Image

കരുണാനിധി മകളെ ജയിലില്‍ സന്ദര്‍ശിച്ചു

Published on 21 June, 2011
കരുണാനിധി മകളെ ജയിലില്‍ സന്ദര്‍ശിച്ചു
ചെന്നൈ: ടുജി സ്‌പെക്‌ട്രം കേസില്‍ കുറ്റാരോപിതയായി അറസ്റ്റിലായി കഴിയുന്ന മകള്‍ കനിമൊഴിയെ പിതാവ്‌ എം.കരുണാനിധി തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു.ഇന്ന്‌ രാവിലെ വിമാനത്തില്‍ മുതിര്‍ന്ന നേതാക്കളായ ദുരൈമുരുഗനും കെ.പൊന്മുടിക്കും ഒപ്പമാണ്‌ കരുണാനിധി ദല്‍ഹിയില്‍ എത്തിയത്‌. കനിമൊഴിയെ അറസ്റ്റ്‌ ചെയ്‌തതിനുശേഷം രണ്ടാംതവണയാണ്‌ കരുണാനിധി ജയിലില്‍ എത്തുന്നത്‌. കേസില്‍ കനിമൊഴിയുടെജാമ്യാപേക്ഷ സുപ്രീംകോടതിയും നിരസിച്ചുരുന്നു. സ്‌പെക്‌ട്രം കേസില്‍ ഏതാണ്ട്‌ 200 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്നതാണ്‌ കനിമൊഴിക്കെതിരായ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക