ഡല്‍ഹി: കള്ളപ്പണത്തിനെതിരേയുള്ള ലോക്പാല്‍ ബില്ല് ജൂണ്‍ 30ന് മുമ്പ്
തയാറാക്കും. ഇതിനുവേണ്ടിയുള്ള കമ്മിറ്റി നാളെ (തിങ്കള്‍) യോഗംചേരും. ഇതിനിടെ
ബില്ലിന്റെ കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
ബില്ലിന്റെ പരിധിയില്‍ പധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ഉള്‍പ്പെടുത്തുന്ന
കാര്യത്തില്‍ സര്‍ക്കാരും പൗരപ്രമുഖരും രണ്ടുചേരിയിലാണ്. വെള്ളിയാഴ്ച രാത്രിയോളം
നീണ്ട കോണ്‍ഗ്രസ് കോര്‍കമ്മിറ്റിയോഗം ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും
പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, ആഭ്യന്തരമന്ത്രി പി.
ചിദംബരം, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധമന്ത്രി എ.കെ. ആന്റണി, അഹമ്മദ്
പട്ടേല്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ രണ്ടു
മണിക്കൂറോളം ചര്‍ച്ച നടന്നു. ഇതിനുശേഷമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം
ഉണ്ടായത്.