജോർജ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
ഫോമാ നാഷണൽ കമ്മിറ്റി: ക്രിസ്റ്റഫർ ജോർജ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു

അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ *Federation of Malayalee Associations in Americas (ഫോമാ)*യുടെ 2026–2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക്, സൗതേൺ റീജിയനെ പ്രതിനിധീകരിച്ച് ക്രിസ്റ്റഫർ ജോർജ് തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി പ്രവാസ സമൂഹത്തിൽ സമൂഹനേതൃത്വത്തിലും സംഘടനാപരമായ സേവനങ്ങളിലും ക്രിസ്റ്റഫർ ജോർജ് തുടരുന്ന സജീവ

ഫോമാ സതേൺ റീജിയൻ ആർവിപിയായി മിഖായേൽ ജോയ് സ്ഥാനാർഥിത്വം പ്രിഖ്യാപിച്ചു
ഫോമാ സതേൺ റീജിയൻ ആർവിപിയായി മിഖായേൽ ജോയ് സ്ഥാനാർഥിത്വം പ്രിഖ്യാപിച്ചു

സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മിഖായേൽ ജോയ്, അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുമെന്ന് അറിയിച്ചു. യുവജന പങ്കാളിത്തം വർധിപ്പിക്കൽ, സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ, ബഹുജന പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഫോമ  ഇലക്ഷൻ 2026 : മാത്യു ചെരുവിൽ - ചീഫ് ഇലക്ഷൻ കമ്മീഷണർ, ജോർജ് മാത്യു,  മാത്യു ജോഷ്വാ - ഇലക്ഷൻ കമ്മീഷണര്‍മാര്‍
ഫോമ ഇലക്ഷൻ 2026 : മാത്യു ചെരുവിൽ - ചീഫ് ഇലക്ഷൻ കമ്മീഷണർ, ജോർജ് മാത്യു, മാത്യു ജോഷ്വാ - ഇലക്ഷൻ കമ്മീഷണര്‍മാര്‍

ന്യൂയോർക്ക് : ജൂലൈ 30 മുതൽ ആഗസ്ത് 2-)0 തീയതി വരെ, ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഫോമയുടെ ഒമ്പതാമത് അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന പുതിയ ഭാരവാഹികളുടെ ഇലക്ഷൻറെ സുഗമമായ നടത്തിപ്പിനുവേണ്ടി, ഫോമ നാഷണൽ കമ്മിറ്റി ഇലക്ഷൻ കമ്മീഷനെ നിയമിച്ചു. മുതിർന്ന നേതാവ് മാത്യു ചെരുവിൽ (ഡിട്രോയിറ്റ്‌ ) ആണ് ചീഫ് ഇലക്ഷൻ കമ്മീഷണർ. ജോർജ് മാത്യു സി.പി.എ (ഫിലാഡൽഫിയ), മാത്യു ജോഷ്വാ (ബോബി - ന്യൂയോർക്ക്) എന്നിവരെ ഇലക്ഷൻ കമ്മീഷണർമ്മാരായും തെരെഞ്ഞെടുത്തു.

ഫോമാ വിമൻസ് ഫോറം സാമൂഹികപ്രതിബദ്ധതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉത്തമ മാതൃക
ഫോമാ വിമൻസ് ഫോറം സാമൂഹികപ്രതിബദ്ധതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉത്തമ മാതൃക

ഇരുപത്തിയൊന്നു വിദ്യാർത്ഥികൾക്ക് , ഓരോരുത്തർക്കും 50,000 രൂപ വീതം പഠന സഹായവും (scholarship), സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന അമ്പതോളം വനിതകൾക്ക് തൊഴിൽമാർഗമായി തയ്യൽ മെഷീനുകളും, സമ്മാനിച്ചു കൊണ്ടു ഫോമാ വിമൻസ് ഫോറം സാമൂഹിക പ്രതിബദ്ധതക്കും, ജീവകാരുണ്യപ്രവർത്തികൾക്കും ഉത്തമമാതൃകയായി. ജനുവരി മാസം കോട്ടയത്തെ വിൻസർ കാസിൽ റിസോർട്ടിൽ വച്ചു നടന്ന ഫോമാ കേരള കൺവൻഷനിൽ വച്ചാണ് ഇവ വിതരണം ചെയ്യപ്പെട്ടത്. ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ചടങ്ങ് ഉൽഘാടനം ചെയ്തു.