Image

മൊബൈല്‍ ഫോണ്‍ പ്രത്യുത്‌പാദന ശേഷി കുറയ്‌ക്കുമെന്ന്‌

Published on 21 June, 2011
മൊബൈല്‍ ഫോണ്‍ പ്രത്യുത്‌പാദന ശേഷി കുറയ്‌ക്കുമെന്ന്‌
ടൊറന്റോ: നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗം പുരുഷന്മാര്‍ക്ക്‌ വന്ധ്യതയ്‌ക്ക്‌ കാരണമാകുമെന്ന്‌ മുന്നറിയിപ്പ്‌. വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ പഠനത്തിലാണ്‌ പുതിയ കണ്ടുപിടുത്തമുണ്ടായത്‌. ഡബ്ല്യു.എച്ച്‌.ഒ കാനഡയിലെ ക്യൂന്‍സ്‌ യൂണിവേഴ്‌സിറ്റയില്‍ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയിരുന്നു. നിരന്തര ഉപയോഗം മൂലം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ്‌ കൂടുകയും അതുമൂലം ബീജസംഖ്യ കുറയുകയും ചെയ്യും. എന്നാല്‍ ഫോണ്‍ പോക്കെറ്റില്‍ വെയ്‌ക്കാതെ ശരീരവുമായി ബന്ധമില്ലാത്ത വിധത്തില്‍ സൂക്ഷിച്ചാല്‍ ഇത്‌ ഒരു പരിധി വരെ കുറയ്‌ക്കാമെന്നും പഠനത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക