ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ 41 കുട്ടികളുടെ പ്രഥമ
ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ
ദിവ്യബലി മധ്യേ കത്തീഡ്രല്‍ വികാരി ഫാ. ആന്റണി തുണ്ടത്തിലില് നിന്നും കുട്ടികള്‍
ആദ്യകുര്‍ബാന സ്വീകരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു ശാശ്ശേരില്‍, ഫാ. ജോണ്‍
നെല്ലുവേലില്‍, ഫാ. നെബി കല്ലായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രാര്‍ത്ഥനാനിര്‍ഭരമായ വിശുദ്ധിയോടെ, ആദ്യകുര്‍ബാന സ്വീകരണത്തിനായി
കുട്ടികളെ പരിശീലിപ്പിച്ച മതപഠന അധ്യാപകരായ തോമസ് മൂലയില്‍ (ഡി.ആര്.ഇ),
സിസ്റ്റര്‍ മേരി അഗസ്റ്റിന് സി.എം.സി, സിസ്റ്റര്‍ റൂബി തെരേസാ സി.എം.സി,
ജോസുകുട്ടി നടയ്ക്കപ്പാടം, ജിനു ജയിംസ്, സോഫി നടയ്ക്കപ്പാടം, സൂസന്, മേഴ്സി
എന്നിവരെ ആന്റണിയച്ചന് പ്രത്യേകം അഭിനന്ദിച്ചു.
ജനറല്‍ കോര്‍ഡിനേറ്റര്‍
സോവിച്ചന്‍ കുഞ്ചെറിയായുടെ നേതൃത്വത്തില്‍ ബ്രിജിറ്റ് ജോര്‍ജ്, ബിന്‍ കല്ലന്,
ഷെന്നി പോള്‍, ഷീന്‍ മാത്യു, ജസ്റ്റോ ജോസഫ്, ഷാജി ഞാറക്കാല, ബെന്നി ജോസഫ്
പുതുക്കുളം, ദീപാ ജോസഫ്, ആനി ലൂക്കോസ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി ആദ്യകുര്‍ബാന
ചടങ്ങുകള്‍ മോടിയാക്കാന്‍ നേതൃത്വം നല്കി.
കുഞ്ഞുമോന് ഇല്ലിക്കലിന്റെ
നേതൃത്വത്തിലുള്ള ഗായകസംഘം ഭക്തിനിര്‍ഭരമായ ഗാനങ്ങളിലൂടെ ദിവ്യബലി
അനുഭവവേദ്യമാക്കി. ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ
നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ക്കായി വിഭവസമൃദ്ധമായ സ്നേഹവിരുന്നും
ഒരുക്കിയിരുന്നു. മോഹന്‍ സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്.